Dailyhunt

ഉത്തര്‍പ്രദേശില്‍ ഐഎസ് ഭീകരൻ അറസ്റ്റില്‍

Samadarsi 3 weeks ago

ക്നോ: ഉത്തർപ്രദേശ് കുശിനഗറില്‍ നിന്നും റിസ്വാൻ അഹമ്മദ് എന്ന ഐഎസ് ഭീകരൻ അറസ്റ്റിലാല്‍.ഡല്‍ഹി പോലീസിന്‍റെ സ്പെഷ്യല്‍ സെല്‍, ഉത്തർപ്രദേശ് ഭീകരവിരുദ്ധ സ്ക്വാഡുമായി (എടിഎസ്) സഹകരിച്ചാണ് ഇയാളെ പിടികൂടിയത്.

ചോദ്യം ചെയ്യലിനായി അഹമ്മദിനെ ഡല്‍ഹിയിലേക്ക് ട്രാൻസിറ്റ് റിമാൻഡില്‍ കൊണ്ടുവരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.2015 മുതല്‍ റിസ്വാൻ അഹമ്മദിന് ഐഎസുമായി ബന്ധമുണ്ടെന്നും ഇന്ത്യയ്ക്കുള്ളിലെ റിക്രൂട്ട്‌മെന്‍റ് പ്രവർത്തനങ്ങളില്‍ അയാള്‍ക്ക് പ്രധാന പങ്കുണ്ടെന്ന് കരുതപ്പെടുന്നുവെന്നും കൗണ്ടർ ഇന്‍റലിജൻസ് വൃത്തങ്ങള്‍ പ്രതികരിച്ചു.

ബോംബ് നിർമാണ സാമഗ്രികള്‍, ലഘു ലേഖനങ്ങള്‍, ജിഹാദി സാഹിത്യങ്ങള്‍ എന്നിവ കണ്ടെടുത്തു

ഇയാളില്‍ നിന്ന് ബോംബ് നിർമാണ സാമഗ്രികള്‍, ലഘു ലേഖനങ്ങള്‍, ജിഹാദി സാഹിത്യങ്ങള്‍ എന്നിവ കണ്ടെടുത്തു. ഭീകരവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അഹമ്മദ് 2015 ല്‍ അറസ്റ്റിലായിരുന്നുവെന്നും മുംബൈയിലെ ആർതർ റോഡ് ജയിലില്‍ കഴിഞ്ഞിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കാമെന്ന് അധികൃതർ വ്യക്തമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Samadarsi