Monday, 14 Jun, 12.14 pm സമകാലിക മലയാളം

കായികം
ഇന്ത്യയെ പിന്തള്ളി ന്യൂസിലന്‍ഡ് ; ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ കിവീസ് വീണ്ടും ഒന്നാമത്

ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യയെ പിന്തള്ളി ന്യൂസിലന്‍ഡ് ഒന്നാമതെത്തി. ഇംഗ്ലണ്ടിനെതിരായ പരമ്ബര സ്വന്തമാക്കിയാണ് കിവീസ് ഒന്നാം സ്ഥാനത്തെത്തിയത്. പരമ്ബരയ്ക്ക് മമ്ബ് ഇന്ത്യയ്ക്ക് പിന്നിലാണ് 121 പോയിന്റുമായി രണ്ടാമതായിരുന്നു ന്യൂസിലന്‍ഡ്. നിലവില്‍ 123 പോയിന്റാണ് ന്യൂസിലന്‍ഡിനുള്ളത്.

ഇന്ത്യയ്ക്ക് പിന്നിലായി ഓസ്‌ട്രേലിയ മൂന്നാമതും ഇംഗ്ലണ്ട് നാലാം സ്ഥാനത്തുമാണ്. ബാറ്റ്‌സ്മാന്മാരുടെ പട്ടികയില്‍ കിവീസ് നായകന്‍ കെയ്ന്‍ വില്യംസണ്‍ തന്നെയാണ് ഒന്നാം സ്ഥാനത്ത്. സ്റ്റീവ് സ്മിത്താണ് രണ്ടാമത്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി പട്ടികയില്‍ അഞ്ചാമതാണ്. റിഷഭ് പന്ത്, രോഹിത് ശര്‍മ എന്നിവര്‍ യഥാക്രമം ആറ്, ഏഴ് സ്ഥാനത്താണ്.

ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സ് ആണ് ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാമത്. ഇന്ത്യയുടെ ആര്‍ അശ്വിന്‍ രണ്ടാം സ്ഥാനത്തും ന്യൂസിലന്‍ഡ് പേസര്‍ ടിം സൗത്തി മൂന്നാമതുമാണ്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Samakalikamalayalam
Top