Dailyhunt
ഇന്ന് പവന് 1,09,360 ; സ്വര്‍ണ വില ഇനിയും ഇടിയുമോ?

ഇന്ന് പവന് 1,09,360 ; സ്വര്‍ണ വില ഇനിയും ഇടിയുമോ?

Samayam Malayalam 3 weeks ago

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയില്‍ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 165 രൂപയുടെ കുറവാണ് കാണിക്കുന്നത്.

പവന് നോക്കിയാല്‍ 1320 രൂപയുടെ ഇടിവ്. ഇന്ന് 1,09,360 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. സ്വർണത്തിന്റെ ഈ വിലയിലെ ഇടിവ് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാണ്. ഏപ്രില്‍ മാസം തുടങ്ങിയപ്പോള്‍ മുതല്‍ സ്വർണവിലയില്‍ വലിയൊരു വ്യത്യാസം കണ്ടിരുന്നു. ഏപ്രില്‍ ഒന്നാം തിയതി Rs. 1,12,160 രൂപയില്‍ എത്തിയ സ്വർണവിലയാണ് ഇപ്പോള്‍ ഇടിഞ്ഞു 1,09,360 രൂപയില്‍ എത്തിയത്. 2026 ജനുവരി 29-ന് പവന് ഒരു ലക്ഷത്തി മുപ്പത്തിയൊന്നായിരത്തിന് മുകളിലായിരുന്നു സ്വരണത്തിന്റെ വില. ഇതെല്ലാം പരിഗണിക്കുമ്പോള്‍ മാർക്കറ്റില്‍ വലിയൊരു വൊളാറ്റിലിറ്റി നടക്കുന്നുണ്ട് എന്ന് വ്യക്തമാണ്.

എന്തുകൊണ്ടാണ് സ്വർണവിലയില്‍ ഇങ്ങനെ മാറ്റം സംഭവിക്കുന്നത്?


സ്വർണവില കേരളത്തിലെ കച്ചവടക്കാർ തീരുമാനിക്കുന്നതല്ല. ആഗോള വിപണിയില്‍ ഡോളറിന്റെ മൂല്യത്തില്‍ വരുന്ന ചെറിയ മാറ്റങ്ങള്‍ പോലും നമ്മുടെ നാട്ടിലെ ഈ വിലയെ ബാധിക്കുന്നുണ്ട്. ഡോളർ ഇൻഡക്സ് ഒന്ന് അനങ്ങിയാല്‍ അതിന്റെ ഇംപാക്‌ട് നേരെ വരുന്നത് സ്വർണ്ണത്തിലാണ്. ഡോളർ വീക്ക് ആകുമ്പോള്‍ സ്വർണ്ണം പവർ ആകും. പശ്ചിമേഷ്യയിലെ സംഘർഷവും സ്വർണവിലയെ ബാധിക്കുന്നുണ്ട്. അതും സ്വർണത്തിന്റെ വിലകുറയാൻ കാരണമാകുന്നുണ്ട്.

സാധാരണക്കാർ ഇപ്പോള്‍ ആലോചിക്കുന്നത് സ്വർണം വാങ്ങണോ വേണ്ടയോ എന്നതാണ്. സ്വർണവില കുറയുമ്പോള്‍ സ്വർണം വാങ്ങുന്നത് നല്ലതാണ്. കല്യാണ സീസണോട് അനുബന്ധിച്ച്‌ ഇപ്പോള്‍ സ്വർണം വാങ്ങാൻ പ്ലാൻ ചെയ്യുന്നവർക്ക് ഇതൊരു സുവർണാവസരമാണ്. എങ്കിലും കൈയിലുള്ള മുഴുവൻ തുകയും സ്വർണത്തില്‍ വേഗന്ന് നിക്ഷേപിക്കാതിരിക്കുക. മാർക്കറ്റ് പഠിച്ച്‌ വിലയിരുത്തിയതിന് ശേഷം മാത്രം നിക്ഷേപം നടത്തുക. കാരണം ഇന്റർനാഷണല്‍ പൊളിറ്റിക്സും യുദ്ധ സാഹചര്യങ്ങളും ഒക്കെ ഇതിനെ സ്വാധീനിക്കുന്നുണ്ട്. സ്വർണത്തെ ഒരു ആഭരണമായി കാണാതെ നിക്ഷേപമായി കാണുന്നത് ഭാവിയില്‍ ഗുണം ചെയ്യും.

അതേസമയം, വെള്ളി വില ഇന്ന് മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് ഗ്രാമിന് 250 രൂപയാണ്. കിലോഗ്രാമിന് നോക്കിയാല്‍ രണ്ടര ലക്ഷം രൂപ. ഇന്ന് ഇൻവെസ്റ്റ്‌മെന്റ് എന്ന നിലയില്‍ വെള്ളി നല്‍കുന്ന ഹൈപ്പ് ചെറുതല്ല. സ്വർണ്ണത്തിന് വില കൂടുമ്പോള്‍ പലരും പകരക്കാരനായി വെള്ളിയെ കരുതുന്നുണ്ട്. ഭാവിയില്‍ വെള്ളിവില ഉയരുമെന്നാണ് വിദഗ്ധർ നല്‍കുന്ന സൂചന.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Samayam Malayalam