Thursday, 29 Jul, 12.03 pm സമകാലിക മലയാളം

ദേശീയം
സിസേറിയനിടെ വയറ്റില്‍ തുണി മറന്നു വച്ച്‌ തുന്നി; വിടാതെ വയറു വേദന; യുവതി മരിച്ചു

ലഖ്നൗ: സിസേറിയനിടെ ഗുരുതര പിഴവ് സംഭവിച്ചതിനെ തുടര്‍ന്ന് യുവതി മരിച്ചു. ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ജനുവരി മാസത്തിലായിരുന്നു യുവതിയുടെ ശസ്ത്രക്രിയ. ഗുരുതരാവസ്ഥയിലായ യുവതി കിങ് ജോര്‍ജ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സിസേറിയനിടെ 30കാരിയുടെ വയറ്റില്‍ തുണി മറന്നുവച്ച്‌ തുന്നിയിരുന്നു. ഇതാണ് മരണത്തിനിടയാക്കിയത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ജനുവരി 30നാണ് യുവതിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. എന്നാല്‍ ശസ്ത്രക്രിയക്ക് പിന്നാലെ യുവതിയുടെ വയറ്റില്‍ തുണി കണ്ടെത്തിയതായി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ പറഞ്ഞു.

പ്രസവത്തിന് പിന്നാലെ കടുത്ത വയറു വേദനയെ തുടര്‍ന്നാണ് യുവതിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സിടി സ്കാന്‍ ചെയ്തപ്പോഴാണ് വയറ്റില്‍ തുണി കണ്ടെത്തിയത്. അത് ഓപ്പറേഷനിലൂടെ നീക്കം ചെയ്തിരുന്നു. എന്നാല്‍ ആരോഗ്യനില മോശമായതിനെ തടര്‍ന്നാണ് കിങ് ജോര്‍ജ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിലായ യുവതി വെന്റിലേറ്ററിലായിരുന്നു.

തുണി വയറ്റില്‍ മറുന്ന വച്ച്‌ തുന്നിയതുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. എന്നാല്‍ ഈ കമ്മിറ്റിയിലുള്ളവര്‍ രോഗിയുടെ ബന്ധുക്കളുടെ മൊഴി തേടിയിട്ടില്ലെന്നാണ് യുവതിയുടെ ഭര്‍ത്താവ് ബുധനാഴ്ച ആരോപിച്ചിരുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Samakalikamalayalam
Top