Thursday, 04 Mar, 8.28 am സമകാലിക മലയാളം

ദേശീയം
വെട്ടിയെടുത്ത മകളുടെ തലയുമായി റോഡിലൂടെ നടക്കുന്ന അച്ഛന്‍; വീണ്ടും ദുരഭിമാനക്കൊല

ലഖ്നൗ; മകളുടെ തലയും കയ്യില്‍ പിടിച്ച്‌ റോഡിലൂടെ നടക്കുന്ന അച്ഛനെ കണ്ട് നാട്ടുകാര്‍ ഞെട്ടി. ഉത്തര്‍പ്രദേശിലെ ​ഹര്‍ദോയ് ജില്ലയില്‍ ബുധനാഴ്ചയാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. സര്‍വേഷ് കുമാര്‍ എന്നയാളായാണ് 17കാരിയായ മകളെ കൊലപ്പെടുത്തി തലവെട്ടിയെടുത്തത്.

മകളുടെ തലയുമായി നടക്കുന്ന സര്‍വേഷ് കുമാറിനെ കണ്ട നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തിതോടെ ഒരു മടിയുമില്ലാതെ ഇയാള്‍ കുറ്റം സമ്മതിച്ചു. ഞാന്‍ എന്റെ മകളെ കൊന്നു, എന്നെ അറസ്റ്റ് ചെയ്യൂ എന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. മകളുടെ പ്രണയബന്ധത്തിലുള്ള നീരസമാണ് കൊല നടത്താന്‍ കാരണം എന്നും ഇയാള്‍ വ്യടക്തമാക്കി.

വീട്ടില്‍ ആളില്ലാത്ത നേരത്ത് മൂര്‍ച്ചയുള്ള ആയുധം കൊണ്ട് മകളുടെ തല വെട്ടിയെടുക്കുകയായിരുന്നു. മകളുടെ ശരീരം വീട്ടില്‍ ഉപേക്ഷിച്ച്‌ തലയുമായി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങാനാണ് ഇയാള്‍ പുറപ്പെട്ടത്. തുടര്‍ന്ന് വീട്ടില്‍ നിന്ന് രക്തത്തില്‍ കുളിച്ച നിലയില്‍ മകളുടെ ശരീരവും കൊലപ്പെടുത്താന്‍ ഉപയോ​ഗിച്ച ആയുധവും കണ്ടെത്തി. ഇയാളെ പൊലീസ് അറസ്റ്റു ചെയ്തു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Samakalikamalayalam
Top