Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സമസ്ത നിലപാട് സ്ത്രീവിരുദ്ധം; കാലത്തിന് നിരക്കാത്തതെന്ന് കെ കെ ശൈലജ

സമസ്ത നിലപാട് സ്ത്രീവിരുദ്ധം; കാലത്തിന് നിരക്കാത്തതെന്ന് കെ കെ ശൈലജ

Samadarsi 1 week ago

കണ്ണൂർ, 2026 ഓഗസ്റ്റ് 29 -

സ്ത്രീകളെ പൊതു നിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം നേതാവ് കെ കെ ശൈലജ.

സമസ്തയുടെ പ്രസ്താവന കാലത്തിന് നിരക്കാത്തതും അങ്ങേയറ്റം സ്ത്രീവിരുദ്ധവുമാണെന്ന് ശൈലജ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

'സ്ത്രീകള്‍ പൊതുരംഗത്ത് സജീവം'

കേരളത്തിലെ മുസ്ലിം സ്ത്രീകള്‍ മികച്ച വിദ്യാഭ്യാസം നേടി വിവിധ മേഖലകളില്‍ പ്രവർത്തിക്കുന്നവരാണെന്ന് കെ കെ ശൈലജ പറഞ്ഞു. എംഎല്‍എമാർ, ജനപ്രതിനിധികള്‍, ഡോക്ടർമാർ, അധ്യാപകർ, വക്കീലന്മാർ തുടങ്ങി നിരവധി മേഖലകളില്‍ സ്ത്രീകളുണ്ട്. അവർ പൊതുസ്ഥലങ്ങളില്‍ ഒത്തുചേരുന്നതും യോഗങ്ങളില്‍ വേദി പങ്കിടുന്നതും ഒരുമിച്ച്‌ ഭക്ഷണം കഴിക്കുന്നതും കൊണ്ട് മതാചാരങ്ങള്‍ ലംഘിക്കപ്പെടില്ലെന്നും ശൈലജ വ്യക്തമാക്കി.

'വീട്ടിനകത്ത് തളയ്ക്കുന്നത് ഫ്യൂഡല്‍ ആചാരം'

സ്ത്രീകളെ വീട്ടിനകത്ത് തളച്ചിടുന്നത് ഫ്യൂഡല്‍ ആചാരക്രമമാണെന്ന് കെ കെ ശൈലജ പറഞ്ഞു. നിരവധി വിദ്യാഭ്യാസ, സാമൂഹ്യ സേവന സ്ഥാപനങ്ങള്‍ നടത്തുന്ന സമസ്തയില്‍ നിന്ന് ഇത്തരമൊരു അഭിപ്രായപ്രകടനം ഉണ്ടാകുന്നത് ശരിയല്ലെന്നും അവർ വിമർശിച്ചു.

നബിദിന ആഘോഷമാണ് പശ്ചാത്തലം

ഇസ്ലാമിക ആഘോഷങ്ങളില്‍ സ്ത്രീകളെ പൊതുഇടങ്ങളില്‍ പ്രദർശിപ്പിക്കരുതെന്നായിരുന്നു സമസ്ത കാന്തപുരം വിഭാഗത്തിന്റെ പ്രസ്താവന. അന്യപുരുഷന്മാർക്കിടയില്‍ വേദിയിലോ പൊതുഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്നും ആഘോഷങ്ങള്‍ അതിരുകടക്കുന്നത് തടയണമെന്നും കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നിർദേശിച്ചിരുന്നു. നബിദിന ആഘോഷങ്ങളില്‍ സ്ത്രീകളെ പങ്കെടുപ്പിച്ചതിനെതിരായ വിമർശനങ്ങള്‍ക്ക് പിന്നാലെയാണ് മഹല്ലുകള്‍ക്കും മദ്രസകള്‍ക്കും നിർദേശം നല്‍കിയത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Samadarsi