Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
Asian Games 2026: ഏഷ്യൻ ഗെയിംസിന് ഇന്ത്യ അയക്കുക ബി ടീമിനെ, പ്രശ്നം അടിസ്ഥാന സൗകര്യക്കുറവ്; നിര്‍ണ്ണായ നീക്കത്തിന് ബിസിസിഐ

Asian Games 2026: ഏഷ്യൻ ഗെയിംസിന് ഇന്ത്യ അയക്കുക ബി ടീമിനെ, പ്രശ്നം അടിസ്ഥാന സൗകര്യക്കുറവ്; നിര്‍ണ്ണായ നീക്കത്തിന് ബിസിസിഐ

Samayam Malayalam 2 months ago

ഏഷ്യൻ ഗെയിംസ് 2026 ക്രിക്കറ്റ് ടൂർണമെന്റ് വരാനിരിക്കുകയാണ്. ഇന്ത്യ ഇതിനോടകം ഏഷ്യൻ ഗെയിംസിനുള്ള ടീമിനെ പ്രഖ്യാപിച്ചിട്ടുണ്ട്.

സഞ്ജു സാംസണും ശ്രേയസ് അയ്യരും ജസ്പ്രീത് ബുംറയും ഉള്‍പ്പെടുന്ന ശക്തമായ താരനിരയെയാണ് ഇന്ത്യ ഏഷ്യൻ ഗെയിംസിനായി പ്രഖ്യാപിച്ചത്. ശ്രേയസ് അയ്യർ നയിക്കുന്ന ടീമിന്റെ വെെസ് ക്യാപ്റ്റൻ തിലക് വർമയാണ്.

ഇന്ത്യയുടെ സൂപ്പർ താരങ്ങളെല്ലാം ഏഷ്യൻ ഗെയിംസിലെ സ്വർണ്ണ മെഡല്‍ മോഹിച്ചിരിക്കവെ ഇപ്പോഴിതാ നിർണ്ണായക നീക്കത്തിന് ബിസിസിഐ തയ്യാറെടുക്കുകയാണ്. ഏഷ്യൻ ഗെയിംസിലെ ക്രിക്കറ്റ് താരങ്ങള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ കുറവ് പരിഗണിച്ച്‌ രണ്ടാം നിര ടീമിനെ ഇറക്കാനുള്ള തീരുമാനത്തിലേക്ക് ബിസിസി ഐ എത്തിയേക്കും എന്നാണ് നിലവിലെ വിവരം.

എഎൻഐയാണ് ഇത് സംബന്ധിച്ച നിർണ്ണായക റിപ്പോർട്ട് പുറത്തുവിട്ടത്. ജപ്പാനില്‍ നടക്കുന്ന ഏഷ്യൻ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളില്‍ ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സിലിനും ബിസിസിഐക്കും അതൃപ്തിയുണ്ടെന്നാണ് വിവരം. ഇന്ത്യൻ ടീമിനെ അയക്കുന്നതിന് മുമ്പ് ബിസിസി ഐ ഒരു സംഘത്തെ ജപ്പാനിലേക്ക് അയക്കാൻ തീരുമാനിച്ചതായാണ് വിവരം.

ഈ സംഘം അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്തിയ ശേഷമാവും ഇന്ത്യ ഏത് ടീമിനെ അയക്കുകയെന്ന് തീരുമാനിക്കുക. നിലവിലെ വിവരം അനുസരിച്ച്‌ ഏഷ്യൻ ഗെയിംസിനെത്തുന്ന ക്രിക്കറ്റ് ടീമുകള്‍ക്ക് അത്യാധുനിക സംവിധാനമല്ല ഒരുക്കിയിരിക്കുന്നത്. ഡ്രസിങ് റൂമിന്റെ 500 മീറ്റർ അകലെയാണ് വാഷ്റൂമുള്ളത്. ഇത്തരമൊരു സാഹചര്യത്തില്‍ കളിക്കാൻ ഇന്ത്യയുടെ പ്രധാന താരങ്ങള്‍ തയ്യാറാകില്ലെന്നുറപ്പാണ്.

ഇന്ത്യയുടെ നിലവിലെ ഏഷ്യാ കപ്പ് ടീമില്‍ ഉള്‍പ്പെട്ട താരങ്ങളില്‍ മിക്കവരും അന്താരാഷ്ട്ര ക്രിക്കറ്റിലെ സൂപ്പർ താരങ്ങളാണ്. കോടികളുടെ ആസ്തിയും അത്യാഡംഭര ജീവികവും നയിക്കുന്ന ഈ താരങ്ങള്‍ പരിമിതമായ സാഹചര്യത്തില്‍ കളിക്കാൻ തയ്യാറാകില്ലെന്നുറപ്പാണ്. അങ്ങനെ വരുമ്പോള്‍ രണ്ടാം നിര ടീമിനെ അയക്കാൻ സ്വാഭാവികമായും ബിസിസി ഐ തയ്യാറാവും.

അങ്ങനെ വരുമ്പോള്‍ സഞ്ജു സാംസണടക്കം വലിയ തിരിച്ചടിയാണ് നേരിടേണ്ടി വരിക. നിലവില്‍ ഇന്ത്യയുടെ ഏഷ്യൻ ഗെയിംസ് ടീമിലുള്ള സഞ്ജു സാംസണ്‍ ശക്തമായ തിരിച്ചുവരവാണ് സ്വപ്നം കണ്ടിരുന്നത്. സിംബാബ് വെ പരമ്പരയില്‍ നിന്ന് തഴയപ്പെട്ട സഞ്ജുവിന് ഏഷ്യൻ ഗെയിംസ് കരുത്തുകാട്ടി കെെയടി നേടാനുള്ള ഒരു സുവർണ്ണാവസരമാണ് നല്‍കിയത്. എന്നാല്‍ ദൗർഭാഗ്യവശാല്‍ സഞ്ജുവിന് പുറത്തിരിക്കേണ്ടി വന്നേക്കും.

IND vs AFG T20: അഭിഷേക് ശർമക്ക് വിശ്രമം, സഞ്ജു സാംസണ്‍-വെെഭവ് ഓപ്പണിങ് കൂട്ടുകെട്ട് വന്നേക്കും; ഇന്ത്യൻ ടീം പ്രഖ്യാപനം ഈ ആഴ്ച

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ സൂപ്പർ താരങ്ങളെ ബിസിസി ഐ ഏഷ്യൻ ഗെയിംസിന് അയക്കാതിരുന്നാല്‍ ഇന്ത്യയുടെ സ്വർണ്ണ മെഡല്‍ സാധ്യതയെ അത് എത്രത്തോളം ബാധിക്കുമെന്നതാണ് കണ്ടറിയേണ്ടത്. ഇന്ത്യ ചെയ്യുന്നതുപോലെ പാകിസ്താനും ശ്രീലങ്കയും അഫ്ഗാനിസ്ഥാനും ബംഗ്ലാദേശുമൊന്നും ചെയ്യില്ലെന്നുറപ്പാണ്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ രണ്ടാം നിര ടീമിനെ ഇറക്കുമ്പോള്‍ കടുത്ത വെല്ലുവിളി നേരിടേണ്ടി വന്നേക്കും.

ഇന്ത്യയാണ് നിലവിലെ ഏഷ്യൻ ഗെയിംസ് സ്വർണ്ണ മെഡല്‍ ജേതാക്കള്‍. അതുകൊണ്ടുതന്നെ ഇന്ത്യക്ക് മെഡല്‍ നിലനിർത്തേണ്ടത് അഭിമാന പ്രശ്നമാണ്. എന്തായാലും ബിസിസി ഐ അയക്കുന്ന സംഘത്തിന്റെ തീരുമാനമാവും ഇക്കാര്യത്തില്‍ നിർണ്ണായകമാവുകയെന്ന് പറയാം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Samayam Malayalam