പ്രധാന വിവരങ്ങള്‍
- 73,024 പുതിയ മുൻഗണനാ റേഷൻ കാർഡുകളും 2,000 എ.എ.വൈ കാർഡുകളും വിതരണം തുടങ്ങി.
- 100 ദിന കർമപദ്ധതിയില്‍ റേഷൻ കാർഡ് വിതരണം സമയപരിധിക്കുള്ളില്‍ പൂർത്തിയായി.
- പുതിയ കാർഡുടമകള്‍ക്ക് ഈ മാസം മുതല്‍ മുൻഗണനാ റേഷൻ ആനുകൂല്യം ലഭിക്കും.
- ഓണക്കാല വിപണി ഇടപെടലുകള്‍ക്കായി സപ്ലൈകോയ്ക്ക് ₹253 കോടി അനുവദിച്ചു.
- സെപ്റ്റംബർ റേഷൻ ഓഗസ്റ്റില്‍ വാങ്ങാം; മാവേലി സ്റ്റോറുകളില്‍ കിലോ അരി ₹27-ന് ലഭിക്കും
തിരുവനന്തപുരം /2026 / ഓഗസ്റ്റ് 3
സംസ്ഥാന സർക്കാരിന്റെ 100 ദിന കർമപദ്ധതിയിലെ ഏറ്റവും പ്രധാനപ്പെട്ട ജനക്ഷേമ പദ്ധതികളിലൊന്നായ പുതിയ മുൻഗണനാ റേഷൻ കാർഡുകളുടെ വിതരണം സർക്കാർ നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ പൂർത്തിയാക്കാനായത് അഭിമാനകരമെന്ന് ഭക്ഷ്യ-പൊതുവിതരണ മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. 73,024 പുതിയ മുൻഗണനാ റേഷൻ കാർഡുകളുടെയും 2,000 അന്ത്യോദയ അന്നയോജന (എ എ വൈ) റേഷൻ കാർഡുകളുടെയും സംസ്ഥാനതല വിതരണോദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ അധികാരമേറ്റതിന് പിന്നാലെ മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തില്‍ ഓരോ വകുപ്പും 100 ദിവസത്തിനുള്ളില്‍ ജനങ്ങള്‍ക്ക് നേരിട്ട് പ്രയോജനപ്പെടുന്ന പദ്ധതികള്‍ നടപ്പാക്കണമെന്ന് നിർദേശം നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഭക്ഷ്യവകുപ്പ് നീണ്ടകാലമായി കെട്ടിക്കിടന്ന മുൻഗണനാ റേഷൻ കാർഡ് അപേക്ഷകള്‍ തീർപ്പാക്കി അർഹരായവർക്ക് എത്രയും വേഗം കാർഡുകള്‍ നല്‍കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.
ആദ്യഘട്ടത്തില്‍ 50,000 കാർഡുകള്‍ വിതരണം ചെയ്യാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ നടപടികള്‍ വേഗത്തിലാക്കിയതോടെ അത് 73,024 മുൻഗണനാ റേഷൻ കാർഡുകളായി ഉയർത്താൻ കഴിഞ്ഞത് അഭിമാനകരമായ നേട്ടമാണ്. എ എ വൈ കാർഡുകള്‍ അനുവദിക്കുന്ന നടപടികളും ഇതോടൊപ്പം പുരോഗമിക്കുകയാണ്.
പുതിയ കാർഡുടമകള്‍ക്ക് ഈ മാസം മുതല്‍ തന്നെ മുൻഗണനാ റേഷൻ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ലീഗല്‍ മെട്രോളജി, സപ്ലൈകോ എന്നിവ ഉള്‍പ്പെടെ വകുപ്പിന് കീഴിലെ എല്ലാ സ്ഥാപനങ്ങളുടെയും 100 ദിന പദ്ധതികള്‍ സമയബന്ധിതമായി പൂർത്തിയാക്കും.
സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ക്ഷേമപദ്ധതികള്‍ക്ക് തടസ്സം ഉണ്ടാകാതിരിക്കാനാണ് സർക്കാർ മുൻഗണന നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു. ഓണക്കാല വിപണി ഇടപെടലുകള്‍ക്കായി സപ്ലൈകോയ്ക്ക് 253 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. ഇതിലൂടെ എല്ലാ വിഭാഗം റേഷൻ കാർഡ് ഉടമകള്‍ക്കും ആവശ്യമായ ഭക്ഷ്യധാന്യങ്ങളും സബ്‌സിഡി സാധനങ്ങളും ലഭ്യമാക്കും.
ഓണത്തോടനുബന്ധിച്ച് സംസ്ഥാനമൊട്ടാകെ പ്രത്യേക ഫെയറുകളും വിപണി ഇടപെടലുകളും സംഘടിപ്പിക്കും. സെപ്റ്റംബർ മാസത്തെ റേഷൻ വിഹിതം ഓഗസ്റ്റില്‍ തന്നെ വാങ്ങാൻ കാർഡുടമകള്‍ക്ക് അവസരം ഒരുക്കിയിട്ടുണ്ടെന്നും സപ്ലൈകോ മാവേലി സ്റ്റോറുകള്‍ വഴി 27 രൂപ നിരക്കില്‍ അരി ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
സിവില്‍ സപ്ലൈസ് കോർപ്പറേഷനെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആശ്വാസം നല്‍കുന്നതിനുമായി പുതിയ മാർക്കറ്റിംഗ് തന്ത്രങ്ങള്‍ നടപ്പാക്കുമെന്നും തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി അറിയിച്ചു.
Share
മുഴുവൻ വായിക്കുന്നതിന് ▼
ഒടുവിലെ 10 വാർത്തകള്‍ക്ക്കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകള്‍കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകള്‍
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.

