Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നേപ്പാള്‍ പ്രളയം: തുരങ്കങ്ങളില്‍ കുടുങ്ങിയവര്‍ക്കായി ജീവൻമരണ പോരാട്ടം

നേപ്പാള്‍ പ്രളയം: തുരങ്കങ്ങളില്‍ കുടുങ്ങിയവര്‍ക്കായി ജീവൻമരണ പോരാട്ടം

Samadarsi 2 weeks ago

കാഠ്മണ്ഡു, 2026 സെപ്റ്റംബർ 2 -

നേപ്പാളിലെ വിനാശകരമായ മിന്നല്‍പ്രളയത്തില്‍ ജലവൈദ്യുത പദ്ധതികളില്‍ കുടുങ്ങിയവരെ രക്ഷിക്കാൻ തുരങ്ക രക്ഷാസംഘങ്ങളുടെ തീവ്രശ്രമം.

12 ജലവൈദ്യുത പദ്ധതികളിലായി കാണാതായ ഏകദേശം 900 തൊഴിലാളികളെയാണ് കണ്ടെത്താനുള്ളത്. ഇവരില്‍ 500ഓളം പേർ തുരങ്കങ്ങള്‍ക്കുള്ളില്‍ കുടുങ്ങിയിരിക്കാമെന്നാണ് കരുതുന്നത്. രാജ്യത്ത് പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 1,003 ആയി. 3,916 പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. ഇവരില്‍ 583 പേർ വിദേശികളാണ്.

രക്ഷാപ്രവർത്തനത്തിന് ഇന്ത്യൻ സംഘവും

റസുവയിലെ ചിലിമെ ഉള്‍പ്പെടെയുള്ള ജലവൈദ്യുത പദ്ധതി മേഖലകളില്‍ നേപ്പാള്‍ സൈന്യത്തിനൊപ്പം ഇന്ത്യയുടെ പ്രത്യേക തുരങ്ക രക്ഷാസംഘവും പ്രവർത്തിക്കുന്നുണ്ട്. ചിലിമെയിലെ തുരങ്കത്തിനുള്ളില്‍ പ്രവേശിക്കാൻ ഇന്ത്യൻ സംഘത്തിന് കഴിഞ്ഞിട്ടുണ്ട്. ലാങ്ടാങിലെ തുരങ്കത്തില്‍ 185 മീറ്റർ വരെ പരിശോധന നടത്തിയതായും റിപ്പോർട്ടുണ്ട്. ചെളിയും അവശിഷ്ടങ്ങളും നിറഞ്ഞ തുരങ്കങ്ങളും തകർന്ന റോഡുകളും ദുർഘടമായ ഭൂപ്രകൃതിയുമാണ് രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളി. ഇന്ത്യയുടെ സഹായത്തോടെ ഇതുവരെ 163 ഇന്ത്യൻ പൗരന്മാരെയും രക്ഷപ്പെടുത്തിയിട്ടുണ്ട്.

മൃതദേഹങ്ങള്‍ തിരിച്ചറിയാനും ഇന്ത്യയുടെ സഹായം

ഓഗസ്റ്റ് 26ന് ഭോട്ടെകോശി-ത്രിശൂലി നദീതടത്തിലുണ്ടായ മിന്നല്‍പ്രളയമാണ് വൻ ദുരന്തമായി മാറിയത്. മഞ്ഞും പാറയും ഇടിഞ്ഞുണ്ടായ ഹിമാനി തകർച്ചയാണ് പ്രളയത്തിന് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ആയിരക്കണക്കിന് വീടുകളും റോഡുകളും പാലങ്ങളും ജലവൈദ്യുത പദ്ധതികളും തകർന്നു. മൃതദേഹങ്ങള്‍ തിരിച്ചറിയാൻ ഡിഎൻഎ പരിശോധനയ്ക്കായി ഇന്ത്യയുടെ 19 അംഗ ഫോറൻസിക് സംഘവും കാഠ്മണ്ഡുവിലുണ്ട്. മോർച്ചറികള്‍ നിറഞ്ഞതോടെ തിരിച്ചറിയാത്ത നിരവധി മൃതദേഹങ്ങള്‍ കാഠ്മണ്ഡുവില്‍ താല്‍ക്കാലികമായി സംസ്കരിക്കുകയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Samadarsi