Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
IND vs ENG T20: 'ശ്രേയസ്' നഷ്ടപ്പെട്ട് ഇന്ത്യ, എവിടെയാണ് ടീമിന് പിഴക്കുന്നത്? സെലക്ടര്‍മാരാണ് വില്ലന്മാര്‍, ടീമിനെ തകര്‍ത്ത് ഈ തീരുമാനങ്ങള്‍

IND vs ENG T20: 'ശ്രേയസ്' നഷ്ടപ്പെട്ട് ഇന്ത്യ, എവിടെയാണ് ടീമിന് പിഴക്കുന്നത്? സെലക്ടര്‍മാരാണ് വില്ലന്മാര്‍, ടീമിനെ തകര്‍ത്ത് ഈ തീരുമാനങ്ങള്‍

Samayam Malayalam 4 months ago

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ നാണംകെട്ട തോല്‍വി ഇന്ത്യ ഏറ്റുവാങ്ങിയിരിക്കുകയാണ്. 125 റണ്‍സിന്റെ വമ്പൻ തോല്‍വിയാണ് ഇന്ത്യക്ക് നേരിടേണ്ടി വന്നത്.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഏഴ് വിക്കറ്റിന് 201 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യക്ക് 11 ഓവറില്‍ 76 റണ്‍സിന് ഓള്‍ഔട്ടാകേണ്ടി വന്നു. നിലവിലെ ടി20ലോകകപ്പ് ജേതാക്കളായ ഇന്ത്യക്ക് സമീപകാലത്തായി വലിയ നാണക്കേടിലൂടെയാണ് കടന്ന് പോകേണ്ടി വരുന്നത്.

ഇതില്‍ പ്രധാനമായും അയർലൻഡിനെതിരായ ടി20 പരമ്പരയിലെ തോല്‍വിയാണ് എടുത്തു പറയേണ്ടത്. രണ്ട് മത്സരങ്ങള്‍ അയർലൻഡിനോട് തോറ്റ ഇന്ത്യക്ക് ഇപ്പോഴിതാ ഇംഗ്ലണ്ടിനോടും രണ്ട് മത്സരങ്ങളില്‍ തോല്‍ക്കേണ്ടി വന്നിരിക്കുകയാണ്. ഇംഗ്ലണ്ടിനോടും ഇന്ത്യ തോറ്റ് തലകുനിക്കുമ്പോള്‍ എവിടെയാണ് ടീമിന് പിഴക്കുന്നത് എന്നതാണ് പ്രധാനപ്പെട്ട ചോദ്യം.


സമീപകാലത്തെ ടീമിന്റെ പിന്നോട്ട് പോക്കിന്റെ കാരണങ്ങള്‍ പരിശോധിക്കാം. ഒന്നാമത്തെ കാരണം ശ്രേയസ് അയ്യരുടെ നായകനായുള്ള വരവാണ്. ഇന്ത്യയുടെ ടി20 ടീമിലേ ഇല്ലാതിരുന്ന ശ്രേയസ് അയ്യരെ ഇന്ത്യ ക്യാപ്റ്റനാക്കി കൊണ്ടുവന്നത് വലിയ മണ്ടത്തരമായെന്ന് തോന്നിപ്പിക്കുന്നതാണ് ഇപ്പോഴത്തെ പ്രകടനം. തീർത്തും നിരാശപ്പെടുത്തുന്ന നിലയിലാണ് ശ്രേയസ് ടീമിനെ മുന്നോട്ട് കൊണ്ടുപോകുന്നത്. ടീമിനുള്ളില്‍ വലിയ ആത്മവിശ്വാസം സൃഷ്ടിക്കാനോ ചാമ്പ്യൻ നിരയെന്ന തോന്നലിലേക്കെത്തിക്കാനോ ശ്രേയസിന് സാധിക്കുന്നില്ല.

മുന്നില്‍ നിന്ന് നയിക്കാൻ ബാറ്റുകൊണ്ടും ശ്രേയസിന് സാധിക്കാതെ പോകുന്നു. ഇത് ഇന്ത്യയെ പിന്നോട്ടടിക്കുന്ന പ്രധാന കാരണമായി പറയാം. ശ്രേയസിനെ നായകനാക്കിയതിന് പകരം സഞ്ജു സാംസണെ ക്യാപ്റ്റനാക്കിയിരുന്നെങ്കില്‍ ഇന്ത്യയുടെ ആ വിജയക്കുതിപ്പ് തുടരാൻ സാധിക്കുമായിരുന്നുവെന്ന് അഭിപ്രായപ്പെടുന്നവർ ഏറെയാണ്. എന്നാലിപ്പോള്‍ സൂര്യകുമാർ യാദവിന് കീഴില്‍ ഇന്ത്യ സൃഷ്ടിച്ചെടുത്ത സാമ്രാജ്യം തകർന്നടിയുന്നതാണ് കാണാനാവുന്നത്.

വെെഭവ് സൂര്യവംശിക്ക് ഇംഗ്ലണ്ടിലെ പ്രയാസമുള്ള സാഹചര്യത്തില്‍ അവസരം നല്‍കിയത് പകരം അയർലൻഡിനെതിരേ കളിപ്പിച്ച്‌ നോക്കണമായിരുന്നു. എന്നാല്‍ ഇതിന് തയ്യാറാവാതെ സഞ്ജു സാംസണെ പുറത്തിരുത്തി ഇംഗ്ലണ്ടിനെതിരേ വെെഭവിനെ കളിപ്പിക്കാനുള്ള തീരുമാനമാണ് തിരിച്ചടിയായി മാറിയത്. വെെഭവ് ഒന്നോ രണ്ടോ മികച്ച ഷോട്ടുകള്‍ കളിക്കും എന്നതിലുപരിയായി കാര്യമായൊന്നും ചെയ്യുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം.

സഞ്ജുവിനെ സിംബാബ് വെക്കെതിരായ ടി20 പരമ്പരയില്‍ നിന്നും ഇന്ത്യ തഴഞ്ഞിട്ടുണ്ട്. ഇതും തിരിച്ചടിയായി മാറാൻ സാധ്യതകളേറെയാണ്. ഇന്ത്യയുടെ ടി20 ടീമില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടില്ലെന്നത് കാണാനാവും. സൂര്യകുമാർ യാദവ് ഇന്ത്യയെ ടി20 ലോകകപ്പ് കിരീടത്തിലേക്കെത്തിച്ച അതേ ടീമുമായാണ് ഇന്ത്യയെ ശ്രേയസ് അയ്യർ മുന്നോട്ടുകൊണ്ടുപോകുന്നത്. പക്ഷെ അതേ വിജയക്കുതിപ്പ് തുടരാൻ സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്നത്.

Argentina vs Egypt: 13 മിനുട്ടില്‍ മൂന്ന് ഗോള്‍; അത്ഭുത തിരിച്ചുവരവോടെ അർജന്റീന ക്വാർട്ടറില്‍; പടിക്കല്‍ കലമുടച്ച്‌ ഈജിപ്ത് പുറത്ത്

ശ്രേയസിന് കീഴില്‍ ഇന്ത്യൻ ടീമിലേക്ക് പഞ്ചാബ് കിങ്സ് താരങ്ങളുടെ നീതിപൂർണ്ണമല്ലാത്ത കടന്നുവരവുകള്‍ ഉണ്ടാവുന്നുണ്ടെന്ന ആക്ഷേപവും ശക്തമാണ്. എന്തായാലും ശ്രേയസിന് കീഴില്‍ ഇന്ത്യക്ക് ജയിച്ച്‌ മുന്നോട്ട് പോകാൻ സാധിക്കുന്നില്ല. ഈ തോല്‍വി ഇന്ത്യ തുടർന്നാല്‍ ശ്രേയസിന് ആ സീറ്റില്‍ അധികനാള്‍ മുന്നോട്ട് പോകാൻ സാധിച്ചേക്കില്ല. എന്തായാലും പരിശീലകൻ ഗൗതം ഗംഭീറിനും കാര്യങ്ങള്‍ എളുപ്പമായിരിക്കില്ലെന്നുറപ്പാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Samayam Malayalam