Dailyhunt
നിങ്ങള്‍ ഉപയോഗിക്കുന്നത് വ്യാജ ഉപ്പാണോ? മൂന്ന് മിനിറ്റിനുള്ളില്‍ പരിശോധിക്കാം

നിങ്ങള്‍ ഉപയോഗിക്കുന്നത് വ്യാജ ഉപ്പാണോ? മൂന്ന് മിനിറ്റിനുള്ളില്‍ പരിശോധിക്കാം

ടുക്കളയില്‍ മാറ്റി നിർത്താൻ സാധിക്കാത്ത ഒന്നാണ് ഉപ്പ്. ഉപ്പ് ചേർക്കാത്ത കറികളെ കുറിച്ച്‌ മലയാളിക്ക് ആലോചിക്കാൻ പോലും സാധിക്കില്ല.

ഇന്ന് ലാഭത്തിനായി എല്ലാ വസ്തുക്കളിലും മായം ചേർക്കുന്നത് പതിവാണ്. അങ്ങനെയെങ്കില്‍ ഉപ്പിലും മായം ഉണ്ടോ?

ഇന്ന് വിപണിയില്‍ വ്യാജ ഉപ്പുകള്‍ വില്പനക്ക് വെച്ചിട്ടുണ്ടെന്ന പല വാർത്തകളും ആളുകളെ ഭയപെടുത്തുന്നുണ്ട്. ഉപ്പ് പൊടിയില്‍ മയത്തിനായി ചോക്ക് പൊടിയും, കല്ല് ഉപ്പില്‍ മണലുമൊക്കെ ചേർക്കുന്ന രീതിയും ഉണ്ട്. നമ്മള്‍ വീട്ടില്‍ വാങ്ങിക്കുന്ന ഉപ്പ് ശുദ്ധമാണോ എന്ന് നോക്കാൻ ഇതാ വഴികള്‍ ഉണ്ട്.


ഭക്ഷണത്തിന് ഏറ്റവും നല്ല രുചി ലഭിക്കണമെങ്കില്‍ കുറച്ചെങ്കിലും ഉപ്പ് ചേർക്കണം. എന്നാല്‍ രുചിക്ക് പകരം ആരോഗ്യം നശിക്കാതെ ഇരിക്കാൻ വ്യാജ ഉപ്പുകളെ കണ്ടുപിടിക്കണം. ഉപ്പില്‍ മായം ചേർക്കുന്ന ചോക്ക് പൊടിയും കെമിക്കലുകളും ഗുരുതരമായ വൃക്കരോഗങ്ങള്‍ക്കും ദഹനപ്രശ്നങ്ങള്‍ക്കും കാരണമാകും എന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്.

ഉപ്പിലെ മായം കണ്ടെത്താൻ നമുക്ക് വീട്ടില്‍ തന്നെ ഏറ്റവും എളുപ്പത്തില്‍ ചെയ്യാവുന്ന മാർഗങ്ങള്‍ നോക്കാം

1 വാട്ടർ ടെസ്റ്റ്

ഒരു ഗ്ലാസ്സ് തെളിഞ്ഞ വെള്ളത്തിലേക്ക് ഒരു സ്പൂണ്‍ ഉപ്പ് ഇടുക. തുടർന്ന് വെള്ളവും ഉപ്പും നന്നായി ഇളക്കണം. ഇളക്കിയ ശേഷം അല്പസമയം ക്ഷമയോടെ കാത്തിരിക്കുക. ശുദ്ധമായ ഉപ്പ് ആണെങ്കില്‍ അത് പൂർണ്ണമായും വെള്ളത്തില്‍ അലിഞ്ഞുചേരും, വെള്ളം തെളിഞ്ഞതായി തന്നെ ഇരിക്കും.

ഇനി ഉപ്പില്‍ ചോക്ക് പൊടിയോ മണലോ ഉണ്ടെങ്കില്‍ വെള്ളം കലങ്ങുകയും ഗ്ലാസ്സിന്റെ അടിയില്‍ വെളുത്ത അവശിഷ്ടങ്ങള്‍ അടിയുകയും ചെയ്യും.

2 ഉരുളക്കിഴങ്ങ് ഉപയോഗിക്കാം

ഒരു ഉരുളക്കിഴങ്ങ് മുറിച്ച്‌ അതിന്റെ ഉള്‍ഭാഗത്ത് അല്പം ഉപ്പ് പുരട്ടി മാറ്റി വെക്കുക. അല്പസമയത്തിന് ശേഷം അതിലേക്ക് രണ്ട് തുള്ളി നാരങ്ങാനീര് ഒഴിക്കുക. നല്ല ഉപ്പാണെങ്കില്‍ അതിന് മാറ്റം സംഭവിക്കില്ല. അയോഡിൻ കലർന്നതാണെങ്കില്‍ ഉരുളക്കിഴങ്ങിന്റെ നിറം നീലയായി മാറും.

3 ഉപ്പിലെ ചോക്ക് പൊടി എങ്ങനെ കണ്ടുപിടിക്കാം ?

അല്പം ഉപ്പ് കൈവെള്ളയില്‍ എടുക്കുക. അതിലേക്ക് ഒന്നോ രണ്ടോ തുള്ളി വെള്ളം ഒഴിക്കുക. ശേഷം ഉപ്പും വെള്ളവും കൂടെ കുട്ടി തിരുമ്മുക. കൈവെള്ളയില്‍ പശപശപ്പോ അല്ലെങ്കില്‍ വെളുത്ത പൗഡർ പോലെ തങ്ങിനില്‍ക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍ അതില്‍ ചോക്ക് പൊടി ചേർത്തിട്ടുണ്ടെന്ന് മനസ്സിലാക്കാം.

ഇടക്ക് നമ്മള്‍ വാങ്ങിക്കുന്ന ഉത്പന്നങ്ങളില്‍ മായം ഉണ്ടോന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും.
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Samayam Malayalam