യുഎഇയില്‍ സ്വന്തമായി ഒരു ബിസിനസ്സ് തുടങ്ങുക എന്നത് ഏതൊരു പ്രവാസിയുടെയും സ്വപ്നമാണ്. എന്നാല്‍ ഉയർന്ന വാടകയും ബിസിനസ്സ് ക്രമീകരിക്കാനുള്ള ചെലവുകളും പ്രവാസികളെ ഇതില്‍ നിന്നും പിന്തിരിപ്പിക്കുന്നു.
ചെറുകിട ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി വാടകയില്ലാത്ത കാലയളവ്, പെയ്‌മെന്റ് നീട്ടിവെക്കാനുള്ള സൗകര്യം എന്നിങ്ങനെ വലിയ ഇളവുകളാണ് ദുബായ് സൗത്ത് പ്രഖ്യാപിച്ചിരിക്കുന്നത്.
എന്താണ് ദുബായ് സൗത്ത്
ദുബായിലെ ഏറ്റവും വലിയ സിംഗിള്‍ അർബൻ മാസ്റ്റർ ഡെവലപ്‌മെന്റാണ് ദുബായ് സൗത്ത്. എക്സ്പോ സിറ്റി, ലോജിസ്റ്റിക്സ് ഹബ്ബുകള്‍ എന്നിവയുമായി ചേർന്ന് കിടക്കുന്ന ഇവിടെ ബിസിനസ് തുടങ്ങുക എന്നത് വലിയൊരു സാധ്യതയാണ്.ബിസിനസ് വാടകയില്‍ ഇളവ്
പുതിയതായി ബിസിനസ് ആരംഭിക്കുന്നവർക്കും നിലവില്‍ ബിസിനസ് ചെയ്യുന്നവർക്കും ഒരു നിശ്ചിത കാലത്തേക്ക് വാടക നല്‍കേണ്ടതില്ല.പണമടക്കാൻ സാവകാശം
രജിസ്ട്രേഷൻ ഫീസുകളില്‍ ഇളവ്
ദുബായ് സൗത്തിലെ ബിസിനസ് പാർക്കില്‍ പ്രവർത്തിക്കുന്ന കമ്പനികള്‍ക്ക് ഇത് ലഭ്യമാകും.പുതിയ സംരംഭകർക്ക് ബിസിനസ്സ് തുടങ്ങാൻ അനുകൂലമായ സാഹചര്യം ഒരുക്കുക. നിലവിലുള്ള ബിസിനസ്സുകള്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം നല്‍കുക. വിപണിയിലെ തളർച്ചയില്‍ നിന്ന് കമ്പനികളെ കരകയറ്റുക. എന്നിവയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍.
നിങ്ങള്‍ ഈ ആനുകൂല്യം പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്
- ദുബായ് സൗത്തിന്റെ ഔദ്യോഗിക പോർട്ടല്‍ വഴിയോ കസ്റ്റമർ സർവീസ് സെന്റർ വഴിയോ ഇതിനായി അപേക്ഷിക്കണം.
- ഓരോ ബിസിനസ്സ് കാറ്റഗറി അനുസരിച്ചും ഇളവുകളില്‍ മാറ്റമുണ്ടാകാം
- നിങ്ങളുടെ കമ്പനി ഏത് വിഭാഗത്തില്‍ പെടുന്നു എന്ന് കൃത്യമായി പരിശോധിക്കണം
- ഇത്തരം ഓഫറുകള്‍ പലപ്പോഴും നിശ്ചിത സമയത്തേക്ക് മാത്രമുള്ളതായിരിക്കും.

