Friday, 18 Sep, 9.31 pm സമകാലിക മലയാളം

രാജ്യാന്തരം
ശരീരം നിറയെ മുറിവേറ്റ പാടുകള്‍; അച്ഛന്റെ മൃതശരീരം ടൂള്‍ ബോക്സില്‍; യുവാവ് അറസ്റ്റില്‍

ഒക്‌ലഹോമ സിറ്റി: അച്ഛനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ടൂള്‍ ബോക്സില്‍ ഒളിപ്പിച്ച മകന്‍ അറസ്റ്റില്‍. ഒക്‌ലഹോമ സിറ്റിയിലാണ് സംഭവം. സെപ്റ്റംബര്‍ 16ന് പൊലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വീടിന് പുറത്തെ ടൂള്‍ ബോക്സില്‍ മൃത​ദേഹം അടക്കം ചെയ്തതായി കണ്ടെത്തിയത്.

അച്ഛനെ കാണാനില്ലെന്ന വിവരം മകളാണ് പൊലീസിനെ അറിയിച്ചത്. 71കാരനായ എസ്റ്റിബാന്‍ ടാപ്പിയയാണ് കൊല്ലപ്പെട്ടത്. ശരീരമാസകലം മുറിവേറ്റ നിലയിലായിരുന്നു ശരീരം. ഇതുമായി ബന്ധപ്പെട്ട്​ മകന്‍ ഫ്രാന്‍സിസ്​കൊ ടാപിയായെ പൊലീസ് അറസ്റ്റ് ചെയ്തു. ഒക്‌ലഹോമ സിറ്റി സൗത്ത് വെസ്റ്റ് പെന്‍സില്‍വാനിയ അവന്യുവിലാണ് സംഭവം നടന്നത്. പ്രതിയെ ഒക്‌ലഹോമ കൗണ്ടി ഡിറ്റന്‍ഷന്‍ സെന്‍ററിലേക്ക് മാറ്റി.

അച്ഛനെ വീട്ടിലേക്ക് കൂട്ടികൊണ്ടു പോകുവാന്‍ വിളിച്ചിട്ടു ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് മകള്‍ പോലീസിനെ അറിയിച്ചത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Samakalikamalayalam
Top