Friday, 18 Oct, 11.20 pm സമകാലിക മലയാളം

കേരളം
പെരുമഴ: അമ്ബൂരിയില്‍ ഉരുള്‍പൊട്ടല്‍, കനത്ത നാശനഷ്ടം; തിരുവനന്തപുരത്ത് ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: കനത്തമഴ തുടരുന്ന തിരുവനന്തപുരം ജില്ലയിലെ അമ്ബൂരിയില്‍ ഉരുള്‍പൊട്ടല്‍. തൊടുമലയിലാണ് ഉരുള്‍പൊട്ടിയത്. മലവെള്ളപ്പാച്ചിലിലും മണ്ണൊലിപ്പിലും വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തിരുവനന്തപുരം ജില്ലയില്‍ കനത്ത മഴ തുടരുകയാണ്.

കഴിഞ്ഞ ദിവസം കല്ലാറില്‍ മലവെള്ളപ്പാച്ചിലിനെത്തുടര്‍ന്ന് പൊന്‍മുടി-കല്ലാര്‍ മേഖലയില്‍ പാലങ്ങള്‍ വെള്ളത്തിനടിയിലായിരുന്നു. പൊന്‍മുടിയിലേക്കുള്ള യാത്ര രണ്ടു ദിവസത്തേക്ക് നിരോധിച്ചു. പൊന്‍മുടിയില്‍ കനത്ത മഴ പെയ്യുന്നതിനാല്‍ കിള്ളിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലികേണ്ടതാണെന്ന് ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Samakalikamalayalam
Top