ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2027 സീസണിന് മുന്നോടിയായുള്ള കൂടുമാറ്റ ചർച്ചകള്‍ സജീവമാണ്. പല വമ്പൻ താരങ്ങളുടേയും കൂടുമാറ്റ റിപ്പോർട്ടുകളും സജീവമായി ഉയർന്ന് കേള്‍ക്കുന്നുണ്ട്.
ചെന്നെെ സൂപ്പർ കിങ്സുമായി ബന്ധപ്പെട്ടുള്ള കൂടുമാറ്റ റിപ്പോർട്ടുകളാണ് ഇപ്പോള്‍ പ്രധാന ചർച്ചാ വിഷയം. എംഎസ് ധോണിയും സിഎസ്കെയും തമ്മിലുള്ള ബന്ധം മോശമായെന്നും ധോണി സിഎസ്കെയുമായുള്ള ബന്ധം അവസാനിപ്പിച്ചേക്കുമെന്നുമുള്ള അഭ്യൂഹങ്ങളാണ് നിലനില്‍ക്കുന്നത്.
ധോണി സിഎസ്കെയുടെ 25% ഓഹരി ചോദിച്ചതില്‍ സിഎസ്കെ മാനേജ്മെന്റിന് അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ട്. ചർച്ചകള്‍ക്ക് ശേഷം ധോണി 20% ഓഹരി ആവശ്യപ്പെട്ടെങ്കിലും അതും നല്‍കാൻ സിഎസ്കെ ഒരുക്കമല്ല. സിഎസ്കെ മാനേജ്മെന്റ് ധോണിക്ക് പരമാവധി നല്‍കാൻ താല്‍പര്യം അറിയിച്ചിരിക്കുന്നത് 5.5% ഓഹരി മാത്രമാണ്. ഇതിന് ധോണിക്ക് സമ്മതമല്ലെന്നാണ് സൂചന.
അങ്ങനെ വരുമ്പോള്‍ സിഎസ്കെയുമായുള്ള ബന്ധം ധോണി അവസാനിപ്പിച്ചേക്കുമെന്ന തരത്തിലാണ് റിപ്പോർട്ടുകളുള്ളത്. ധോണിക്ക് ഇനി കളിക്കാരനെന്ന നിലയില്‍ തുടരാനാവില്ല. ധോണി ഉപദേഷ്ടാവിന്റെ റോളില്‍ മുന്നോട്ട് പോകാമെന്നുള്ള കണക്കുകൂട്ടലിലായിരുന്നു. എന്നാല്‍ ടീം മാനേജ്മെന്റുമായി ഇത്തരമൊരു ഭിന്നത നിലനില്‍ക്കെ ധോണി സിഎസ്കെയ്ക്കൊപ്പം തുടരാതിരിക്കുമോയെന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്.
ധോണി ഇത്തരമൊരു കടുത്ത തീരുമാനമെടുത്താല്‍ അത് സിഎസ്കെയെ പ്രതികൂലമായി ബാധിക്കുമെന്നുറപ്പ്. സിഎസ്കെയെ ഇന്നത്തെ നിലയിലേക്കുയർത്തിയത് ധോണിയാണെന്ന് നിസംശയം പറയാം. ധോണി എന്ന സൂപ്പർ താരമാണ് സിഎസ്കെയുടെ അടിത്തറ. അഞ്ച് തവണയാണ് ധോണിക്ക് കീഴില്‍ സിഎസ്കെ ഐപിഎല്‍ കിരീടം നേടിയത്.
ധോണി സിഎസ്കെയുടെ നായകസ്ഥാനത്ത് നിന്ന് ഇറങ്ങിയ ശേഷം പ്ലേ ഓഫില്‍ പോലും ഇടം നേടാനാകാത്ത നിരയായി സിഎസ്കെ പ്രയാസപ്പെടുന്നതാണ് കാണാനാവുന്നത്. സിഎസ്കെ ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കവെയാണ് ഇത്തരമൊരു അഭിപ്രായ ഭിന്നതയുടെ റിപ്പോർട്ട് പുറത്ത് വരുന്നത്. സിഎസ്കെയില്‍ നിന്ന് ധോണി പോയാല്‍ ടീം തകരാൻ സാധ്യത കൂടുതലാണ്.
ആരാധക പിന്തുണയില്‍ വലിയ കുറവുണ്ടാകും. ടീമിന്റെ മൂല്യം തകരും. സാമ്പത്തികമായി വലിയ തിരിച്ചടി മഞ്ഞപ്പടക്ക് നേരിടേണ്ടി വരും. ഇതെല്ലാം സിഎസ്കെയെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുള്ള കാര്യമാണ്. അതുകൊണ്ടുതന്നെ ധോണി സിഎസ്കെയില്‍ തുടരേണ്ടത് ടീമിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് നിസംശയം പറയാം.
Sanju Samson: സഞ്ജുവിനെ ടി20 ലോകകപ്പില്‍ പുറത്തിരുത്തി, ഏറ്റവും പ്രയാസപ്പെടുത്തിയ തീരുമാനം; അന്ന് സംഭവിച്ചത് വെളിപ്പെടുത്തി സൂര്യകുമാർ
ധോണി സിഎസ്കെ വിട്ടാല്‍ മറ്റ് പല താരങ്ങളും കൂടുമാറ്റം നടത്താൻ സാധ്യത കൂടുതലാണ്. സഞ്ജു സാംസണെ രാജസ്ഥാൻ റോയല്‍സില്‍ നിന്ന് സിഎസ്കെയിലേക്കെത്തിച്ചത് ധോണിയുടെ ഇടപെടലാണ്. അതുകൊണ്ടുതന്നെ ധോണി സിഎസ്കെയുമായി ഭിന്നതയിലായാല്‍ സ്വാഭാവികമായും സഞ്ജു കൂടുമാറ്റം നടത്താനുള്ള സാധ്യതകളേറെയാണ്.
സഞ്ജുവിനെ നോട്ടമിട്ട് മുംബെെ ഇന്ത്യൻസും കൊല്‍ക്കത്ത നെെറ്റ് റെെഡേഴ്സുമെല്ലാമുണ്ട്. അതുകൊണ്ടുതന്നെ സഞ്ജുവിന് കൂടുമാറ്റം പ്രയാസമാകില്ല. സഞ്ജുവിനെ സിഎസ്കെയില്‍ പിടിച്ചുനിർത്തുന്നത് എംഎസ് ധോണിയാണ്. ധോണി പോയാല്‍ സഞ്ജുവും ടീം വിടുമെന്ന് തന്നെ വിലയിരുത്താം. സിഎസ്കെയില്‍ സഞ്ജു സാംസണ് നായകസ്ഥാനത്തേക്കടക്കം വളരാൻ ധോണിയുടെ പിന്തുണ വളരെ പ്രധാനപ്പെട്ടതാണ്.
ധോണി ഇല്ലാത്ത പക്ഷം കേവലമൊരു താരമായി സഞ്ജുവിന് ഒതുങ്ങേണ്ടി വരും. അങ്ങനെ കളിച്ച് കരിയർ അവസാനിപ്പിക്കാൻ ധോണിക്ക് താല്‍പര്യമുണ്ടാവില്ല. ഈ സാഹചര്യത്തില്‍ ധോണിയുടെ തീരുമാനം സഞ്ജുവിന്റെ കരിയറിനേയും ബാധിക്കുമെന്ന കാര്യം ഉറപ്പാണ്. എന്തായാലും സിഎസ്കെയില്‍ കാര്യങ്ങള്‍ അത്ര നല്ല രീതിയിലല്ല ഇപ്പോള്‍ പോകുന്നതെന്ന് പറയാം. ധോണിയും സിഎസ്കെയും തമ്മിലുള്ള ഭിന്നത അവസാനിക്കുമോയെന്നത് കാത്തിരുന്ന് കാണാം.

