Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ആധാര്‍ സൗജന്യമായി അപ്ഡേറ്റ് ചെയ്യാം; ഈ സൗകര്യം കുറച്ച്‌ മാസങ്ങള്‍ മാത്രം

ആധാര്‍ സൗജന്യമായി അപ്ഡേറ്റ് ചെയ്യാം; ഈ സൗകര്യം കുറച്ച്‌ മാസങ്ങള്‍ മാത്രം

Samayam Malayalam 3 weeks ago

കൊച്ചി: പണച്ചെലവില്ലാതെയും, അക്ഷയ സെന്ററില്‍ പോയി ക്യൂ നില്‍ക്കാതെയും ആധാർ അപ്ഡേറ്റ് ചെയ്യാൻ അവസരം. ആധാറില്‍ മൊബൈല്‍ നമ്പർ ചേർത്തിട്ടുള്ളവർക്ക് ആധാർ ആപ്പിലൂടെ സൗജന്യമായി ഇമെയില്‍ ഐഡി ചേർക്കാനും അപ്‌ഡേറ്റ് ചെയ്യാനും സാധിക്കും.

2026 ഡിസംബർ 31 വരെയാണ് ഈ സൗജന്യം ലഭിക്കുക.

ഇമെയില്‍ നല്‍കുന്നത് ആധാര്‍ ദുരുപയോഗം തടയാൻ


ആധാറുമായി ഇമെയില്‍ ഐഡി ബന്ധിപ്പിക്കുന്നത് ഇന്നത്തെ കാലത്ത് വളരെ പ്രധാനമാണ്. ആധാർ ഓതന്റിക്കേഷൻ നടക്കുന്ന ഓരോ തവണയും ഉപഭോക്താവിന് ഇമെയില്‍ വഴി അറിയിപ്പ് ലഭിക്കും എന്നത് ഒരു വലിയ സൗകര്യമാണ്. ആധാർ വിവരങ്ങള്‍ എവിടെ, എപ്പോള്‍ ഉപയോഗിക്കപ്പെടുന്നു എന്നത് വ്യക്തമായി അറിയാൻ സാധിക്കും.

ആധാര്‍ അനുബന്ധ രേഖകള്‍ അപ്ഡേറ്റ് ചെയ്യാം


ആധാറില്‍ മൊബൈല്‍ നമ്പർ ചേർത്തിട്ടുള്ളവർക്ക് ആധാര്‍ അനുബന്ധ രേഖകള്‍ യുഐഡിഎഐ പോര്‍ട്ടല്‍ വഴി സൗജന്യമായി അപ്ഡേറ്റ് ചെയ്യാനും ഇപ്പോള്‍ സൗകര്യം ഒരുങ്ങിയിട്ടുണ്ട്. 2027 ജൂണ്‍ 14 വരെ ഈ സൗകര്യം ലഭിക്കും. https://myaadhaar.uidai.gov.in/ എന്ന വെബ്‌സൈറ്റില്‍ Document Update ഓപ്ഷന്‍ വഴിയാണ് രേഖകള്‍ പുതുക്കേണ്ടത്. ആധാര്‍ കേന്ദ്രങ്ങളില്‍ പോയി ഡോക്യുമെന്റ് അപ്ഡേറ്റ് ചെയ്യുന്നതിനുള്ള ചാര്‍ജ് 75 രൂപയാണ്.

0-5 വയസ്സിലെയും, അതിനു ശേഷമുള്ള ആധാർ എൻറോള്‍മെന്റും സൗജന്യമാണ്. അതുപോലെ 5 വയസ്സിലെയും 15 വയസ്സിലെയും നിർബന്ധിത ബയോമെട്രിക് പുതുക്കലും 5-17 വയസ്സിനുള്ളില്‍ സൗജന്യമാണ്. പുതിയ ആധാർ എടുക്കല്‍, ബയോമെട്രിക് പുതുക്കല്‍, മൊബൈല്‍/ഇ-മെയില്‍ മാറ്റല്‍ തുടങ്ങിയ എല്ലാ സേവനങ്ങളും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും മറ്റ് അംഗീകൃത ആധാർ കേന്ദ്രങ്ങള്‍ വഴിയും തന്നെ നടത്തണം. പരാതി പരിഹാരത്തിന് സിറ്റിസണ്‍ കോള്‍ സെന്ററിലെ ഈ നമ്പരുകളില്‍ വിളിക്കാം: 1800-4251-1800 (ടോള്‍ ഫ്രീ) / 0471-2335523. കേരള സ്റ്റേറ്റ് ഐ.ടി. മിഷൻ (ആധാർ സെക്ഷൻ): 0471-2525442
ഇ-മെയില്‍ വിലാസം: uidhelpdesk@kerala.gov.in
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Samayam Malayalam