Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'ഹൂ കെയേഴ്സ്?' പൊളിഞ്ഞു തുടങ്ങിയപ്പോള്‍ ജെൻസൻ ഹുവാങ് പ്രയോഗിച്ച വാക്കുകള്‍

'ഹൂ കെയേഴ്സ്?' പൊളിഞ്ഞു തുടങ്ങിയപ്പോള്‍ ജെൻസൻ ഹുവാങ് പ്രയോഗിച്ച വാക്കുകള്‍

വാഷിങ്ടണ്‍ ഡിസി: 33 വർഷത്തെ സേവനത്തിന് ശേഷം എൻവിഡിയ സിഇഒ, പ്രസിഡന്റ്, ബോർഡ് അംഗം എന്നീ സ്ഥാനങ്ങളില്‍ നിന്ന് 2026 നവംബർ 12-ന് ഒഴിയേണ്ടി വന്ന ജെൻസൻ ഹുവാങ് അവസാന യോഗങ്ങളില്‍ ഉപയോഗിച്ച വാക്കുകള്‍ ചർച്ചയാകുന്നു.

'എന്തെങ്കിലുമാകട്ടെ', 'ഐ ഡോണ്ട് കെയർ' തുടങ്ങിയ വാക്കുകളാണ് അദ്ദേഹം പ്രയോഗിച്ചു കൊണ്ടിരുന്നതെന്ന് റിപ്പോർട്ടുകള്‍ പറയുന്നു.

എല്ലായ്പ്പോഴും വലിയ ഊർജ്ജസ്വലനായി കാണപ്പെട്ടിരുന്ന എൻവിഡിയ സഹസ്ഥാപകൻ ഇപ്പോള്‍ കടുത്ത മാനസിക സമ്മർദ്ദങ്ങളിലാണെന്ന് അദ്ദേഹത്തിന്റെ പെരുമാറ്റത്തെ വിശകലനം ചെയ്ത് റിപ്പോർട്ടുകള്‍ല ചൂണ്ടിക്കാട്ടുന്നു. വിവാദങ്ങള്‍ക്ക് മുന്നില്‍ തകർന്ന നിലയിലാണ് ജെൻസൻ കാണപ്പെടുന്നത്.

വിവാഹേതര ബന്ധങ്ങളെക്കുറിച്ചും, ചൈനീസ് ചാരനെന്ന് സംശയിക്കുന്ന വ്യക്തിയുമായുള്ള ഇടപാടുകളെക്കുറിച്ചുമുള്ള ആരോപണങ്ങള്‍ക്കിടയിലാണ് ഇപ്പോള്‍ ജെൻസൻ ഹുവാങ്. കമ്പനിയിലെ തന്റെ സ്ഥാനം നിലനിർത്താൻ ആഴ്ചകളോളം പോരാടിയതിന് ശേഷം, കടുത്ത ക്ഷീണവും നിരാശയിലും, കീഴടങ്ങിയ അവസ്ഥയിലാണ് ജെൻസൻ ഹുവാങ് കാണപ്പെട്ടതെന്നാണ് റിപ്പോർട്ട്. ഹുവാങ്ങിന്റെ ഊർജ്ജസ്വലമായ പെരുമാറ്റം പൂർണ്ണമായും അപ്രത്യക്ഷമായിരുന്നു. 'എന്തെങ്കിലുമാകട്ടെ', 'ഞാനൊന്നും കാര്യമാക്കുന്നില്ല' തുടങ്ങിയ വാക്കുകളാണ് അദ്ദേഹം ഉപയോഗിച്ചു വന്നിരുന്നത്.

ചൊവ്വാഴ്ച ഹുവാങ്ങിനെ വിളിച്ച്‌ അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്തുണ പ്രകടിപ്പിച്ചിരുന്നു. കമ്പനിയിലെ സ്ഥാനത്തിനായി പോരാടാൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രേരിപ്പിക്കുകയും ചെയ്തതായാണ് വിവരം. ഈ ഇടപെടല്‍ ഉണ്ടായിട്ടും, വ്യാഴാഴ്ച ഹുവാങ് രാജിവെക്കുകയായിരുന്നു.

ബീജിംഗിന്റെ രഹസ്യാന്വേഷണ ഏജൻസികളുമായി ബന്ധമുണ്ടെന്ന് യുഎസ് അധികൃതർ സംശയിക്കുന്ന ചൈനീസ് ബിസിനസുകാരി ആലീസ് ഹുവാങ് ഉള്‍പ്പെടെ ഒന്നിലധികം സ്ത്രീകളുമായി ജെൻസൻ ഹുവാങ്ങിന് ബന്ധമുണ്ടെന്ന റിപ്പോർട്ടുകള്‍ പുറത്തുവന്നതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. തനിക്ക് നേരിട്ട് റിപ്പോർട്ട് ചെയ്തിരുന്ന ഒരു എൻവിഡിയ എക്സിക്യൂട്ടീവുമായും ഹുവാങ്ങിന് രണ്ടാമതൊരു ബന്ധമുണ്ടായിരുന്നതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. കമ്പനി വൈസ് പ്രസിഡന്റ് കിംബർലി പവല്‍ ആണ് ആ എക്സിക്യൂട്ടീവ് എന്ന് തുടർന്നുള്ള റിപ്പോർട്ടുകള്‍ സൂചിപ്പിച്ചു.

താൻ ജെൻസൻ ഹുവാങ്ങുമായി സംസാരിച്ചതായി ട്രംപ് ഇക്കഴിഞ്ഞ ദിവസം വെളിപ്പെടുത്തി. പരാമർശിക്കുന്ന ആലീസ് ചാരവനിതയാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന സൂചനയാണ് ട്രംപ് നല്‍കുന്നത്. ഇക്കാര്യം തനിക്ക് ഉറപ്പില്ലെന്ന് അദ്ദേഹം പ്രസ്താവിച്ചു. അതേസമയം, ഈ വിവാദം വൈറ്റ് ഹൌസില്‍ വലിയ സംഘർഷമായിരിക്കുകയാണ്. കൊമേഴ്‌സ് സെക്രട്ടറി ഹോവാർഡ് ലുട്നിക്കിനെ നീക്കം ചെയ്യണമോ എന്ന് വൈറ്റ് ഹൗസ് ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. അത്യാധുനിക യുഎസ് ചിപ്പുകള്‍ വരെ ചൈനയിലേക്ക് കടത്തിയെന്ന ആരോപണമാണ് ഉയരുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Samayam Malayalam