Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അത്രയേയുള്ളൂ ജീവിതം, കണ്ണ്മൂടി തുറക്കുമ്പോഴേക്കും തീരും; മൂഡ് ഓഫായിരിക്കുമ്പോള്‍ കുറച്ച്‌ നേരം മാറിയിരുന്ന് കരയുമെന്ന് ചിത്ര

അത്രയേയുള്ളൂ ജീവിതം, കണ്ണ്മൂടി തുറക്കുമ്പോഴേക്കും തീരും; മൂഡ് ഓഫായിരിക്കുമ്പോള്‍ കുറച്ച്‌ നേരം മാറിയിരുന്ന് കരയുമെന്ന് ചിത്ര

ലര്‍ക്കും സങ്കടപ്പെട്ടിരിക്കുമ്പോള്‍ ഏറ്റവും വലിയ ആശ്വാസമായി ചിത്രയുടെ പാട്ടുകള്‍ മാറാറുണ്ട്. ആ ശബ്ദവും പാട്ടും ഒരു റീഫ്രഷ് നല്‍കുകയും, മുന്നോട്ട് പോകാനുള്ള ഒരു പ്രചോദനം ആവാറുമുണ്ട്.

അങ്ങനെയുള്ള ഒരു പാട്ടാണ് ചേരന്‍ സംവിധാനം ചെയ്ത്, അഭിനയിച്ച ഓട്ടോഗ്രാഫ് എന്ന ചിത്രത്തിലെ, ഒവ്വൊരു പൂക്കളുമേ.. എന്ന് തുടങ്ങുന്ന പാട്ട്. കെഎസ് ചിത്രയ്ക്ക് ദേശീയ പുരസ്‌കാരം പോലും വാങ്ങിക്കൊടുത്ത പാട്ടാണ് അത്.

ഈ പാട്ട് നമ്മുടെ എല്ലാവരുടെയും കരിയറിലെ തന്നെ ഒരു ടേര്‍ണിങ് പോയിന്റ് ആയിരിക്കും എന്ന് അന്ന് ചേരന്‍ സര്‍ പറഞ്ഞിരുന്നു, പക്ഷേ ദേശീയ പുരസ്‌കാരം ലഭിക്കുമെന്നും, ഇത്രയും കാലം ഓര്‍ത്തു വയ്ക്കപ്പെടുന്ന ഒന്നായിരിക്കുമെന്നും അന്ന് കരുതിയില്ല. ഒരു പാട്ട് പാടുമ്പോഴും അത്തരം പ്രതീക്ഷകളുണ്ടാവാറില്ല. പക്ഷേ നല്ല ഒരു പാട്ട് പാടി, ഏതൊരു അവസരത്തിലും സ്റ്റേജില്‍ പാടാന്‍ സാധിക്കുന്ന ഒരു പാട്ട് പാടി എന്ന സന്തോഷം തനിക്കുണ്ടായിരുന്നു എന്ന് കെഎസ് ചിത്ര പറയുന്നു.

പലര്‍ക്കും പ്രചോദനവും ഉന്മേഷവും നല്‍കുന്ന പാട്ട് കെഎസ് ചിത്ര പാടി, അങ്ങനെയെങ്കില്‍ കെഎസ് ചിത്ര വളരെ ഡൗണായിരിക്കുമ്പോള്‍ കേള്‍ക്കുന്ന പാട്ട് ഏതാണ് എന്ന് അവതാരകന്‍ ചോദിച്ചപ്പോള്‍, മൂഡ് ഓഫായി വളരെ ഡൗണായി ഇരിക്കുമ്പോള്‍ വാസ്തവത്തില്‍ എനിക്ക് പാട്ട് കേള്‍ക്കാന്‍ തോന്നാറില്ല എന്ന് ചിത്ര പറയുന്നു. ഒരുപാട് വിഷമിച്ച്‌, മൂഡ് ഓഫ് ആയിരിക്കുമ്പോള്‍ എവിടെയെങ്കിലും മാറിയിരുന്ന് കുറച്ച്‌ നേരം കരയും, ആ കരച്ചലിന് ശേഷം ഞാന്‍ റീഫ്രഷ് ആവും. അല്ലാതെ വിഷമിച്ചിരിക്കുമ്പോള്‍ പാട്ട് കേള്‍ക്കണം എന്ന് തോന്നാറില്ല. അതേ സമയം ചില പാട്ടുകള്‍ കേള്‍ക്കുമ്പോള്‍, എനിക്ക് കരച്ചില്‍ വരാറുണ്ട്. അതില്‍ എന്തെങ്കിലുമൊക്കെ നമ്മളെ സ്‌ട്രൈക്ക് ചെയ്യുമല്ലോ, അങ്ങനെ കരഞ്ഞു പോവാറുണ്ട് എന്നാണ് ചിത്രാമ്മ പറയുന്നത്.


47 വര്‍ഷങ്ങള്‍ ഇരുപതിനായിരത്തോളം പാട്ടുകള്‍, അതിനൊക്കെ കിട്ടിയ അംഗീകാരങ്ങള്‍ അതൊക്കെ ഒരു പ്രോത്സാഹനമായിട്ട് മാത്രമാണ് കാണുന്നത് എന്ന് കെഎസ് ചിത്ര പറയുന്നു. അതുകൊണ്ട് ഞാന്‍ വലിയ ആളൊന്നു ആവുന്നില്ല. എല്ലാവര്‍ക്കും ഓരോ തലയെഴുത്തും വിധിയുമുണ്ടാവും. ഇന്നവര്ഡക്ക് ഇന്നത് കിട്ടണം എന്നത് ദൈവത്തിന്റെ നിയോഗമാണ്. ചിലത് നമ്മളില്‍ നിന്ന് എടുത്തിട്ട്, ചിലത് തരും. എന്ത് ദൈവം തന്നാലും അത് സന്തോഷത്തോടെ സ്വീകരിക്കും. ജീവിതം അത്രയേയുള്ളൂ, കണ്ണടച്ച്‌ തുറക്കുമ്പോഴേക്കും തീര്‍ന്നു പോവും. ഇപ്പോഴും 47 വര്‍ഷങ്ങള്‍ പിന്നിട്ടു എന്നത് എനിക്ക് വിശ്വസിക്കാനേ ആവുന്നില്ല, ഞാനിപ്പോഴും ആദ്യമായി പാട്ടു പാടിയ ആ സ്റ്റേജില്‍ നില്‍ക്കുകയാണ്- എന്ന് ചിത്ര പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Samayam Malayalam