Tuesday, 22 Jun, 5.35 pm സമകാലിക മലയാളം

കായികം
എല്ലാവരും പൂജ്യത്തിന് പുറത്ത്! ടീമിന് ആകെ കിട്ടിയത് രണ്ട് റണ്‍സ്; ഇങ്ങനെയുണ്ടോ ഒരു തോല്‍വി

ലണ്ടന്‍: ഇംഗ്ലണ്ടിലെ ഹണ്ടിങ്ടന്‍ കൗണ്ടി ലീഗിലെ ഒരു ക്രിക്കറ്റ് പോരാട്ടം ശ്രദ്ധേയമാകുന്നു. ബക്ക്ഡന്‍ ക്രിക്കറ്റ് ക്ലബിനെതിരെ ഫാല്‍ക്കണ്‍ ഇലവന്‍ നേടിയ വിജയമാണ് ഇപ്പോള്‍ ക്രിക്കറ്റ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും നാണംകെട്ട തോല്‍വിയാണ് ബക്ക്ഡണിന് നേരിടേണ്ടി വന്നത്.

40 ഓവര്‍ പോരാട്ടത്തില്‍ ഫാല്‍ക്കണ്‍ വിജയിച്ചത് 258 റണ്‍സിനാണ്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഫാല്‍ക്കണ്‍ ഇലവന്‍ 260 റണ്‍സെടുത്തു. മറുപടി പറയാന്‍ ഇറങ്ങിയ ബക്ക്ഡണ്‍ വെറും രണ്ട് റണ്‍സിന് എല്ലാവരും പുറത്തായി!

ടീമിലെ എല്ലാ ബാറ്റ്‌സ്മാന്‍മാരും പൂജ്യത്തിന് പുറത്ത്. കിട്ടിയ രണ്ട് റണ്‍സ് എക്‌സ്ട്രാ ഇനത്തിലും. അല്ലെങ്കില്‍ അതും ഉണ്ടാകില്ല.

ഫാല്‍ക്കണ്‍ താരം അമന്‍ദീപ് സിങാണ് മാരകമായി പന്തെറിഞ്ഞ് ബക്ക്ഡണിനെ കുഴിയില്‍ വീഴ്ത്തിയത്. നാലോവറില്‍ റണ്ണൊന്നും വഴങ്ങാതെ താരം ആറ് വിക്കറ്റുകളാണ് വീഴ്ത്തിയത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Samakalikamalayalam
Top