Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
IND vs IRE T20: സൂര്യയെ ടി20 നായകസ്ഥാനത്ത് നിന്ന് നീക്കി, ഗംഭീറിന്റെ പിന്തുണ സഞ്ജുവിന്; പക്ഷെ സെലക്ടര്‍മാര്‍ ഈ രണ്ട് പേര്‍ക്കൊപ്പം, തീരുമാനം ഉടൻ

IND vs IRE T20: സൂര്യയെ ടി20 നായകസ്ഥാനത്ത് നിന്ന് നീക്കി, ഗംഭീറിന്റെ പിന്തുണ സഞ്ജുവിന്; പക്ഷെ സെലക്ടര്‍മാര്‍ ഈ രണ്ട് പേര്‍ക്കൊപ്പം, തീരുമാനം ഉടൻ

Samayam Malayalam 4 months ago

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ടി20 നായകസ്ഥാനത്ത് നിന്ന് സൂര്യകുമാർ യാദവിനെ നീക്കിയതായി റിപ്പോർട്ട്. അയർലൻഡിനെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിലേക്ക് സൂര്യകുമാർ യാദവിനെ വിളിക്കേണ്ടെന്നാണ് ടീം മാനേജ്മെന്റിന്റെ നിലപാട്.

ഇക്കാര്യം പിടിഐയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സൂര്യകുമാർ യാദവിനെ നായകസ്ഥാനത്ത് നിന്ന് നീക്കിയാല്‍ കളിക്കാരനെന്ന നിലയില്‍ അവസരം ലഭിക്കാനുള്ള സാധ്യതയും വിരളമാണെന്ന് പറയാം.

സൂര്യകുമാറിനെ ടി20 നായകസ്ഥാനത്ത് നിന്ന് നീക്കിയതോടെ ആരാവും ഇന്ത്യയുടെ പുതിയ നായകൻ എന്നതാണ് ചോദ്യം. സഞ്ജു സാംസണെ ക്യാപ്റ്റനാക്കണമെന്നാണ് പരിശീലകനായ ഗൗതം ഗംഭീറിന്റെ ആവശ്യം. മുൻ രാജസ്ഥാൻ റോയല്‍സ് നായകനായ സഞ്ജു സാംസണ്‍ ഗംഭീറുമായി വളരെ മികച്ച ബന്ധത്തിലാണ്. എന്നാല്‍ സഞ്ജുവിനെ നായകനാക്കാൻ ടീം സെലക്ടർമാർക്ക് വലിയ താല്‍പര്യമില്ലെന്നാണ് ടെെംസ് നൗവിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നത്.


അങ്ങനെ വരുമ്പോള്‍ രണ്ട് പേരുകളിലേക്കാണ് ഇന്ത്യൻ ടീം സെലക്ടർമാർ എത്തുന്നത്. അതില്‍ സഞ്ജു സാംസണില്ല. ശ്രേയസ് അയ്യർ, തിലക് വർമ എന്നിവരിലൊരാളെ നായകനാക്കണമെന്നാണ് അജിത് അഗാർക്കർ തലവനായ സെലക്ടർമാരുടെ തീരുമാനം. എന്നാല്‍ ഇതിലും പ്രശ്നങ്ങളേറെയാണ്. നിലവില്‍ ഇന്ത്യയുടെ ടി20 ടീമിന്റെ ഭാഗമല്ലാത്ത ശ്രേയസ് അയ്യരെ പെട്ടെന്ന് നായകസ്ഥാനത്തേക്ക് കൊണ്ടുവരികയെന്നത് ഒട്ടും എളുപ്പമാവില്ല.

ശ്രേയസ് ക്ലാസിക് ശെെലിയില്‍ റണ്‍സുയർത്തുന്ന താരമാണ്. പഞ്ചാബ് കിങ്സിന്റെ നായകനായ ശ്രേയസ് അയ്യർ കൊല്‍ക്കത്ത നെെറ്റ് റെെഡേഴ്സിനെ കപ്പിലേക്കെത്തിച്ചിട്ടുമുണ്ട്. അന്ന് ഗൗതം ഗംഭീർ കെകെആറിന്റെ പരിശീലകനായിരുന്നു. ഈ കൂട്ടുകെട്ട് ഇന്ത്യൻ ടീമിലേക്കും കൊണ്ടുവരാനുള്ള നീക്കമാണ് സെലക്ടർമാർക്കുള്ളത്. എന്നാല്‍ ഗംഭീറിന്റെ പിടിയില്‍ നില്‍ക്കുന്ന ക്യാപ്റ്റനായിരിക്കില്ല ശ്രേയസ് അയ്യർ.

അതുകൊണ്ടുതന്നെ ടീമിനുള്ളില്‍ ഭിന്നത രൂപപ്പെടാൻ സാധ്യത കൂടുതലാണെന്ന് തന്നെ പറയാം. മറ്റൊരു സാധ്യത തിലക് വർമയെ നായകനാക്കുകയെന്നതാണ്. ഇന്ത്യയുടെ എ ടീമിന്റെ നായകനായ തിലക് വർമയെ ഭാവി മുന്നില്‍ക്കണ്ട് ക്യാപ്റ്റനാക്കാം എന്ന ആലോചന സെലക്ടർമാർക്കുണ്ട്. പക്ഷെ തിലകിന്റെ സ്ഥിരതയാണ് പ്രശ്നം. പ്രതിഭാശാലിയായ ബാറ്റ്സ്മാനാണെങ്കിലും തിലകിനെ വിശ്വസ്തനെന്ന് വിളിക്കാൻ സാധിക്കില്ല.

ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് നായകനായ ശുഭ്മാൻ ഗില്ലിനെ ടി20 നായകസ്ഥാനത്തേക്ക് പരിഗണിക്കുന്നതിനെക്കുറിച്ചും സെലക്ടർമാർ ആലോചിച്ചേക്കും. ഗുജറാത്ത് ടെെറ്റൻസിനെ ഫെെനല്‍ കളിപ്പിച്ച ഗില്‍ ബാറ്റുകൊണ്ട് തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. എന്നാല്‍ ഗുജറാത്ത് നായകനാവുന്നതില്‍ ഗംഭീറിന് വലിയ താല്‍പര്യമില്ല. നേരത്തെ ശുഭ്മാൻ ഗില്ലിനെ ടി20 ടീമില്‍ നിന്ന് തഴയാൻ ധെെര്യം കാട്ടിയ പരിശീലകനാണ് ഗംഭീർ.

IPL 2026: ഹാർദിക് സിഎസ്കെയിലേക്കല്ല, മുംബെെ വിട്ട് ആർസിബിയിലേക്ക്? വെെറലായി ചിത്രങ്ങള്‍, ഇത് നടന്നാല്‍ പൊളിക്കും

അന്ന് സെലക്ടർമാർ ഗില്ലിനെ പുറത്താക്കാൻ നിർബന്ധിച്ചുവെന്ന റിപ്പോർട്ടുണ്ടെങ്കിലും ഗംഭീറിന്റെ അനുമതിയില്ലാതെ തഴയുക അസാധ്യമാണ്. ഇന്ത്യയെ സംബന്ധിച്ച്‌ അടുത്ത ടി20 ലോകകപ്പിന് 2028വരെ സമയമുണ്ട്. രണ്ട് വർഷത്തിനിടെ മികച്ചൊരു നായകനെ കണ്ടെത്തി ടീമിനെ വളർത്തുകയെന്നത് അത്ര ദുഷ്കരമല്ല. എന്നാല്‍ ആരെ നായകനാക്കുമെന്നതാണ് കാത്തിരുന്ന് കാണേണ്ടത്. എന്തായാലും ഉടൻ തന്നെ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്ന് ഉറപ്പാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Samayam Malayalam