Sunday, 09 Aug, 11.21 am സമകാലിക മലയാളം

ദേശീയം
ഭാഭിജി പപ്പടം കഴിച്ചാല്‍ കൊറോണ വരില്ലെന്ന് പറഞ്ഞ‌ കേന്ദ്രമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു; ആശുപത്രിയില്‍

ന്യൂഡല്‍ഹി: കോവിഡ്-19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാളിനെ ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുതവണ മേഘ്‌വാളിന്റെ കോവിഡ് പരിശോധന നടത്തി. രണ്ടാമത്തെ റിപ്പോര്‍ട്ടിലാണ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. മന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

ബികനേറില്‍ നിന്നുള്ള ബിജെപി എംപിയാണ് വ്യവസായ-പാര്‍ലമെന്ററി കാര്യ സഹമന്ത്രിയായ മേഘ്‌വാള്‍. "കോവിഡ്-19 ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് ഞാന്‍ പരിശോധനയ്ക്ക് വിധേയനാവുകയും രണ്ടാമത്തെ റിപ്പോര്‍ട്ടില്‍ പോസിറ്റീവായി കാണപ്പെടുകയും ചെയ്തു. ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം ഞാന്‍ എയിംസില്‍ പ്രവേശിച്ചു. ഞാനുമായി ബന്ധപ്പെട്ട എല്ലാവരോടും അവരുടെ ആരോഗ്യം ശ്രദ്ധിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു," മേഘ്‌വാള്‍ പറഞ്ഞു. തന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം അറിയിച്ചു.

കോവിഡിനെ മറികടക്കാന്‍ ഭാഭിജി പപ്പടം കഴിച്ചാല്‍ മതിയെന്ന് പറഞ്ഞ് മേഘ്‌വാള്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്ന. കൊറോണ വൈറസിനെതിരെ ആവശ്യമായ ആന്റിബോഡികള്‍ ഉല്‍പാദിപ്പിക്കാന്‍ ഭാഭിജി പപ്പടം കഴിച്ചാല്‍ മതിയെന്നും ഇതില്‍ പ്രതിരോധത്തിന് സഹായകമായ ഘടകങ്ങള്‍ ഉണ്ടെന്നുമായിരുന്നു വാദം. ഈ വിഡിയോ സമൂ​ഹമാധ്യമങ്ങളില്‍ ഏറെ വൈറലായിരുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Samakalikamalayalam
Top