Dailyhunt
ഭര്‍ത്താവ് ജഗദിനെ പോലും ഭ്രമിപ്പിച്ച അമല പോളിന്റെ സൗന്ദര്യം; ഇതെന്തൊരു മാറ്റമാണ്

ഭര്‍ത്താവ് ജഗദിനെ പോലും ഭ്രമിപ്പിച്ച അമല പോളിന്റെ സൗന്ദര്യം; ഇതെന്തൊരു മാറ്റമാണ്

സൗന്ദര്യം കൊണ്ട് എപ്പോഴും ഭ്രമിപ്പിക്കുന്ന നായികയാണ് അമല പോള്‍. എന്നാല്‍ വിവാഹം കഴിഞ്ഞ് കുഞ്ഞ് പിറന്നതിന് ശേഷം ഒരുപാട് ബോഡി ഷെയിമിങ് കമന്റുകള്‍ അമലയ്ക്ക് നേരിടേണ്ടതായി വന്നിരുന്നു.

തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു ഘട്ടത്തെ ആസ്വദിക്കുന്ന സമയത്ത് വന്ന നെഗറ്റീവ് കമന്റുകളെ ഒന്നും തന്നെ അമല മുഖവിലയ്‌ക്കെടുത്തില്ല. കുടുംബത്തിനൊപ്പമുള്ള സന്തോഷ നിമിഷം ആവോളം ആസ്വദിച്ചു.

ഇപ്പോഴിതാ പതിയെ പതിയെ, തന്റെ പഴയ ലുക്കും സൗന്ദര്യവും തിരിച്ചു പിടിച്ചിരിയ്ക്കുകയാണ് അമല പോള്‍. സാരിയില്‍ അതീവ സുന്ദരിയായി നില്‍ക്കുന്ന ഫോട്ടോയാണ് അമല ഏറ്റവുമൊടുവില്‍ പങ്കുവച്ചിരിയ്ക്കുന്നത്. പഴയ സൗന്ദര്യം മാത്രമല്ല, നിഷ്‌കളങ്കതയും കുട്ടിത്തവും അമലയുടെ മുഖത്ത് തിരിച്ചുവന്നതായി കാണാം. ഭര്‍ത്താവ് ജഗദ് പോലും ആ സൗന്ദര്യത്തില്‍ മയങ്ങിപ്പോയി എന്നല്ലാതെ എന്തു പറയാന്‍.

സത്യമായിട്ടും എനിക്ക് മുഖ്യമന്ത്രിയാവണം, തമാശയല്ല; അന്ന് തൃഷ പറഞ്ഞത് ഇന്ന് വീണ്ടും വൈറലാവുന്നു

വാവു എന്ന് പറഞ്ഞ് ലവ് ഇമോജിയോടെയാണ് ജഗദ് എത്തിയത്. ഭാര്യ എന്ത് പങ്കുവച്ചാലും അതിന് ആദ്യത്തെ കമന്റ് ഇടുന്നത് പലപ്പോഴും ജഗദ് തന്നെയായിരിക്കും. അത്രയധികം അമലയെ ആസ്വദിക്കുകയും ഇഷ്ടപ്പെടുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ആളാണ് ജഗദ്. ജഗദിന് പുറമെ പലരും അമല പോളിന്റെ സൗന്ദര്യത്തെ പ്രശംസിച്ചും ഇഷ്ടം പങ്കുവച്ചും എത്തിയിട്ടുണ്ട്.

വളരെ സിംപിളും എന്നാല്‍ പ്രിറ്റിയുമാണ് അമലയുടെ സാരി ലുക്ക്. വലിയ ആഡംഭരമൊന്നുമില്ല. ജിക്‌സണ്‍ ഫോട്ടോഗ്രാഫിയാണ് അമലയുടെ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

വീണ്ടും വിവാഹം കഴിച്ചോ? തന്റെ തിരിച്ചുവരവിനെ കുറിച്ച്‌ അനുശ്രീ, പുതിയ വിശേഷം


ഭൂമിയോളം ഞാന്‍ ക്ഷമിക്കും, പക്ഷേ ഒരു ലിമിറ്റുണ്ട്; ബാന്‍ കരിയറിനെ ബാധിച്ചു എന്ന് ഷെയിന്‍ നിഗം

കുഞ്ഞിന്റെ ജനനത്തിന് ശേഷം അഭിനയത്തില്‍ നിന്ന് ചെറിയ ബ്രേക്ക് എടുത്ത് മാറി നില്‍ക്കുകയാണ് അമല പോള്‍. അതേ സമയം കിന്റര്‍ ഹോസ്പിറ്റലിന്റെയും ഫസ്റ്റ് ക്രൈയയുടെയും ഒക്കെ ബ്രാന്റ് അംബാഡിസറാണ്.
അതിന്റെയൊക്കെ ഷൂട്ടുകളും പരിപാടികളും മുടങ്ങാതെ പങ്കെടുക്കുന്നുണ്ട്. അതിനൊപ്പം കുടുംബത്തിനൊപ്പമുള്ള ക്വാളിറ്റി സമയവും ആവോളം ആസ്വദിക്കുന്നു. മകന്‍ ഇലൈക്കും ഭര്‍ത്താവ് ജഗദിനും ഒപ്പമുള്ള സന്തോഷ നിമിഷങ്ങളൊക്കെ അമല സോഷ്യല്‍ മീഡിയയി പങ്കുവയ്ക്കാറുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Samayam Malayalam