Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
IND vs AFG T20: സഞ്ജു സാംസണ്‍-വെെഭവ് ഓപ്പണിങ്, അഭിഷേകിന് വിശ്രമം, ആറാമനായി നിതീഷ്; അഫ്ഗാൻ ടി20യില്‍ ഇന്ത്യയുടെ ബെസ്റ്റ് ഇലവനിതാ

IND vs AFG T20: സഞ്ജു സാംസണ്‍-വെെഭവ് ഓപ്പണിങ്, അഭിഷേകിന് വിശ്രമം, ആറാമനായി നിതീഷ്; അഫ്ഗാൻ ടി20യില്‍ ഇന്ത്യയുടെ ബെസ്റ്റ് ഇലവനിതാ

Samayam Malayalam 1 month ago

അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സര ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. കരുത്തുറ്റ താരനിരയോടെയാണ് ഇന്ത്യ അഫ്ഗാൻ ടി20ക്ക് ഇറങ്ങുന്നത്.

പേസ് നിരയിലേക്ക് ഫിറ്റ്നസ് വീണ്ടെടുത്ത് ജസ്പ്രീത് ബുംറ തിരിച്ചെത്തിയപ്പോള്‍ മീഡിയം പേസ് ഓള്‍റൗണ്ടറായ നിതീഷ് കുമാർ റെഡ്ഡിയും ഫിറ്റ്നസിലേക്കെത്തിയിട്ടുണ്ട്. എന്നാല്‍ ഫിറ്റ്നസ് വീണ്ടെടുക്കാത്ത ഹാർദിക് പാണ്ഡ്യക്ക് ടീമില്‍ ഇടം നേടാൻ സാധിച്ചിട്ടില്ല.

എങ്കിലും ശ്രേയസ് അയ്യർക്ക് കീഴില്‍ തകർപ്പൻ താരനിരയെത്തന്നെയാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് പറയാം. ഈ ടീമില്‍ നിന്ന് ഇന്ത്യക്ക് കളത്തിലിറക്കാൻ സാധിക്കുന്ന ബെസ്റ്റ് പ്ലേയിങ് ഇലവനില്‍ ആരൊക്കെ ഉള്‍പ്പെടും. പരിശോധിക്കാം. ഓപ്പണർമാരായി സഞ്ജു സാംസണും വെെഭവ് സൂര്യവംശിയും എത്താനാണ് സാധ്യത. സഞ്ജു സാംസണെ സിംബാബ് വെ പരമ്പരയില്‍ നിന്ന് തഴഞ്ഞിരുന്നു.

ഇപ്പോള്‍ ശക്തമായ തിരിച്ചുവരവാണ് സഞ്ജു നടത്തിയിരിക്കുന്നത്. അഭിഷേക് ശർമ-വെെഭവ് സൂര്യവംശി ഓപ്പണിങ് കൂട്ടുകെട്ട് ഇതിനോടകം പരീക്ഷിച്ചെങ്കിലും പ്രതീക്ഷിച്ച ഫലം ഉണ്ടാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ അഫ്ഗാനെതിരേ ഇന്ത്യ സഞ്ജു-വെെഭവ് ഓപ്പണിങ്ങിനെ പരീക്ഷിച്ച്‌ അഭിഷേകിന് വിശ്രമം നല്‍കാൻ സാധ്യതയുണ്ട്. മൂന്നാം നമ്പറില്‍ ഇഷാൻ കിഷൻ തുടരും.

നിലവില്‍ ഇന്ത്യക്കായി ഏറ്റവും മികച്ച പ്രകടനം നടത്തുന്ന താരങ്ങളിലൊരാളാണ് ഇഷാൻ കിഷൻ. ഐസിസി ടി20 ബാറ്റ്സ്മാൻമാരുടെ റാങ്കിങ്ങില്‍ തലപ്പത്താണ് ഇഷാനുള്ളത്. നാലാം നമ്പറില്‍ ക്യാപ്റ്റൻ ശ്രേയസ് അയ്യരാണുള്ളത്. സിംബാബ് വെ ടി20 പരമ്പര നേടിക്കൊടുത്തെങ്കിലും നായകനെന്ന നിലയില്‍ ശ്രേയസ് ശരിയായ മികവ് തെളിയിക്കേണ്ടതായുണ്ട്.

ഈ സാഹചര്യത്തില്‍ ശ്രേയസിന് അഫ്ഗാൻ പരമ്പര വളരെ പ്രധാനപ്പെട്ടതാണ്. അഫ്ഗാനിസ്ഥാനെതിരേ പരമ്പര തൂത്തുവാരി ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിന് മുമ്പ് കരുത്തുകാട്ടേണ്ടത് ശ്രേയസിനെ സംബന്ധിച്ച്‌ അഭിമാന പ്രശ്നമായി പറയാം. അഞ്ചാം നമ്പറില്‍ തിലക് വർമക്കാണ് അവസരം. ഇടം കെെയൻ ബാറ്റ്സ്മാനും ഇന്ത്യയുടെ വെെസ് ക്യാപ്റ്റനുമായ തിലക് വർമക്കും സ്ട്രെെക്ക് റേറ്റ് മെച്ചപ്പെടുത്തേണ്ടതായുണ്ട്.

തിലകിന്റെ സ്ട്രെെക്ക് റേറ്റിനെതിരേ സമീപകാലത്തായി വിമർശനം ശക്തമാണ്. ആറാം നമ്പറില്‍ നിതീഷ് കുമാർ റെഡ്ഡിയെ കൊണ്ടുവന്നേക്കും. മീഡിയം പേസ് ഓള്‍റൗണ്ടറായ നിതീഷിന്റെ സമീപകാലത്തെ ബൗളിങ് പ്രകടനങ്ങള്‍ മികച്ചതാണ്. കഴിഞ്ഞ ഐപിഎല്ലില്‍ തുടർച്ചയായി 140ന് മുകളില്‍ വേഗതയില്‍ പന്തെറിയാനടക്കം നിതീഷിന് സാധിച്ചിരുന്നു,

Kerala Blasters FC: കേരള ബ്ലാസ്റ്റേഴ്സ് പണി തുടങ്ങി മക്കളേ, ഈ താരങ്ങളെ ഇത്തവണ ഒപ്പം കൂട്ടും; പുതിയ സീസണിനായി തയ്യാറെടുപ്പ് തുടങ്ങി

ഏഴാം നമ്പറില്‍ ഫിനിഷർ റോളില്‍ ശിവം ദുബെയെ കൊണ്ടുവരാം. ഇടം കെെയൻ ബാറ്റ്സ്മാനായ ദുബെ മീഡിയം പേസറെന്ന നിലയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാൻ കഴിവുള്ളവനാണ്. ഇന്ത്യയുടെ ടി20 ടീമില്‍ സജീവമായിട്ടുള്ള ദുബെക്ക് മികവ് കാട്ടാത്ത പക്ഷം ഹാർദിക് പാണ്ഡ്യ തിരിച്ചെത്തുമ്പോള്‍ ദുബെയുടെ സ്ഥാനം നിതീഷ് കൊണ്ടുപോകും.

എട്ടാം നമ്പറില്‍ സ്പിൻ ഓള്‍റൗണ്ടർ അക്ഷർ പട്ടേലെത്തും. അക്ഷർ പട്ടേലിന്റെ സമീപകാല പ്രകടനങ്ങളും പ്രതീക്ഷിച്ച നിലവാരം കാട്ടുന്നില്ല. അതുകൊണ്ടുതന്നെ അക്ഷറിനും പരമ്പര വളരെ പ്രധാനപ്പെട്ടതാണ്. ഒമ്പതാം നമ്പറില്‍ പേസ് നിരയിലേക്ക് ജസ്പ്രീത് ബുംറ എത്തും. പരിക്കില്‍ നിന്ന് മോചിതനായ ബുംറയുടെ പ്രകടനം ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നതാണ്.

10ാം നമ്പറില്‍ ഇടം കെെയൻ പേസർ അർഷ്ദീപ് സിങ്ങിനാണ് അവസരം. അർഷ്ദീപ് ഇന്ത്യയുടെ ടി20യിലെ സ്പെഷ്യലിസ്റ്റ് പേസറാണെന്ന് പറയാം. സ്പെഷ്യലിസ്റ്റ് സ്പിന്നറായി വരുണ്‍ ചക്രവർത്തിക്കാണ് അവസരം. പരിക്കില്‍ നിന്ന് മോചിതനായി മടങ്ങിവരുന്ന വരുണും മികവ് കാട്ടേണ്ടതായുണ്ട്.

ഇന്ത്യയുടെ ബെസ്റ്റ് ടി20 ഇലവൻ: സഞ്ജു സാംസണ്‍, വെെഭവ് സൂര്യവംശി, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ, നിതീഷ് കുമാർ റെഡ്ഡി, ശിവം ദുബെ, അക്ഷർ പട്ടേല്‍, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ്, വരുണ്‍ ചക്രവർത്തി

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Samayam Malayalam