Friday, 27 Nov, 7.18 pm Samadarsi

ഹോം
സമ്ബദ്‌വ്യവസ്ഥയ്ക്ക് ഊര്‍ജ്ജം പകരുക ലക്ഷ്യമിട്ട് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ മൂലധച്ചെലവ് വര്‍ദ്ധിപ്പിക്കുന്നതിനായി കേന്ദ്ര ധനമന്ത്രി ശ്രീമതി നിര്‍മ്മല സീതാരാമന്റെ നേതൃത്വത്തില്‍ അഞ്ചാമത് അവലോകന യോഗം ചേര്‍ന്നു

സാമ്ബത്തിക വര്‍ഷത്തെ മൂലധനച്ചെലവ് (കാപെക്സ്) അവലോകനം ചെയ്യുന്നതിനായി കേന്ദ്ര ധനകാര്യ മന്ത്രി ശ്രീമതി നിര്‍മ്മല സീതാരാമന്‍ , ഊര്‍ജ്ജ, ഖനി, ആണവോര്‍ജ്ജ വകുപ്പ് സെക്രട്ടറിമാരുമായും 10 കേന്ദ്ര പൊതു മേഖല സ്ഥാപനങ്ങളുടെ മേധാവിമാരുമായും വീഡിയോ കോണ്‍ഫറന്‍സ് നടത്തി. കോവിഡ് - 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ സാമ്ബത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിന് ധനമന്ത്രി നടത്തുന്ന വിവിധ യോഗങ്ങളുടെ പരമ്ബരയില്‍ അഞ്ചാമത്തേതാണിത്.

2020-21 ലെ കാപെക്സ് ലക്ഷ്യമായ 61,483 കോടി രൂപയുടെ 39.4%, അതായത് 24,227 കോടി രൂപയാണ് , 2020 നവംബര്‍ 23 വരെ ചെലവഴിച്ചത്.

കാപെക്സ്, സാമ്ബത്തിക വളര്‍ച്ചയുടെ നിര്‍ണായക ഘടകമാണെന്നും, 2020-21, 2021-22 എന്നീ സാമ്ബത്തിക വര്‍ഷങ്ങളില്‍ മൂലധനച്ചെലവ് ഉയര്‍ത്തേണ്ടത് സുപ്രധാനമാണെന്നും, കേന്ദ്ര പൊതുമേഖല സ്ഥാപങ്ങളുടെ പ്രകടനം അവലോകനം ചെയ്തുകൊണ്ട് ശ്രീമതി സീതാരാമന്‍ പറഞ്ഞു. ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാനും, 2020-21 വര്‍ഷത്തില്‍ ലഭ്യമായ മൂലധന വിഹിതം കൃത്യമായും അനുവദിച്ച സമയപരിധിക്കുള്ളിലും ചെലവഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ധനമന്ത്രി കേന്ദ്ര പൊതുമഖലാ സ്ഥാപനങ്ങളോട് നിര്‍ദ്ദേശിച്ചു.

കാപെക്സ് ലക്ഷ്യം കൈവരിക്കുന്നതിനായി കേന്ദ്ര പൊതു മേഖല സ്ഥാപനങ്ങളുടെ പ്രകടനം സൂക്ഷ്മമായി നിരീക്ഷിക്കാനും ഇതിനുള്ള തടസ്സങ്ങള്‍ പരിഹരിക്കാനും ശ്രീമതി നിര്‍മ്മല സീതാരാമന്‍ സെക്രട്ടറിമാരോട് ആവശ്യപ്പെട്ടു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Samadarsi
Top