Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
FIFA Football World Cup 2026: നെയ്മര്‍ ലോകകപ്പില്‍ നിന്ന് പുറത്താകുമോ? ബ്രസീല്‍ ക്യാംപില്‍ ആശങ്കയായി പരിക്ക്, പുതിയ റിപ്പോര്‍ട്ട് ഇതാ

FIFA Football World Cup 2026: നെയ്മര്‍ ലോകകപ്പില്‍ നിന്ന് പുറത്താകുമോ? ബ്രസീല്‍ ക്യാംപില്‍ ആശങ്കയായി പരിക്ക്, പുതിയ റിപ്പോര്‍ട്ട് ഇതാ

ഫിഫ ഫുട്ബോള്‍ ലോകകപ്പ് ആരംഭിക്കാൻ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ബ്രസീലിന് കനത്ത തിരിച്ചടി. സ്റ്റാർ പ്ലേയറും സീനിയർ താരവുമായ നെയ്മർ വീണ്ടും പരിക്കിന്റെ പിടിയിലായിരിക്കുകയാണ്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോടും ലയണല്‍ മെസിയോടും ചേർന്ന് നില്‍ക്കുന്ന പ്രകടനമികവുള്ള താരമാണെങ്കിലും നെയ്മറിന്റെ കരിയറിലെ ഭൂരിഭാഗം മത്സരങ്ങളും പരിക്കിനെത്തുടർന്ന് പുറത്തിരുന്ന് കാണേണ്ടി വന്നിരുന്നു.

കാലിലെ പേശിക്കേറ്റ പരിക്കാണ് നെയ്മർക്ക് ഇപ്പോള്‍ തിരിച്ചടിയായിരിക്കുന്നത്. ബ്രസീല്‍ ടീമിന്റെ ഡോക്ടറായ റോഡ്രിഗോ ലാസ്മർ നല്‍കിയ വിവരം അനുസരിച്ച്‌ പരിക്ക് കാരണം നെയ്മർക്ക് ആദ്യ മത്സരം നഷ്ടമാകും. കൂടുതല്‍ മത്സരങ്ങളില്‍ അദ്ദേഹത്തിന് വിശ്രമം വേണ്ടിവരുമോയെന്ന കാര്യം ഇപ്പോള്‍ പറയാനാവാത്ത അവസ്ഥയാണ്. അതുകൊണ്ടുതന്നെ ബ്രസീല്‍ ക്യാംപില്‍ ഇപ്പോള്‍ വലിയ ആശങ്കയാണുള്ളത്.


ഇടവേളക്ക് ശേഷം ഫുട്ബോള്‍ ലോകകപ്പിലൂടെ ശക്തമായ തിരിച്ചുവരവ് പ്രതീക്ഷിച്ച നെയ്മറിന് ഇപ്പോള്‍ വീണ്ടും പരിക്ക് വില്ലനായി മാറിയിരിക്കുകയാണ്.
കാർലോസ് ആഞ്ചലോട്ടി ബ്രസീല്‍ ടീമില്‍ നെയ്മറിനെ ഉള്‍പ്പെടുത്തിയപ്പോള്‍ ആരാധകർ വലിയ പ്രതീക്ഷയിലായിരുന്നു. നെയ്മറടക്കം വികാരഭരിതനായാണ് ആ പ്രഖ്യാപനം കേട്ടത്. ഇപ്പോള്‍ നെയ്മർക്ക് ലോകകപ്പിലെ ആദ്യ മത്സരം നഷ്ടമാകുമെന്ന് ഏറെക്കുറെ ഉറപ്പായതോടെ ടീമിന്റെ പദ്ധതികളില്‍ പൊളിച്ചെഴുത്തിന് ആഞ്ചലോട്ടി നിർബന്ധിതനാവും.

മൊറോക്കയ്ക്കെതിരായ മത്സരമാണ് നെയ്മർക്ക് നഷ്ടമാവുക. കൂടുതല്‍ മത്സരങ്ങളും അദ്ദേഹത്തിന് നഷ്ടമായാല്‍ അത് ബ്രസീലിന്റെ കിരീട പ്രതീക്ഷകളെ പ്രതികൂലമായി ബാധിക്കാൻ സാധ്യത കൂടുതലാണ്. ലോകകപ്പ് ആരംഭിക്കുന്നതിന് മുമ്പ് ബ്രസീല്‍ രണ്ട് സൗഹൃദ മത്സരങ്ങള്‍ കളിക്കുന്നുണ്ട്. പാനമക്കും ഈജിപ്തിനുമെതിരായ സൗഹൃദ മത്സരങ്ങളില്‍ നെയ്മർ ഉണ്ടാകില്ലെന്നുറപ്പാണ്.

34 വയസുകാരനായ നെയ്മറിന്റെ ഫിറ്റ്നസ് നേരത്തെ മുതല്‍ വലിയ ചോദ്യമായി ഉയർന്ന് നിന്നതാണ്. ആഞ്ചലോട്ടി നെയ്മറിനെ ഒഴിവാക്കി മുന്നോട്ട് പോകുമോയെന്ന ആശങ്കയും ആരാധകർക്കുണ്ടായിരുന്നു. എന്നാല്‍ ആഞ്ചലോട്ടി നെയ്മറിന്റെ മികവിനെ വിശ്വസിച്ചെങ്കിലും പരിക്ക് വീണ്ടും ഭീഷണി ഉയർത്തുകയാണ്.
ഒരു വർഷത്തോളം പരിക്കേറ്റ് ബ്രസീല്‍ ടീമിന് പുറത്തിരുന്ന നെയ്മർക്ക് ഇത്തവണത്തെ ലോകകപ്പ് നഷ്ടമായാല്‍ ഇനിയൊരു തിരിച്ചുവരവില്ല.

വീണ്ടും ബ്രസീല്‍ ടീമിലേക്ക് തിരിച്ചെത്തുക നെയ്മറെ സംബന്ധിച്ച്‌ പ്രയാസമാവും. കൂടാതെ ഇത്തവണ നെയ്മറെ ടീമിലേക്ക് കൊണ്ടുവരാൻ പല സൂപ്പർ താരങ്ങളേയും ആഞ്ചലോട്ടി തഴയുകയും ചെയ്തിട്ടുണ്ട്. റിച്ചാർലിസൻ, ജാവോ പെഡ്രോ എന്നിവരെ ആഞ്ചലോട്ടി ടീമിലേക്ക് പരിഗണിക്കാതെയാണ് നെയ്മറില്‍ വിശ്വാസം അർപ്പിച്ചത്. എല്ലാ പ്രതീക്ഷകളും പരിക്ക് കൊണ്ടുപോകുമോയെന്നതാണ് കണ്ടറിയേണ്ടത്.

IND vs IRE: സഞ്ജുവിന് സീറ്റുറപ്പ്, അഭിഷേക്-വെെഭവ് ആരാവും ഓപ്പണിങ് പങ്കാളി? തീരുമാനം എളുപ്പമാവില്ല, ആകാശ് ചോപ്രയുടെ നിർദേശം ഇങ്ങനെ

നെയ്മറില്ലാതെ വന്നാല്‍ ബ്രസീല്‍ ടീമിനെ അത് പ്രതികൂലമായി ബാധിക്കുമെന്നുറപ്പാണ്. നെയ്മറില്ലാത്ത ബ്രസീല്‍ ടീമില്‍ നിന്ന് അത്ഭുതങ്ങളൊന്നും ആരാധകർ പ്രതീക്ഷിക്കുന്നില്ല. വിനീഷ്യസ് ജൂനിയറിനെപ്പോലൊരു സൂപ്പർ താരം ബ്രസീല്‍ മുന്നേറ്റ നിരയിലുണ്ടെങ്കിലും നെയ്മറിന്റെ വിടവ് നികത്തുക പ്രയാസമായിരിക്കും എന്ന് തന്നെ പറയാം. നെയ്മറിന്റെ ഫിറ്റ്നസ് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. പ്രതീക്ഷിക്കുന്ന വേഗത്തില്‍ നെയ്മറിന് ഫിറ്റ്നസിലേക്കെത്താൻ സാധിക്കാതെ പോയാല്‍ പകരക്കാരനെ ബ്രസീല്‍ പരിഗണിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Samayam Malayalam