കോഴിക്കോട്: വിഷു തിരക്ക് കണക്കിലെടുത്ത് മംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്കും തിരിച്ചും രണ്ട് വീതം സ്പെഷ്യല്‍ ട്രെയിൻ സർവീസുകള്‍ പ്രഖ്യാപിച്ച് സതേണ്‍ റെയില്‍വേ.
കേരളത്തില്‍ 10 സ്റ്റോപ്പുകളുമായാണ് മംഗളൂരുവില്‍ നിന്ന് കണ്ണൂർ - കോഴിക്കോട് - പാലക്കാട് വഴിയുള്ള ട്രെയിൻ സർവീസ്. ട്രെയിൻ ടിക്കറ്റ് ബുക്കിങ് നാളെ രാവിലെ ആരംഭിക്കും. ട്രെയിൻ ഷെഡ്യൂളും വിശദാംശങ്ങളും അറിയാം.
06126 മംഗളൂരു സെൻട്രല്‍ - ചെന്നൈ എഗ്മോർ സ്പെഷ്യല്‍ ട്രെയിൻ ഏപ്രില്‍ 06, 13 തിങ്കളാഴ്ചകളില്‍ വൈകീട്ട് 04:00 മണിയ്ക്ക് മംഗളൂരു സെൻട്രലില്‍ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10:30ന് ചെന്നൈ എഗ്മോറിലെത്തും. 04:52 കാസർകോട്, 05:10 കാഞ്ഞങ്ങാട്, 05:33 പയ്യന്നൂർ, 06:07 കണ്ണൂർ, 06:30 തലശേരി, 06:49 വടകര, 07:32 കോഴിക്കോട്, 08:11 തിരൂർ, 09:30 ഷൊർണൂർ, 10:57 പാലക്കാട് എന്നിങ്ങനെയാണ് കേരളത്തിലെ വിവിധ സ്റ്റേഷനുകളിലെത്തുക. തുടർന്ന് 10:30ന് ചെന്നൈയിലെത്തിച്ചേരും.
മടക്കയാത്ര 06125 ചെന്നൈ എഗ്മോർ - മംഗളൂരു സെൻട്രല്‍ സ്പെഷ്യല്‍ ട്രെയിൻ ഏപ്രില്‍ 07, 14 ചൊവ്വാഴ്ചകളില്‍ ഉച്ചയ്ക്ക് 02:00 മണിയ്ക്ക് ചെന്നൈയില്‍ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 06:50ന് മംഗളൂരുവിലെത്തിച്ചേരും. ചൊവ്വാഴ്ച രാത്രി 11:17ന് പാലക്കാട് എത്തുന്ന ട്രെയിൻ 12:05ന് ഷൊർണൂരെത്തും. തിരൂർ 12:55, കോഴിക്കോട് 01:47, വടകര 02:29, തലശേരി 02:51, കണ്ണൂർ 03:17, പയ്യന്നൂർ 03:45, കാഞ്ഞങ്ങാട് 04:19, കാസർകോട് 04:39 സ്റ്റേഷനുകള്‍ പിന്നിട്ട് 06:50ന് മംഗളൂരു സെൻട്രലില്‍ എത്തിച്ചേരും.
പാലക്കാട് കഴിഞ്ഞാല്‍ പൊതനൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ജോളാർപേട്ടൈ, കാഡ്പാടി, ഷോളിഗനല്ലൂർ, അരക്കോണം, തിരുവള്ളൂർ, പേരമ്പൂർ എന്നീ സ്റ്റേഷനുകളിലാണ് സ്പെഷ്യല്‍ ട്രെയിനിന് സ്റ്റോപ്പുകളുള്ളത്. രണ്ട് എസി ടു ടയർ കോച്ചുകള്‍, എട്ട് എസി ത്രീ ടയർ കോച്ചുകള്‍, ആറ് സ്ലീപ്പർ ക്ലാസ് കോച്ചുകള്‍, നാല് ജനറല്‍ സെക്കൻഡ് ക്ലാസ് കോച്ചുകള്‍, ഒരു ഭിന്നശേഷി സൗഹൃദ സെക്കൻഡ് ക്ലാസ് കോച്ചുകള്‍ എന്നിങ്ങനെയാണ് സ്പെഷ്യല്‍ ട്രെയിനിൻ്റെ കോച്ചുകള്‍.

