Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്: അമൃതംപൊടിയില്‍ 20% പഞ്ചസാര; അനാരോഗ്യകരമെന്ന് ബാലാവകാശ കമ്മീഷൻ

മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്: അമൃതംപൊടിയില്‍ 20% പഞ്ചസാര; അനാരോഗ്യകരമെന്ന് ബാലാവകാശ കമ്മീഷൻ

Samayam Malayalam 2 weeks ago

കൊച്ചി: അങ്കണവാടികള്‍ വഴി വിതരണം ചെയ്യുന്ന അമൃതം പൊടിയില്‍ ഉയർന്ന അളവില്‍ പഞ്ചസാരയുണ്ടെന്ന് പരാതി. 5 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് നല്‍കുന്ന ഈ ഭക്ഷണത്തില്‍ അപകടകരമായ അളവില്‍ പഞ്ചസാരയുണ്ടെന്നാണ് അമൃതം പൊടിയിലെ പഞ്ചസാരയുടെ അളവ് 20 ശതമാനമാണെന്ന് പരാതി.

വിഷയം ഗൗരവത്തിലെടുത്ത് ബാലാവകാശ കമ്മീഷൻ ഇടപെട്ടിട്ടുണ്ട്. ബലാവകാശ സംരക്ഷണ കമ്മീഷൻ അംഗം പി ഷാജേഷ് ഭാസ്കറാണ് പരാതിയില്‍ ഉത്തരവ്. അമൃതംപൊടിയില്‍ കുറഞ്ഞ അളവില്‍ ശർക്കര ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച്‌ ആലോചിക്കണമെന്ന് ബാലാവകാശ മ്മീഷൻ ഉത്തരവില്‍ പറഞ്ഞു.

പഞ്ചസാര കുട്ടികളുടെ ഭക്ഷണത്തില്‍ ഉപയോഗിക്കുന്നത് അനാരോഗ്യകരമാണെന്ന് ബാലാവകാശ കമ്മീഷൻ പറഞ്ഞു. ഇതുള്‍പ്പെടെ ശാസ്ത്രീയ അടിസ്ഥാനത്തില്‍ ഉല്‍പ്പന്നങ്ങളിലെ പോഷക ഘടന നിശ്ചയിക്കുന്നതിന് ഉന്നതതല കമ്മിറ്റിക്ക് വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ രൂപം നല്‍കണം. ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം പി ഷാജേഷ് ഭാസ്കറിന്റേതാണ് ഉത്തരവ്.

വളരെ ചെറിയ കുട്ടികള്‍ക്ക് നല്‍കാൻ പാടില്ലാത്ത അളവിലാണ് പഞ്ചസാരയുടെ അളവെന്നാണ് പാലക്കാട് പട്ടിത്തറ സ്വദേശി കെ സഹ്‌ല നല്‍കിയ പരാതിയില്‍ പറയുന്നത്. ലോകാരോഗ്യ സംഘടനയുടെ മാർഗ്ഗനിർദ്ദേശങ്ങള്‍ക്ക് വിരുദ്ധമാണിത്. ഇത്രയും ഉയർന്ന അളവില്‍ പഞ്ചസാര അടങ്ങിയ അമൃതംപൊടി ആറുമാസം മുതല്‍ മൂന്ന് വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ചെറുപ്പത്തില്‍ത്തന്നെ ജീവിതശൈലി രോഗങ്ങള്‍ക്ക് ഇടവരുത്തുന്നുവെന്നും കെ സഹ്‌ല നല്‍കിയ പരാതിയില്‍ പറയുന്നു.

ടേക്ക് ഹോം റേഷൻ (ടി എച്ച്‌ ആർ) പദ്ധതിയില്‍ കുട്ടികളുടെ പ്രായത്തിനനുസരിച്ച്‌ നല്‍കേണ്ട ന്യൂട്രിമിക്സ് അളവ് സംബന്ധിച്ച്‌ മാർഗ്ഗരേഖ ഉണ്ടാക്കണം. കേന്ദ്രസർക്കാരിന്റെ മാർഗ്ഗനിർദ്ദേശപ്രകാരം കുട്ടികളുടെ പ്രായത്തിനനുസരിച്ച്‌ നല്‍കേണ്ട ന്യൂട്രി മിക്സ് സംബന്ധിച്ച നിർദ്ദേശം വനിതാ ശിശു വികസന ഡയറക്ടർ വകുപ്പിലെ കീഴുദ്യോഗസ്ഥർക്ക് നല്‍കണം.

ഉല്‍പ്പന്നങ്ങളുടെ പാക്കേജ് ലേബലുകളില്‍ പോഷക വിവരങ്ങളും കുട്ടികള്‍ക്ക് നല്‍കേണ്ട അളവുകളും സംബന്ധിച്ച കാര്യങ്ങള്‍ അച്ചടിച്ച്‌ രേഖപ്പെടുത്തണം.

അമൃതം ന്യൂട്രീമിക്സ് ഉള്‍പ്പെടെയുള്ള പോഷകാഹാരങ്ങളുടെ ഉപയോഗം, അവ പാകം ചെയ്യുമ്പോള്‍ സ്വീകരിക്കേണ്ട രീതികള്‍, ആരോഗ്യകരമായ ശീലങ്ങള്‍ പിന്തുടരേണ്ട ആവശ്യകത എന്നിവ സംബന്ധിച്ച്‌ അങ്കണവാടി വർക്കർമാർക്കും ഗുണഭോക്താക്കള്‍ക്കും നേരിട്ടും പോഷൻ ട്രാക്കർ / വാട്സ്‌ആപ്പ് ഗ്രൂപ്പുകള്‍ വഴിയും വകുപ്പ് ബോധവല്‍ക്കരണം നടത്തണം.

എന്താണ് അമൃതംപൊടി?

കേരളത്തിലെ അങ്കണവാടികള്‍ വഴി കുട്ടികള്‍ക്ക് നല്‍കുന്ന പോഷകാഹാരമാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ നിർമ്മിക്കുന്ന അമൃതം ന്യൂട്രിമിക്സ് (അമൃതം പൊടി). ഗോതമ്പ് (45%), പൊരിക്കടല (15%), കപ്പലണ്ടി/നിലക്കടല (10%), സോയചങ്ക്സ് (10%), പഞ്ചസാര (20%) എന്നിവയാണ് ഇൻഗ്രേഡിയന്റ്സ്. ദിവസം 135 ഗ്രാം വീതം കുറുക്കിയോ പലഹാരങ്ങളായോ കുട്ടികള്‍ക്ക് നല്‍കാമെന്നാണ് നിർദ്ദേശം. ഇതിലൂടെ ദിവസവും 20-25 ഗ്രാം പഞ്ചസാര കുട്ടിയുടെ ശരീരത്തില്‍ എത്തുന്നു എന്നാണ് പരാതി.

എന്താണ് ലോകാരോഗ്യ സംഘടന അനുവദിക്കുന്ന അളവ്?

2 വയസ്സില്‍ താഴെയുള്ള ശിശുക്കള്‍ക്കും കൊച്ചുകുട്ടികള്‍ക്കും പഞ്ചസാര ചേർത്ത് നല്‍കാൻ പാടില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശം. 2 മുതല്‍ 5 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക്, പ്രതിദിനം കഴിക്കുന്ന മൊത്തം കലോറിയുടെ 10 ശതമാനത്തില്‍ താഴെയായിരിക്കണം പഞ്ചസാരയുടെ അളവ്. സാധ്യമെങ്കില്‍ 5 ശതമാനത്തില്‍ താഴെയായി കുറയ്ക്കണം. 'ഫ്രീ ഷുഗർ' ഭക്ഷണത്തില്‍ പഞ്ചസാര അധികമായി ചേർക്കുന്നത് പരമാവധി കുറയ്ക്കാൻ ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്നു.
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Samayam Malayalam