ഇന്ത്യ-ശ്രീലങ്ക രണ്ടാം ടെസ്റ്റ് ആവേശകരമായി പുരോഗമിക്കുകയാണ്. ഇന്ത്യ വിജയത്തിലേക്കെത്താനുള്ള സാധ്യതകളാണ് നിലവിലുള്ളത്.
ഇന്ത്യയുടെ സ്പിൻ ബൗളർമാർ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടെന്ന് നിസംശയം പറയാം. എന്നാല്‍ ഇപ്പോഴിതാ ഇന്ത്യക്ക് ആശങ്കയായി രവീന്ദ്ര ജഡേജയുടെ ബൗളിങ് പ്രകടനം മാറിയിരിക്കുകയാണ്. നോ ബോളുകള്‍ എറിഞ്ഞാണ് ജഡേജ ഇന്ത്യക്ക് വലിയ തലവേദന സൃഷ്ടിക്കുന്നത്.
2011മുതലുള്ള കണക്കുകള്‍ പ്രകാരം ജഡേജ 88 നോബോളുകളാണ് ടെസ്റ്റില്‍ എറിഞ്ഞിരിക്കുന്നത്. ഇത് അംഗീകരിക്കാനാവാത്ത കണക്കാണെന്ന് പറയാം. ജഡേജയെപ്പോലൊരു സീനിയർ സ്പിൻ ബൗളർ 88 നോബോളുകള്‍ എറിയുകയെന്നത് ഇന്ത്യക്ക് വലിയ തലവേദന സൃഷ്ടിക്കുന്ന കണക്കാണ്. ഇത് ഇന്ത്യയെ കാര്യമായിത്തന്നെ ബാധിക്കുന്നുണ്ടെന്ന് പറയാം.
രണ്ടാം സ്ഥാനത്തുള്ള നൊമാൻ അലി 40 നോബോളുകളാണ് എറിഞ്ഞത്. 33 നോബോളുകളാണ് ലസിത് എംബുല്‍ഡെനിയ എറിഞ്ഞിരിക്കുന്നത്. ഇവരെക്കാള്‍ ഇരട്ടി നോബോളുകള്‍ ജഡേജ എറിഞ്ഞുവെന്നതാണ് എടുത്തു പറയേണ്ടത്. കരിയറിന്റെ അവസാന സമയത്തിലൂടെ കടന്ന് പോകുന്ന ജഡേജക്ക് നേരത്തെ ടീമിലെ സീറ്റ് നഷ്ടമാവാനുള്ള സാധ്യത ഉയർത്തുന്നതാണ് ഈ നോബോള്‍ കണക്കുകളെന്ന് പറയാം.
ജഡേജക്ക് 2027ലെ ഏകദിന ലോകകപ്പ് കളിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും അതും നടക്കാൻ യാതൊരു സാധ്യതയുമില്ലെന്ന് പറയാം. ജഡേജ സമീപകാലത്തായി എടുക്കുന്ന ഡിആർഎസ് തീരുമാനം പാളുകയാണ്. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളില്‍ ജഡേജയെടുത്ത 22 ഡിആർഎസില്‍ ഒന്നില്‍ പോലും വിജയം നേടാൻ ജഡേജക്ക് സാധിച്ചില്ലെന്നതാണ് എടുത്തു പറയേണ്ടത്.
രണ്ടാം ടെസ്റ്റ് അവസാന ദിനത്തിലേക്ക് കടക്കവെ ഇന്ത്യക്ക് സജീവ വിജയ പ്രതീക്ഷയാണുള്ളത്. 213 റണ്‍സ് ഒന്നാം ഇന്നിങ്സ് ലീഡ് നേടിയ ഇന്ത്യ ശ്രീലങ്കയെ രണ്ടാം ഇന്നിങ്സില്‍ ഫോളോ ഓണിന് ക്ഷണിച്ചു. നാലാം ദിനം കളി നിർത്തുമ്പോള്‍ ആറ് വിക്കറ്റിന് 229 റണ്‍സെന്ന നിലയിലാണ് ശ്രീലങ്കയുള്ളത്. നാല് വിക്കറ്റ് ശേഷിക്കെ 16 റണ്‍സിന്റെ ലീഡാണ് ശ്രീലങ്കയ്ക്കുള്ളത്.
സൊനാല്‍ ഡിനൂഷ ഏഴ് റണ്‍സോടെ ക്രീസില്‍ തുടരുന്നുണ്ട്. ആദ്യ ഇന്നിങ്സില്‍ 103 റണ്‍സോടെ ഡിനൂസ കിടിലൻ പ്രകടനമാണ് പുറത്തെടുത്തത്. അഞ്ചാം ദിനത്തില്‍ ഡിനൂഷ എത്ര നേരം പിടിച്ചുനില്‍ക്കുമെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഉച്ചവരെ ബാറ്റ് ചെയ്യാൻ ശ്രീലങ്കയ്ക്ക് സാധിച്ചാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ പ്രയാസമാവും. അങ്ങനെ വന്നാല്‍ സമനിലയിലേക്ക് മത്സരം പോകാനാണ് കൂടുതല്‍ സാധ്യത.
Sanju Samson: ഞാൻ തന്നെ എപ്പോഴും കളിക്കണമെന്ന് വാശിയില്ല, ടീമാണ് പ്രധാനം; അനാവശ്യ വിവാദങ്ങളോട് താല്‍പര്യമില്ല, തുറന്ന് പറഞ്ഞ് സഞ്ജു സാംസണ്‍
ആദ്യ മത്സരം ജയിച്ച ഇന്ത്യക്ക് രണ്ടാം മത്സരം തോല്‍ക്കാതെ നോക്കിയാല്‍ പരമ്പര അലമാരയിലെത്തിക്കാൻ സാധിക്കും. എന്നാല്‍ ഇന്ത്യക്ക് സമീപകാലത്തെ ടെസ്റ്റിലെ മോശം പ്രകടനത്തിന്റെ ക്ഷീണം മാറ്റാൻ വലിയ ജയങ്ങള്‍ത്തന്നെ ആവശ്യമാണ്. ശ്രീലങ്കയ്ക്കെതിരായ രണ്ട് മത്സരങ്ങളും ജയിച്ച് പരമ്പര നേടാനായാല്‍ അത് ഇന്ത്യക്ക് വലിയ കരുത്തായി മാറുമെന്നുറപ്പാണ്.
എന്തായാലും ശ്രീലങ്കൻ ടെസ്റ്റ് പരമ്പര ഇന്ത്യയുടെ അഭിമാന പ്രശ്നമായിത്തന്നെയായിരുന്നു. പരമ്പര നേടാനായാല്‍ ശുഭ്മാൻ ഗില്ലിനും ഗൗതം ഗംഭീറിനും അത് വലിയ ആശ്വാസമായിരിക്കുമെന്നുറപ്പ്. ടെസ്റ്റില്‍ പഴയ നിലവാരം ഇന്ത്യക്കില്ലെന്നതാണ് വസ്തുത.

