Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
IND vs AFG T20: ജസ്പ്രീത് ബുംറയെ എന്തിന് ടീമിലെടുത്തു, ഇന്ത്യ കാട്ടിയത് അതി സാഹസം; മൂന്ന് കാരണങ്ങളിതാ

IND vs AFG T20: ജസ്പ്രീത് ബുംറയെ എന്തിന് ടീമിലെടുത്തു, ഇന്ത്യ കാട്ടിയത് അതി സാഹസം; മൂന്ന് കാരണങ്ങളിതാ

ഫ്ഗാനിസ്ഥാൻ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. ശ്രേയസ് അയ്യർ ക്യാപ്റ്റനായുള്ള തകർപ്പൻ ടീമിനെയാണ് ഇന്ത്യ അഫ്ഗാനെതിരേ ഇറക്കുന്നത്.

സൂപ്പർ താരങ്ങളില്‍ മിക്കവരും ഇന്ത്യൻ ടീമില്‍ ഇടം നേടിയിട്ടുണ്ട്. പരിക്കേറ്റ ഹാർദിക് പാണ്ഡ്യ ഒഴികെ മറ്റ് മിക്കവരും ടീമിന്റെ ഭാഗമായിട്ടുണ്ട്. ജസ്പ്രീത് ബുംറയും ഇന്ത്യൻ ടി20 ടീമിലേക്ക് തിരിച്ചുവരവ് നടത്തിയിട്ടുണ്ട്.

പരിക്കിന്റെ പിടിയിലായിരുന്ന ബുംറയുടെ ഫിറ്റ്നസ് റിപ്പോർട്ട് പുറത്തുവന്നിട്ടില്ല. അതുകൊണ്ടുതന്നെ ബുംറ കളിക്കുമോയെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. അദ്ദേഹത്തിന്റെ ഫിറ്റ്നസ് വിലയിരുത്തിയ ശേഷമാവും കളിക്കുമോയെന്ന കാര്യത്തില്‍ തീരുമാനം എടുക്കുക. എന്നാല്‍ ഇപ്പോള്‍ ജസ്പ്രീത് ബുംറയെ ഇന്ത്യ ടീമിലെടുത്തത് തെറ്റായ തീരുമാനമാണെന്ന് പറയാം.

ബുംറയെ പൂർണ്ണ ഫിറ്റ്നസിലേക്കെത്തും മുമ്പ് തിടുക്കപ്പെട്ട് ഇന്ത്യ ടീമിലെടുത്തത് തെറ്റായ തീരുമാനമാണെന്ന് പറയാനുള്ള കാരണങ്ങള്‍ പരിശോധിക്കാം. ഒന്നാമത്തെ കാര്യം 2027ല്‍ ഏകദിന ലോകകപ്പ് വരാൻ പോവുകയാണ്. ഏകദിന ലോകകപ്പില്‍ ജസ്പ്രീത് ബുംറ ഇന്ത്യയുടെ വജ്രായുധമാണ്. ബുംറയുടെ ഫിറ്റ്നസ് ലോകകപ്പ് ആകുമ്പോഴേക്കും ഏറ്റവും മികച്ച നിലയിലേക്കെത്തണം.

അഫ്ഗാനിസ്ഥാൻ ടി20 പരമ്പരയില്‍ ബുംറയുടെ സാന്നിധ്യം ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണെന്ന് പറയാനാവില്ല. കാരണം ബുംറയില്ലാതെയും അഫ്ഗാനിസ്ഥാനെ വിറപ്പിക്കാനുള്ള താരനിരയെ ഇന്ത്യക്ക് സൃഷ്ടിക്കാനാവും. എന്നാല്‍ ഏകദിന ലോകകപ്പില്‍ കാര്യങ്ങള്‍ അങ്ങനെയല്ല. ബുംറയില്ലാതെ ഇന്ത്യക്ക് ലോകകപ്പ് ജയിക്കുകയെന്നത് വളരെ പ്രയാസമുള്ള കാര്യമാവും.

അതുകൊണ്ടുതന്നെ ബുംറയുടെ ഫിറ്റ്നസിന് പ്രാധാന്യം നല്‍കി ഇപ്പോള്‍ അദ്ദേഹത്തിന് ആവശ്യത്തിന് വിശ്രമം നല്‍കുകയാണ് വേണ്ടത്. ഈ സാഹചര്യത്തില്‍ ബുംറക്ക് പൂർണ്ണ ഫിറ്റ്നസില്ലാതെ കളിപ്പിക്കുകയും വീണ്ടും പരിക്കേല്‍ക്കുകയും ചെയ്താല്‍ അത് ഇന്ത്യയെ പ്രതികൂലമായി ബാധിക്കുമെന്നുറപ്പാണ്. അതുകൊണ്ടുതന്നെ വരുന്ന ഏകദിന ലോകകപ്പ് മുന്നില്‍ക്കണ്ട് ഇന്ത്യ തീരുമാനം എടുക്കണമായിരുന്നു.

രണ്ടാമത്തെ കാര്യം യുവ ബൗളർമാരെ വളർത്തിക്കൊണ്ടുവരാനുള്ള അവസരമായിരുന്നു ഇത്. അഫ്ഗാനിസ്ഥാൻ മോശമല്ലാത്ത നിരയാണെങ്കിലും ഇന്ത്യക്ക് കടുത്ത ഭീഷണിയാണെന്ന് പറയാനാവില്ല. അതുകൊണ്ടുതന്നെ സിംബാബ് വെ ടി20യില്‍ തിളങ്ങിയ മായങ്ക് യാദവിനേയും പ്രിൻസ് യാദവിനേയുമെല്ലാം പിന്തുണച്ച്‌ വളർത്താനുള്ള അവസരമായിരുന്നു ഇത്.

IND vs AFG T20: സഞ്ജു സാംസണ്‍-വെെഭവ് ഓപ്പണിങ്, അഭിഷേകിന് വിശ്രമം, ആറാമനായി നിതീഷ്; അഫ്ഗാൻ ടി20യില്‍ ഇന്ത്യയുടെ ബെസ്റ്റ് ഇലവനിതാ

2028ലാണ് അടുത്ത ടി20 ലോകകപ്പ് നടക്കുന്നത്. ഇതിന് മുമ്പ് ഇന്ത്യക്ക് യുവ ബൗളർമാരെ വളർത്തിക്കൊണ്ടുവരാൻ സാധിക്കേണ്ടതായുണ്ട്. നിലവിലെ ഇന്ത്യയുടെ ബൗളർമാരെല്ലാം ഭേദപ്പെട്ട പ്രകടനം നടത്തുന്നവരാണ്. ഇവരില്‍ നിന്ന് ആരെയൊക്കെ ഇന്ത്യ വളർത്തണം എന്നതാണ് പ്രധാനപ്പെട്ട ചോദ്യം. ബുംറക്ക് പകരം മായങ്ക് യാദവിനെ വളർത്താനുള്ള അവസരമായിരുന്നു മുന്നിലുണ്ടായിരുന്നത് എന്നത് നിസംശയം പറയാം.

ബുംറയുടെ ആത്മവിശ്വാസത്തേയും ഇത് പ്രതികൂലമായി ബാധിക്കുന്ന ഘടകമാണ്. ബുംറയെ സംബന്ധിച്ച്‌ ഇടക്കിടെ പരിക്കേല്‍ക്കുന്നത് അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തേയും ഫോമിനേയും പ്രതികൂലമായി ബാധിക്കുന്ന കാര്യമാണ്. ഈ സാഹചര്യത്തില്‍ വീണ്ടും പരിക്കേല്‍ക്കുന്ന സാഹചര്യം പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. അതുകൊണ്ടുതന്നെ ബുംറയുടെ ഫിറ്റ്നസ് പ്രശ്നങ്ങള്‍ മനസിലാക്കി താരത്തിന് പ്രത്യേക പരിഗണന ഇന്ത്യ നല്‍കേണ്ടിയിരുന്നുവെന്ന് നിസംശയം പറയാം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Samayam Malayalam