Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ചേട്ടാ പട്ടിയെ ഒന്നും ചെയ്യരുത്, പാവം പട്ടിയാണ് എന്ന് മായ പറഞ്ഞു; അതുകൊണ്ട് പട്ടി സേഫാണ് എന്ന് ജൂഡ് ആന്റണി ജോസഫ്

ചേട്ടാ പട്ടിയെ ഒന്നും ചെയ്യരുത്, പാവം പട്ടിയാണ് എന്ന് മായ പറഞ്ഞു; അതുകൊണ്ട് പട്ടി സേഫാണ് എന്ന് ജൂഡ് ആന്റണി ജോസഫ്

വിസ്മയ മോഹന്‍ലാലിന്റെ ആദ്യ സിനിമ എന്ന നിലയില്‍ തന്നെ പ്രഖ്യാപിച്ച നാള്‍ മുതലേ തുടക്കം വാര്‍ത്താ ശ്രദ്ധ നേടിയിരുന്നു.

അത് കൊണ്ട് മാത്രമല്ല, സാക്ഷാല്‍ മോഹന്‍ലാലിന്റെ മകളുടെ ആദ്യ ചിത്രം എന്ന നിലയിലുള്ള സമ്മര്‍ദ്ദവും ഉണ്ട്. അത് ഏറ്റവും നല്ല രീതിയില്‍ ആക്കുക എന്നത് ഞങ്ങളുടെ ഉത്തരവാദിത്വമാണ് എന്ന് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് പറയുന്നു. ഈ സിനിമയ്ക്ക് എന്ത് സംഭവിച്ചാലും അതിന്റെ എല്ലാ ഉത്തരവാദിത്വവും ഞാന്‍ തന്നെ ഏറ്റെടുക്കുന്നു എന്നും ട്രെയിലര്‍ ലോഞ്ച് ചടങ്ങില്‍ സംവിധായകന്‍ പറഞ്ഞു

ആദ്യ സിനിമയാണ് എന്നുള്ള യാതൊരു ഇന്‍ഹിബിഷനും ഇല്ലാതെയാണ് വിസ്മയ തുടക്കം എന്ന സിനിമ ചെയ്തത്. മനോജേട്ടനും (മനോജ് കെ ജയന്‍) സായി ചേട്ടനും (സായി കുമാര്‍) ജാഫറിക്കയും (ജാഫര്‍ ഇടുക്കി) ഒക്കെയുണ്ട് ആ സിനിമയില്‍. ഞങ്ങള്‍ കൂടുതലും നൈറ്റ് ഷൂട്ട് ആയിരിക്കും. ഒരു ഫാമിലി ട്രിപ് പോയ മൂഡ് ആയിരുന്നു. കോമഡിയൊക്കെ അടിച്ച്‌ ആസ്വദിച്ചാണ് ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. അവിടെ മായ മാത്രമാണ് ഡയലോഗ് പറയുന്നതില്‍ ടെന്‍ഷനടിച്ചിരുന്നത്. ലൊക്കേഷനില്‍ മുഴുവന്‍ സമയവും സുചിച്ചേച്ചിയും (സുചിത്ര മോഹന്‍ലാല്‍) ആന്റണി ചേട്ടനും (ആന്റണി പെരുമ്പാവൂര്‍) ഉണ്ടാവാറുണ്ട്.

എന്തോ ദൈവം എനിക്ക് വേണ്ടി ഈ സിനിമ നോക്കി വച്ചത് പോലെയാണ് എനിക്ക് തോന്നയിട്ടുള്ളത്. ഒരുപാട് ലെജന്റ്‌സ് ആയിട്ടുള്ള സംവിധായകരിവിടെയുണ്ട്. ലാല്‍ സാറിനെ വച്ച്‌ സിനിമകള്‍ ചെയ്ത, ആശിര്‍വാദ് സിനിമാസിന്റെ സിനിമകള്‍ സംവിധാനം ചെയ്ത സംവിധായകര്‍, എന്നിട്ടും ഈ ഒരു അവസരം വന്നത് എനിക്കാണ്. മായയെ പോലൊരു നടിയെ ഇന്‍ട്രഡ്യൂസ് ചെയ്യാന്‍ സാധിക്കുന്നത് എന്റെ ഭാഗ്യമാണ്. മലയാളം ഭാഷ മാത്രമേ മായയ്ക്ക് പ്രശ്‌നമായിട്ടുള്ളൂ. മലയാളം അറിയാം എന്നാല്‍ പോലും കമാന്റിങ് പവര്‍ കൂടെ കിട്ടിയാല്‍ മലയാളത്തിലെ ടോപ് ലിസ്റ്റ് നായികമാരില്‍ ഒരാളായി മായ വരും.

മായയുടെ രണ്ട് വേര്‍ഷനും കണ്ടിട്ടുള്ള ആളാണ് ഞാന്‍. മായ ആദ്യ ദിവസം ചെയ്യുന്നതും, പത്ത് ദിവസം കഴിഞ്ഞപ്പോഴുള്ള മാറ്റവും, സിനിമ തീരുന്ന സമയമാവുമ്പോഴേക്കുള്ള മായയുടെ മാറ്റവും നേരിട്ട് കണ്ടിട്ടുണ്ട്. കോണ്‍ഫിഡന്‍സ് ലെവല്‍ കൂടുന്തോറും മായയുടെ പെര്‍ഫോമന്‍സ് ബെറ്ററായിരുന്നു. ആദ്യമൊന്നും മായ മോണിറ്ററില്‍ നോക്കില്ലായിരുന്നു. പിന്നീട് മോണിറ്റര്‍ നോക്കിയിട്ട്, ചേട്ടാ ഞാന്‍ ഒന്നുകൂടെ ബെറ്ററായി ചെയ്യട്ടെ എന്ന് ചോദിച്ചു തുടങ്ങി. അതുകൊണ്ട് തന്നെ ഇനിയുള്ള സിനിമകളില്‍ മായ കൂടുതല്‍ ബെറ്ററാവും എന്ന വിശ്വാസമെനിക്കുണ്ട്.


ഉണ്ണി സര്‍ (ബി ഉണ്ണികൃഷ്ണന്‍) എന്ന കഴിഞ്ഞ ദിവസം വിളിച്ചിരുന്നു. ഈ സിനിമയില്‍ ഒരു പട്ടിയുണ്ട്, അതിനെന്തെങ്കിലും പറ്റുമോ, കാരണം സാറിന്റെ മകള്‍ക്ക് പട്ടികളെയൊക്കെ വലിയ ഇഷ്ടമാണ്, അതിന് എന്തെങ്കിലും സംഭവിച്ചാല്‍ മായയ്ക്ക് സഹിക്കില്ല എന്ന്. ആദ്യം ഈ പട്ടിയ്ക്ക് എന്തെങ്കിലും സംഭവിക്കുന്നതായും, ഒരു ഇമോഷണല്‍ എന്റ് കൊടുക്കുന്നതായുമൊക്കെ ആദ്യം ഞാന്‍ ആലോചിച്ചിരുന്നു. പക്ഷേ മായ ആദ്യമേ പറഞ്ഞു, ചേട്ടാ പട്ടിയെ ഒന്നും ചെയ്യരുത്, പാവം പട്ടിയാണ് എന്ന്. സിനിമയില്‍ പോലും ഒരു പട്ടിക്ക് ഒന്നും സംഭവിക്കരുത് എന്ന് ആഗ്രഹിക്കുന്ന കുട്ടിയാണ് മായ. അതുകൊണ്ട് പട്ടി സേഫ് ആണ്. വേറെ ചിലര്‍ക്ക് ചിതൊക്കെ സംഭവിച്ചു എന്ന് വരാം- എന്നാണ് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് പറഞ്ഞത്

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Samayam Malayalam