തമിഴില്‍ ഇപ്പോള്‍ തിരക്കുള്ള നായിക നടിയായി മാറിക്കൊണ്ടിരിയ്ക്കുകയാണ് മമിത ബൈജു. ഏറ്റവുമൊടുവില്‍ ധനുഷിന്റെ നായികയായി കറുപ്പ് എന്ന ചിത്രത്തിലാണ് അഭിനയിച്ചിരിയ്ക്കുന്നത്.
ഏപ്രില്‍ 30 ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിയ്ക്കുന്നത്. വളരെ അധികം ദൈര്‍ഘ്യമുള്ള വേഷമല്ല എങ്കിലും, മമിത ബൈജു തകര്‍ത്തു എന്നാണ് പ്രേക്ഷകാഭിപ്രായം.
ധനുഷിനൊപ്പം അഭിനയിച്ചതിലെ കംഫര്‍ട്‌നസ്സിനെ കുറിച്ച് മമിത ബൈജു പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിയ്ക്കുന്നത്. കുറച്ചധികം റഫ് ആന്റ് ടഫ് ആയ കഥാപാത്രമാണ് ചിത്രത്തില്‍ ചെയ്തിരിയ്ക്കുന്നത്. സിനിമയിലെ ഒരു ഇന്റന്‍സ് രംഗമാണ് ട്രെയിലറില്‍ കാണിച്ചിരിക്കുന്ന, ധനുഷ് സാറിനോട് ദേഷ്യത്തില്‍ സംസാരിക്കുന്ന രംഗം. ആ രംഗത്തിന് പിന്നിലെ ബിടിഎസ് സ്റ്റോറിയാണ് മമിത വെളിപ്പെടുത്തിയത്.
കുറേക്കാലം ബോഡിഷെയിമിങ് നേരിട്ടു, ഇന്ദ്രന്‍സ് സാറിനെ കാണുമ്പോള്‍ ആശ്ചര്യം തോന്നുന്നു എന്ന് സൂര്യ
രാത്രിയാണ് ആ രംഗം ഷൂട്ട് ചെയ്തത്. കുറച്ച് ഇന്റന്‍സ് ആയ രംഗമായിരുന്നു അത്, ഞാന്‍ ധനുഷ് സാറിന്റെ കോളറില്‍ പിടിച്ച് ദേഷ്യപ്പെടുന്നതാണ്. ആ സീനിന്റെ ഒരു ഡെപ്ത് അതായതുകൊണ്ട് കോളറയില്‍ പിടിച്ചപ്പോള്‍ കുറച്ചധികം കടുത്തുപോയി, ഉടനെ എനിക്കത് ഫീലാവുകയും ഞാന്‍ സോറി പറയുകയും ചെയ്തു. ഇല്ലമ്മ, നിങ്ങള്‍ ചെയ്തത് ശരിയാണ്, ഈ രംഗത്തിന് ഇത് ആവശ്യമാണ് എന്നാണ് അപ്പോള്‍ അദ്ദേഹം പറഞ്ഞത്.
ആ ഒരു ഷൂട്ടിങ് വളരെ നല്ല ഒരു അനുഭവമായിരുന്നു. അത്രയും ഡെപ്തുള്ള ഒരു രംഗം എന്നെ കൊണ്ട് പുള്‍ ഓഫ് ചെയ്യാന്‍ പറ്റുമോ എന്ന സംശയവും ടെന്‍ഷനുമൊക്കെ എനിക്കുണ്ടായിരുന്നു. പക്ഷേ ധനുഷ് സാറും സംവിധായകനും ടീം മൊത്തവും ഒരുപാട് എന്നെ കംഫര്‍ട്ട് ആക്കി, സമയമെടുത്ത് ചെയ്താല്‍ മതി, കൂളായി, എനിക്കിഷ്ടമുള്ളത് പോലെ ചെയ്താല്‍ മതി എന്ന് പറഞ്ഞു എന്ന് മമിത പറയുന്നു.
തൃഷയായി ഇരിക്കുക എന്നത് അത്ര എളുപ്പമല്ല, എതെല്ലാം എങ്ങനെ മാനേജ് ചെയ്യുന്നു എന്ന് തൃഷയ്‌ക്കേ അറിയൂ; ആര്‍ജെ ബാലാജി

