Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മെട്രോമാൻ്റെ അതിവേഗ റെയിലിന് പച്ചക്കൊടി കാട്ടിയേക്കും? 200 കി.മീറ്റര്‍ വേഗത്തില്‍ യാത്ര, ഇടക്കാല റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി

മെട്രോമാൻ്റെ അതിവേഗ റെയിലിന് പച്ചക്കൊടി കാട്ടിയേക്കും? 200 കി.മീറ്റര്‍ വേഗത്തില്‍ യാത്ര, ഇടക്കാല റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി

Samayam Malayalam 4 months ago

തിരുവനന്തപുരം: മെട്രോമാൻ ഇ ശ്രീധരൻ മുന്നോട്ടുവച്ച അതിവേഗ റെയില്‍ പദ്ധതി സംസ്ഥാന സർക്കാരിന് മുന്നില്‍. അതിവേഗ റെയില്‍ പദ്ധതിയില്‍ മുഖ്യമന്ത്രി വിഡി സതീശനുമായി ഇ ശ്രീധരൻ കൂടിക്കാഴ്ച നടത്തി.

തിരുവനന്തപുരം സെക്രട്ടറിയേറ്റില്‍ വെച്ച്‌ നടന്ന കൂടിക്കാഴ്ചയില്‍ അതിവേഗ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഇടക്കാല റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയെന്നാണ് റിപ്പോർട്ട്.

എല്‍ഡിഎഫ് അവതരിപ്പിച്ച സില്‍വർ ലൈൻ പദ്ധതിക്ക് ബദലായിട്ടാണ് അതിവേഗ റെയില്‍ പദ്ധതിയുമായി ഇ ശ്രീധരൻ രംഗത്തുവന്നത്. അതിവേഗ റെയില്‍പാതയ്ക്കായി ഇ ശ്രീധരൻ മുന്നോട്ടുവെച്ച ബദല്‍ പാത നിർദേശം സംസ്ഥാന സർക്കാർ ഏറ്റെടുക്കാൻ ആലോചിക്കുന്നതായാണ് വിവരം. ഇക്കാര്യത്തില്‍ വരുന്ന മന്ത്രിസഭാ യോഗം നിർണായക തീരുമാനം കൈക്കൊണ്ടേക്കും. പദ്ധതിയുമായി ബന്ധപ്പെട്ട് തുടർ ചർച്ചകള്‍ നടത്താൻ ധാരണയായി.



അതിവേഗ റെയില്‍പാത സംബന്ധിച്ച സർക്കാരിന്റെ ഔദ്യോഗിക തീരുമാനം രണ്ട് ആഴ്ചക്കുള്ളില്‍ അറിയിക്കാമെന്നാണ് മുഖ്യമന്ത്രി സതീശൻ ശ്രീധരനെ അറിയിച്ചതായാണ് വിവരം. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നടന്ന നിർണായക കൂടിക്കാഴ്ച 15 മിനിറ്റ് നീണ്ടുനിന്നു. പൊന്നാനി എംഎല്‍എ കെപി നൗഷാദ് അലിയും ഉണ്ടായിരുന്നു. മുൻ റെയില്‍വേ ഉപദേഷ്ടാവ് ഇ ശ്രീധരൻ സമർപ്പിച്ച പുതിയ അതിവേഗ റെയില്‍ പദ്ധതിക്ക് കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ തത്വത്തിലുള്ള പിന്തുണയുള്ളത് സംസ്ഥാന സർക്കാരിന് ആത്മവിശ്വാസം പകരുന്നുണ്ട്.

തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ 430 കിലോമീറ്റര്‍ മൂന്ന് മണിക്കൂര്‍ 15 മിനിറ്റ് കൊണ്ട് പിന്നിടാന്‍ സാധിക്കുന്ന ബദല്‍പാതയാണ് ഇ ശ്രീധരന്‍ മുന്നോട്ടുവയ്ക്കുന്ന പദ്ധതി. പാതയുടെ ഏകദേശം 70 ശതമാനത്തോളം തൂണുകളിലൂടെയുള്ള എലിവേറ്റഡ് പാതയായും 20 ശതമാനത്തോളം ഭൂഗര്‍ഭ പാതയായും നിർമിക്കാനാകുമെന്നാണ് ശ്രീധരൻ്റെ റിപ്പോർട്ടില്‍ പറയുന്നത്. മണിക്കൂറില്‍ 200 കിലോമീറ്ററാണ് പരമാവധി വേഗം. 86,000 കോടി മുതല്‍ ലക്ഷം കോടി വരെയാണ് പദ്ധതിക്ക് നിർമാണച്ചെലവ് പ്രതീക്ഷിക്കുന്നത്.

പദ്ധതി സാധ്യമായാല്‍ വന്ദേ ഭാരത് ട്രെയിനുകളേക്കാള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ ലക്ഷ്യസ്ഥാനത്ത് എത്താനാകും. മിതമായ നിരക്കും സമയലാഭവും അതിവേഗ റെയില്‍ പദ്ധതിക്ക് നേട്ടമാണ്. എല്‍ഡിഎഫ് സർക്കാർ അഭിമാന പദ്ധതിയായി ഉയർത്തിക്കാട്ടിയ കെ - റെയില്‍ (സില്‍വർലൈൻ) പദ്ധതി അപ്രായോഗികമാണെന്ന് കണ്ട് യു.ഡി.എഫ് സർക്കാർ പൂർണമായി റദ്ദാക്കിയിരുന്നു. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ തീരുമാനങ്ങളിലൊന്നായിരുന്നു സില്‍വർലൈൻ പദ്ധതി റദ്ദാക്കാനുള്ള തീരുമാനം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Samayam Malayalam