Monday, 30 Mar, 6.49 am സമകാലിക മലയാളം

കേരളം
ബൈക്കുമായി 'കറങ്ങാന്‍' അനുവദിച്ചില്ല, യുവാവ് ജീവനൊടുക്കി

തിരുവനന്തപുരം: ബൈക്കുമായി പുറത്തിറങ്ങാന്‍ വീട്ടുകാര്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു. തിരുവല്ലം നെല്ലിയോട് റാം നിവാസില്‍ വിജയന്‍-ഗീത ദമ്ബതിമാരുടെ മകന്‍ അഭിജിത്ത് (23) ആണ് വീട്ടില്‍ തൂങ്ങിമരിച്ചത്.

ലോക്ക് ഡൗണിനെത്തുടര്‍ന്ന്‌ അഭിജിത്ത് വീടിന് പുറത്തിറങ്ങിയിരുന്നില്ല. രാത്രിയില്‍ ബൈക്കുമെടുത്ത് പുറത്തേക്കു പോകാനൊരുങ്ങിയ യുവാവിനെ വീട്ടുകാര്‍ തടഞ്ഞു. തുടര്‍ന്ന് മുറിക്കുള്ളില്‍ കയറിയ ഇയാള്‍ തൂങ്ങിമരിക്കുകയായിരുന്നു. തിരുവല്ലം പൊലീസ് കേസെടുത്തു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Samakalikamalayalam
Top