Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മുത്തങ്ങ കേസ്: ഗീതാനന്ദനടക്കം 35 പ്രതികളെ വെറുതെ വിട്ടു; 22 പേര്‍ കുറ്റക്കാര്‍

മുത്തങ്ങ കേസ്: ഗീതാനന്ദനടക്കം 35 പ്രതികളെ വെറുതെ വിട്ടു; 22 പേര്‍ കുറ്റക്കാര്‍

Samayam Malayalam 3 months ago

കല്‍പറ്റ: മുത്തങ്ങ സമരത്തിനിടെ പോലീസ് കോണ്‍സ്റ്റബിള്‍ വിനോദ് കൊല്ലപ്പെട്ട കേസില്‍ ആദിവാസി ഗോത്രമഹാസഭാ നേതാവ് ഗീതാനനന്ദനടക്കം 35 പ്രതികളെ വെറുതെ വിട്ടു.

മറ്റ് 22 പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. കൃത്യം നടത്തിയത് രണ്ടാംപ്രതിയെന്നും കോടതി. രണ്ടാംപ്രതി അശോകൻ നിലവില്‍ ജീവിച്ചിരിപ്പില്ല. അശോകനടക്കം 22 പേരാണ് കുറ്റക്കാർ. ആകെ 57 പ്രതികളാണ് കേസിലുള്ളത്.

വയനാട് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ഇ അയൂബ്ഖാനാണ് വിധി പ്രസ്താവിച്ചത്. ഗീതാനന്ദനെതിരായ ഗൂഢാലോചനാ കുറ്റം തെളിഞ്ഞിട്ടില്ല. അതെസമയം മറ്റു ചില വകുപ്പുകളില്‍ ഗീതാനന്ദൻ കുറ്റക്കാരനാണെന്ന് കോടതി പറയുന്നുണ്ട്. സംഘം ചേരല്‍, തടസ്സം സൃഷ്ടിക്കല്‍ എന്നീ കുറ്റങ്ങളാണ് ഗീതാനന്ദനെതിരെ തെളിയിക്കാനായത്. അബ്ദുള്‍ സലാം എന്ന പോലീസുകാരനെ ആക്രമിച്ചതിലും ഗീതാനന്ദനെതിരായ കുറ്റാരോപണം തെളിയിക്കപ്പെട്ടു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Samayam Malayalam