Friday, 11 Jun, 1.44 pm സമകാലിക മലയാളം

ചലച്ചിത്രം
ആ ദുരന്തം ഇനി ആവര്‍ത്തിക്കരുത്, വിവിധ സംസ്ഥാനങ്ങളില്‍ ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ സോനൂ സൂദ്

കോവിഡ് രണ്ടാം തരം​ഗത്തിന്‍ പ്രാണവായു കിട്ടാതെ പിടഞ്ഞു മരിച്ചത് നിരവധി ജീവനുകളാണ്. ഇപ്പോഴും ഓക്സിജന്‍ ക്ഷാമം പലസ്ഥലങ്ങളിലും തുടരുകയാണ്. ഇനി അത്തരത്തിലൊരു ദുരന്തം രാജ്യത്തുണ്ടാവാതിരിക്കാനായി ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ് ബോളിവുഡ് നടന്‍ സോനൂ സൂദ്. രാജ്യത്തിന്റെ വിവിധയിടങ്ങളിലാണ് പ്ലാന്റ് സ്ഥാപിക്കുക.

സോനൂ സൂദിന്റെ നേതൃത്വത്തിലുള്ള ഫൗണ്ടേഷന്‍ ആണ് ഇതിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുന്നത്. തുടക്കത്തില്‍ 18 ഓളം പ്ലാന്റുകളാണ് സ്ഥാപിക്കുക. ആന്ധ്ര പ്രദേശിലെ കുര്‍നൂല്‍, നെല്ലൂര്‍ എന്നീ പ്രദേശങ്ങളിലാണ് താരം ആദ്യ ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാനുള്ള കാര്യങ്ങള്‍ ചെയ്യുക. ക്രിപ്റ്റോ റിലീഫിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ജൂണ്‍ അവസാനത്തോടെ തുടക്കമാകും. ഏതാണ്ട് സെപ്റ്റംബറോടെ പ്ലാന്റ് പ്രവര്‍ത്തന സജ്ജമാകുമെന്നാണ് കരുതുന്നത്.

'കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി രാജ്യത്ത് ഓക്സിജന്റെ ക്ഷാമമാണ് കണ്ട് വരുന്നത്. ഈ ഓക്സിജന്‍ പ്രശ്നം പൂര്‍ണമായും തീര്‍ക്കണമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. പാവപ്പെട്ട ജനങ്ങളെ ചികിത്സിക്കുന്ന ആശുപത്രികളിലാണ് ഓക്സജിന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ പോകുന്നത്. ഇനിയൊരു ഓക്സിജന്‍ ക്ഷാമം നേരിടേണ്ട അവസ്ഥ വരരുത്. എന്തിന് മൂന്നാം തരം​ഗത്തിനും മറ്റുമായി കാത്തിരിക്കണം. സോനു സൂദ് പറയുന്നു.

ആദ്യ ഘട്ടത്തിനു ശേഷം മങ്കലാപുരത്തും കര്‍ണ്ണാടകയിലും പ്ലാന്റുകള്‍ സ്ഥാപിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തി. തമിഴ്നാട്, കര്‍ണ്ണാടക, പഞ്ചാബ്, ഉത്തരാഖണ്ഡ്, തെലങ്കാന, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ബിഹാര്‍, മധ്യപ്രദേശ് എന്നിങ്ങനെ നിരവധി സംസ്ഥാനങ്ങളില്‍ പ്ലാന്റുകള്‍ സ്ഥാപിക്കും. നിലവില്‍ 750 ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ ഫൗണ്ടേഷന്‍ നല്‍കി കഴിഞ്ഞു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Samakalikamalayalam
Top