Dailyhunt
IPL 2026: സിഎസ്കെ എവിടെ മാറണം? സഞ്ജു ക്യാപ്റ്റനാവട്ടെ, ആ യുവതാരം പ്ലേയിങ് 11ല്‍ വേണ്ട; തിരിച്ചുവരാൻ ഈ മാറ്റങ്ങള്‍ അനിവാര്യം

IPL 2026: സിഎസ്കെ എവിടെ മാറണം? സഞ്ജു ക്യാപ്റ്റനാവട്ടെ, ആ യുവതാരം പ്ലേയിങ് 11ല്‍ വേണ്ട; തിരിച്ചുവരാൻ ഈ മാറ്റങ്ങള്‍ അനിവാര്യം

ന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണ്‍ ആവേശകരമായി മുന്നോട്ട് പോകവെ ഏറ്റവും നിരാശപ്പെടുത്തുന്ന ടീമുകളിലൊന്നായി ചെന്നെെ സൂപ്പർ കിങ്സ് മാറിയിരിക്കുകയാണ്.

മൂന്ന് മത്സരങ്ങളിലും തോറ്റ സിഎസ്കെ നിലവില്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. സഞ്ജു സാംസണെ ഉള്‍പ്പെടെ ടീമിലേക്ക് കൊണ്ടുവന്നിട്ടും സിഎസ്കെയ്ക്ക് ഇത്തവണ പ്രതീക്ഷിച്ച പ്രകടനം നടത്താൻ സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം.

സിഎസ്കെയ്ക്ക് തൊട്ടതെല്ലാം പിഴക്കുന്ന സീസണായി ഇത്തവണത്തെ സീസണ്‍ മാറിയിരിക്കുകയാണ്. ക്യാപ്റ്റനെന്ന നിലയില്‍ റുതുരാജ് ഗെയ്ക് വാദിനും പരിശീലകനെന്ന നിലയില്‍ സ്റ്റീഫൻ ഫ്ളമിങ്ങിനും കാര്യമായൊന്നും ചെയ്യാനില്ലാത്ത അവസ്ഥ. എംഎസ് ധോണിയെന്ന ഇതിഹാസ താരം സിഎസ്കെയിലേക്ക് തിരിച്ചെത്തിയാല്‍ സിഎസ്കെയുടെ പ്രശ്നങ്ങള്‍ തീരുമോ?. സിഎസ്കെയ്ക്ക് മടങ്ങിയെത്താൻ ടീമില്‍ വരുത്തേണ്ട മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.


റുതുരാജിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റണം



ചെന്നെെ സൂപ്പർ കിങ്സിനെ ഇത്തവണയും നയിക്കുന്നത് റുതുരാജ് ഗെയ്ക് വാദാണ്. എംഎസ് ധോണി നായകസ്ഥാനം ഒഴിഞ്ഞപ്പോള്‍ പിന്നാലെ എത്തിയ രവീന്ദ്ര ജഡേജക്ക് ടീമിനെ മികച്ച നിലയില്‍ മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് ജഡേജക്ക് പകരം റുതുരാജിനെ സിഎസ്കെ നായകസ്ഥാനത്തേക്ക് കൊണ്ടുവരുന്നത്. എന്നാല്‍ റുതുരാജിന് കീഴില്‍ സിഎസ്കെയ്ക്ക് പ്രതീക്ഷിച്ച മുന്നേറ്റം നടത്താനാവുന്നില്ല.

സിഎസ്കെ സഞ്ജു സാംസണെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. റുതുരാജിനെക്കാള്‍ തന്ത്രശാലിയായ ക്യാപ്റ്റനാണ് സഞ്ജു. യുവതാരങ്ങളെ വളർത്തിക്കൊണ്ടുവരാനും സഞ്ജുവിന് സവിശേഷമായ കഴിവാണുള്ളത്. അതുകൊണ്ടുതന്നെ റുതുരാജിന് പകരം സഞ്ജു സാംസണെ ക്യാപ്റ്റനാക്കേണ്ടത് സിഎസ്കെയെ സംബന്ധിച്ച്‌ തിരിച്ചുവരവ് നടത്താൻ അത്യാവശ്യമാണ്.

കാർത്തികിന് പകരം ഉർവില്‍ പട്ടേല്‍ വരട്ടെ


സിഎസ്കെയുടെ പ്ലേയിങ് 11ല്‍ ചില മാറ്റം അനിവാര്യമാണ്. 14.2 കോടിക്ക് ടീമിലെത്തിച്ച കാർത്തിക് ശർമയെ ഇനിയും പരിഗണിക്കേണ്ട ആവശ്യമില്ല. നിലവിലെ സാഹചര്യത്തില്‍ സിഎസ്കെയ്ക്ക് തുടർ ജയങ്ങളാണ് അത്യാവശ്യം. അതുകൊണ്ടുതന്നെ കാർത്തികിന് പകരം ഉർവില്‍ പട്ടേലിനെ സിഎസ്കെ പ്ലേയിങ് 11ലേക്ക് കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്ന് പറയാം. അടിച്ചുതകർത്ത് കളിക്കാൻ ശേഷിയുള്ള ഉർവിലിന്റെ മികവ് സിഎസ്കെയ്ക്ക് ഇപ്പോള്‍ ആവശ്യമായി വന്നിരിക്കുകയാണ്.
IPL 2026: 6, 7, 9, വീണ്ടും നിറം മങ്ങി സഞ്ജു സാംസണ്‍, സിഎസ്കെ ജഴ്സിയില്‍ മികവ് കാട്ടാനാവുന്നില്ല; ഇനിയും ആരാധകർ കാത്തിരിക്കണം

ബൗളിങ് നിരയില്‍ എവിടെ മാറ്റം വരുത്തും?



സിഎസ്കെയുടെ ടോപ് ഓഡർ നിരാശപ്പെടുത്തുമ്പോഴും ബാറ്റിങ് നിര ഭേദപ്പെട്ട പ്രകടനം തന്നെ കാഴ്ചവെക്കുന്നുണ്ട്. എന്നാല്‍ ബൗളിങ് നിരയില്‍ വലിയ പ്രശ്നങ്ങളാണുള്ളത്. സിഎസ്കെയുടെ സ്പിൻ നിരയിലേക്ക് അക്കീല്‍ ഹൊസീൻ വരണം. നൂർ അഹമ്മദ് തല്ലുകൊള്ളുന്ന സാഹചര്യത്തില്‍ അക്കീല്‍ ഹൊസീൻ വന്നാല്‍ പന്തുകൊണ്ട് മാത്രമല്ല ബാറ്റുകൊണ്ടും ടീമിന് ഉപകാരിയാണ്.

അതുകൊണ്ടുതന്നെ വെസ്റ്റ് ഇൻഡീസ് താരത്തെ സിഎസ്കെ പ്ലേയിങ് 11ല്‍ ഉള്‍പ്പെടുത്തേണ്ടതാണ്. ശ്രേയസ് ഗോപാലിനെ രാഹുല്‍ ചഹാറിന് പകരക്കാരനാക്കാം. രാഹുല്‍ ചഹാറിനെക്കാളും നന്നായി ബാറ്റ് ചെയ്യാൻ ശ്രേയസിന് സാധിക്കും. സ്പെൻസർ ജോണ്‍സണ്‍ പരിക്ക് ഭേദമായി തിരിച്ചെത്തിയാല്‍ സിഎസ്കെയ്ക്ക് അത് കരുത്താവും. 11 മത്സരങ്ങള്‍ ശേഷിക്കുന്ന സിഎസ്കെയ്ക്ക് ഇനിയുള്ള എല്ലാ മത്സരങ്ങളിലും ജയിക്കാതെ പ്ലേ ഓഫിലെത്താനാവില്ല. എന്തായാലും ഇനിയുള്ള ഓരോ മത്സരവും സിഎസ്കെയ്ക്ക് വളരെ പ്രധാനപ്പെട്ടതാണ്.
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Samayam Malayalam