Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
IND vs IRE: സഞ്ജുവിന് സീറ്റുറപ്പ്, അഭിഷേക്-വെെഭവ് ആരാവും ഓപ്പണിങ് പങ്കാളി? തീരുമാനം എളുപ്പമാവില്ല, ആകാശ് ചോപ്രയുടെ നിര്‍ദേശം ഇങ്ങനെ

IND vs IRE: സഞ്ജുവിന് സീറ്റുറപ്പ്, അഭിഷേക്-വെെഭവ് ആരാവും ഓപ്പണിങ് പങ്കാളി? തീരുമാനം എളുപ്പമാവില്ല, ആകാശ് ചോപ്രയുടെ നിര്‍ദേശം ഇങ്ങനെ

ന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണില്‍ തകർപ്പൻ പ്രകടനം നടത്തി എല്ലാവരേയും ഞെട്ടിക്കുകയാണ് വെെഭവ് സൂര്യവംശി.

15കാരനായ താരം രാജസ്ഥാൻ ഓപ്പണർ റോളില്‍ തല്ലിത്തകർക്കുകയാണ്. ഈ സീസണിലെ റണ്‍വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്താണ് നിലവില്‍ വെെഭവുള്ളത്. 15 മത്സരത്തില്‍ നിന്ന് 680 റണ്‍സാണ് വെെഭവ് നേടിയത്. 45.33 ശരാശരിയില്‍ ഒരു സെഞ്ചുറിയും നാല് അർധ സെഞ്ചുറികളും വെെഭവ് സ്വന്തം പേരിലാക്കി.

ഇത്തവണ എലിമിനേറ്ററില്‍ ഹെെദരാബാദിനെ തോല്‍പ്പിച്ച്‌ രാജസ്ഥാൻ ഫെെനലില്‍ കടന്നത് വെെഭവിന്റ ബാറ്റിങ് കരുത്തിലാണെന്ന് പറയാം. 29 പന്തില്‍ 97 റണ്‍സാണ് വെെഭവ് നേടിയത്. അഞ്ച് ഫോറും 12 സിക്സുമാണ് ഇടം കെെയൻ‌ താരം പറത്തിയത്. വെെഭവിന്റെ കിടിലൻ പ്രകടനത്തെ വാഴ്ത്തുകയാണ് ക്രിക്കറ്റ് ലോകം. വെെഭവ് മികച്ച ഫോമില്‍ കളിക്കുന്നത് ഇന്ത്യൻ സെലക്ടർമാർക്ക് വലിയ തലവേദനയായി മാറിയിരിക്കുകയാണ്.


ഇന്ത്യയുടെ അടുത്ത ടി20 പരമ്പര അയർലൻഡിനെതിരേയാണ്. നിലവിലെ ഇന്ത്യയുടെ ടി20 ഓപ്പണർമാർ സഞ്ജു സാംസണും അഭിഷേക് ശർമയുമാണ്. ഈ കൂട്ടുകെട്ടിനെ പൊളിച്ച്‌ വെെഭവിനെ ഓപ്പണറാക്കണമോയെന്ന ചോദ്യമാണ് പ്രധാനമായും ഉയർന്ന് കേള്‍ക്കുന്നത്. വെെഭവിനേയും അഭിഷേകിനേയും ഒരുമിച്ച്‌ കളിപ്പിക്കാനാവില്ലെന്നുറപ്പ്. അഭിഷേക് ശർമയുടെ സമീപകാലത്തെ പ്രകടനത്തില്‍ സ്ഥിരത പ്രശ്നമാണ്.

സമ്മർദ്ദ സാഹചര്യങ്ങളില്‍ പ്രതീക്ഷിച്ച പ്രകടനം നടത്താൻ അഭിഷേകിന് സാധിക്കാതെ പോകുന്നു. എലിമിനേറ്ററില്‍ രണ്ട് പന്ത് നേരിട്ട് അഭിഷേക് ഡക്കിനാണ് പുറത്തായത്. ഇന്ത്യൻ ടീമിനൊപ്പവും സമീപകാലത്തായി പഴയ നിലവാരം കാട്ടാൻ അഭിഷേകിന് സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ മിന്നും ഫോമിലുള്ള വെെഭവിനെ ഓപ്പണറാക്കി അഭിഷേകിനെ ബാക്കപ്പ് ഓപ്പണറാക്കണമെന്ന അഭിപ്രായം പലരും ഉയർത്തുന്നുണ്ട്.

വെെഭവ് സൂര്യവംശിയും സഞ്ജുവും തമ്മില്‍ നല്ല ബന്ധത്തിലാണ്. രാജസ്ഥാന്റെ ഓപ്പണർ റോളില്‍ നിന്ന് സഞ്ജു വെെഭവിനായി വഴിമാറിക്കൊടുത്തിരുന്നു. ഇത് വെെഭവിന്റെ കരിയറില്‍‌ നിർണ്ണായകമായി മാറുകയും ചെയ്തു. വെെഭവും സഞ്ജുവും ഓപ്പണിങ് കൂട്ടുകെട്ടിലേക്ക് വന്നാല്‍ അത് രാജസ്ഥാന് ഗുണകരമാവുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

എന്നാല്‍ ആകാശ് ചോപ്ര അഭിപ്രായപ്പെടുന്നത് അഭിഷേകിനെ ഓപ്പണർ റോളില്‍ കളിപ്പിക്കുന്നത് തുടരണമെന്നും വെെഭവിനെ കളിപ്പിക്കാൻ സമയമുണ്ടെന്നുമാണ്. അടുത്ത ടി20 ലോകകപ്പ് 2028ലാണ്. രണ്ട് വർഷത്തോളം സമയം മുന്നിലുണ്ട്. വെെഭവിന്റെ പ്രകടനം അത്ഭുതപ്പെടുത്തുന്നതാണ്. ഐപിഎല്ലിലെ പ്രകടനത്തെ വിലകുറച്ച്‌ കാണാനും സാധിക്കില്ല.
RR vs SRH IPL 2026 Eliminator: അടിയുടെ പൊടിപൂരം, പ്ലേ ഓഫില്‍ വെെഭവിന് ചരിത്ര റെക്കോഡ്, ക്രിസ് ഗെയ്ലിന്റെ സിക്സർ റെക്കോഡ് തൂക്കി
എന്നാല്‍ ഒരാള്‍ ഓപ്പണിങ്ങില്‍ ഏറ്റവും മികച്ച പ്രകടനം നടത്തുമ്പോള്‍ എങ്ങനെയാണ് അയാളെ മാറ്റി മറ്റൊരാളെ കൊണ്ടുവരിക. നിലവില്‍ സഞ്ജു സാംസണും അഭിഷേക് ശർമയും ഓപ്പണർ റോളില്‍ മികച്ച പ്രകടനം നടത്തുന്നുണ്ട്. ഇവരെ പിന്നെ എങ്ങനെയാണ് മാറ്റാനാവുക. വെെഭവ് രണ്ട്-മൂന്ന് വർഷമെങ്കിലും കാത്തിരിക്കണമെന്നാണ് എന്റെ അഭിപ്രായം. ഇക്കാര്യത്തില്‍ ഇന്ത്യൻ സെലക്ടർമാർക്കും സമ്മർദ്ദം ഉണ്ടാവും. എന്നാല്‍ ഇന്ത്യൻ ക്രിക്കറ്റിന്റെ നന്മക്കായുള്ള കാര്യങ്ങളെ അവർക്ക് ചെയ്യാൻ സാധിക്കൂ എന്നാണ് ആകാശ് ചോപ്ര പറയുന്നത്.

എന്തായാലും വെെഭവ് സൂര്യവംശി ഇത്രയും മികച്ച ഫോമില്‍ കളിക്കവെ പുറത്ത് നിർത്തുക വലിയ വിമർശനത്തിന് കാരണമാവും. വെെഭവിനെ ടീമിലേക്കെത്തിച്ചാല്‍ കളിപ്പിക്കേണ്ടി വരും. അല്ലാത്ത പക്ഷം ആരാധക രോഷം ഉറപ്പാണ്. എന്തായാലും വെെഭവ് സൂര്യവംശിയെ ഇന്ത്യ അയർലൻഡ് പരമ്പരയിലേക്ക് പരിഗണിക്കുമെന്ന് തന്നെ കരുതാം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Samayam Malayalam