Thursday, 29 Oct, 10.59 pm Samadarsi

റിപ്പോര്‍ട്ട്
സ്​റ്റേഷനറി കടയില്‍നിന്ന് രണ്ട് ലക്ഷം രൂപയുടെ സിഗരറ്റ് മോഷ്ടിച്ചു

ആലപ്പുഴ: നഗരമധ്യത്തിലെ സ്​റ്റേഷനറി കടയില്‍നിന്ന് രണ്ട് ലക്ഷം രൂപയുടെ സിഗരറ്റ് മോഷ്ടിച്ചു. 28-10-2020 രാത്രി 11.45നാണ്​ സംഭവം. ആലപ്പുഴ സ്​റ്റേഡിയം വാര്‍ഡ്​ റെയ്​ബാന്‍ കോംപ്ലക്​സില്‍ സുധീറി​ന്റെ ഉടമസ്ഥതയിലെ ബിഎം സ്​റ്റോഴ്​സില്‍ നിന്നാണ് സിഗരറ്റ് മോഷ്ടിച്ചത്.

കടയുടെ പുറത്തെ ഷട്ടറിനോട്​ ​ചേര്‍ന്നുള്ള ഗേറ്റ്​ വഴിഎത്തിയ മോഷ്​ടാവ്​ ഷട്ടറി​ന്റെ പൂട്ട്​ തകര്‍ത്താണ്​ അകത്തുകയറിയത്​. സിഗരറ്റ് കെട്ടുകള്‍ ഷെല്‍ഫില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. 29 ന് രാവിലെ 8.30ന്​ കട തുറക്കാനെത്തിയ​ ജോലിക്കാരാണ്​ പൂട്ടുതകര്‍ന്നത്​ കണ്ടത്​.

കിങ്ങ്​സ്​ ലൈറ്റ്​, വില്‍സ്​, മിനി വില്‍സ്​, ഗോള്‍ഡ്​, മിനി ഗോള്‍ഡ്​ എന്നിവയടക്കമുള്ള സിഗരറ്റുകളാണ്​ നഷ്ടപ്പെട്ടത്​. കടയിലെ സിസിടിവി ദൃശ്യത്തില്‍ പാന്റ്​ ധരിച്ച്‌​ നാല്‍പതോളം വയസ്സ്​ തോന്നിക്കുന്ന കഷണ്ടിയുള്ള മോഷ്​ടാവി​ന്റെ ചിത്രം തെളിഞ്ഞിട്ടുണ്ട്​. സൗത്ത്​ പൊലീസ്​ സ്ഥലത്തെത്തി പരിശോധന നടത്തി. മേശ കുത്തിത്തുറന്ന്​ സാധനങ്ങള്‍ വാരിവലിച്ചിട്ടിരുന്നു. ഇതിനൊപ്പമുണ്ടായ പേഴ്​സില്‍ സൂക്ഷിച്ച എടിഎം, പാന്‍ കാര്‍ഡ് അടക്കമുള്ള രേഖകള്‍ നഷ്​ടപ്പെട്ടിട്ടില്ല. പഴ്​സിലെ സൗദി റിയാലും തിരിച്ചുകിട്ടി.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Samadarsi
Top