Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നന്നാക്കാൻ തീരുമാനിച്ച്‌ ഡികെ: ബെംഗളൂരുവില്‍ ഒഴിപ്പിച്ചത് 750 കിമി നടപ്പാതകള്‍

നന്നാക്കാൻ തീരുമാനിച്ച്‌ ഡികെ: ബെംഗളൂരുവില്‍ ഒഴിപ്പിച്ചത് 750 കിമി നടപ്പാതകള്‍

Samayam Malayalam 3 weeks ago

ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്ക് കൈകാര്യം ചെയ്യുക എന്ന ലക്ഷ്യത്തോടെ കർണാടക റവന്യൂ മന്ത്രിയും ബെംഗളൂരു നഗരവികസന മന്ത്രിയമായ കൃഷ്ണ ബൈര ഗൗഡയുടെ നേതൃത്വത്തില്‍ നടക്കുന്ന നടപ്പാത ഒഴിപ്പിക്കല്‍ വിജയകരമായി മുന്നോട്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ നഗരത്തില്‍ 750 കിലോമീറ്റർ നടപ്പാതകള്‍ ഒഴിപ്പിച്ചു.

കുട്ടികള്‍ക്കും മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും കാല്‍നടയാത്ര കൂടുതല്‍ സുരക്ഷിതമാക്കുക എന്നതിനൊപ്പം ഗതാഗതക്കുരുക്കുകള്‍ പരമാവധി ഇല്ലാതാക്കുക എന്ന ലക്ഷ്യവും ഈ ദൗത്യത്തിനുണ്ട്. സംസ്ഥാന സര്‍ക്കാർ തുടങ്ങിയ 'സേഫ് ഫുട്പാത്ത്' കാമ്പയിനിലൂടെയാണ് 750 കിലോമീറ്ററിലധികം നടപ്പാത തിരിച്ചുപിടിച്ചിരിക്കുന്നത്.

ജൂലൈ 1-നും ജൂലൈ 31-നും ഇടയില്‍ നഗരത്തിലെ നടപ്പാതകള്‍ കൂടുതല്‍ സുരക്ഷിതമായതായി മന്ത്രി കൃഷ്ണ ബൈരെ ഗൗഡപറഞ്ഞു. എങ്കിലും, നടപ്പാതകളെ പൂർണ്ണമായി കൈയേറ്റ വിമുക്തമാക്കുക എന്നത് വലിയൊരു വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൈയേറ്റം ഒഴിപ്പിക്കാൻ തുടങ്ങിയ നാള്‍ മുതല്‍ക്ക് വൻ എതിർപ്പുകളാണ് നേരിടേണ്ടി വന്നത്. ചിലയിടങ്ങളില്‍ കന്നഡ ഭാഷാ സംഘടനകള്‍ തന്നെ രംഗത്തിറങ്ങി. പോലീസുമായി കൈയാങ്കളിയുണ്ടായി. കേസും അറസ്റ്റും വന്നു.

ഒഴിപ്പിച്ച പലയിടത്തും വീണ്ടും കയ്യേറ്റങ്ങള്‍ ഉണ്ടാകുന്നതായി പരാതികള്‍ ഉയരുന്നുണ്ട്. ഇവിടങ്ങളില്‍ അധികൃതർ മിന്നല്‍ പരിശോധനകള്‍ നടത്തി വരികയാണ്. വീണ്ടും ഒഴിപ്പിക്കല്‍ പ്രക്രിയകളിലേക്ക് കടക്കുകയും ചെയ്യുന്നു. ഇന്നലെ (തിങ്കളാഴ്ച) മാത്രം ഒന്നരക്കിലോമീറ്ററോളം നടപ്പാതാ കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചു.

ബെംഗളൂരുവിലെ പ്രധാന നഗരമേഖലകളിലൊന്നായ ജയനഗറിലെ 9, 10 മെയിൻ റോഡുകളിലെ 0.50 കിലോമീറ്റർ നടപ്പാത കഴിഞ്ഞ ദിവസമാണ് ഒഴിപ്പിച്ചത്. 10 ഉന്തുവണ്ടികള്‍ ഇവിടെ നിന്ന് നീക്കം ചെയ്തു. എച്ച്‌എസ്‌ആർ ലേഔട്ട് 31-ാം മെയിൻ റോഡിലെ 0.70 കിലോമീറ്റർ നടപ്പാത തിരിച്ചു പിടിച്ചതും കഴിഞ്ഞ ദിവസമാണ്. ഇതിന്റെ ഭാഗമായി 15 പെട്ടിക്കടകള്‍ ഒഴിപ്പിക്കപ്പെട്ടു. 3 താല്‍ക്കാലിക ഷെഡുകള്‍ നീക്കം ചെയ്തു. ഉദ്യോഗസ്ഥർ യന്ത്രസാമഗ്രികളുടെയും പൊലീസിന്റെ സഹായത്തോടെയുമാണ് ഒഴിപ്പിക്കല്‍ പ്രവർത്തനങ്ങള്‍ നടപ്പിലാക്കുന്നത്.

വിവിധ ഭാഗങ്ങളിലെ ഒഴിപ്പിക്കല്‍ കണക്കുകള്‍ (ജൂലൈ 1 മുതല്‍)


സെൻട്രല്‍ സോണ്‍: 195.85 കി.മീ
നോർത്ത് സോണ്‍: 175.75 കി. മീ
വെസ്റ്റ് സോണ്‍: 168.37 കി. മീ
സൗത്ത് സോണ്‍: 116.76 കി. മീ
ഈസ്റ്റ് സോണ്‍: 116.65 കി. മീ
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Samayam Malayalam