Dailyhunt
ഞങ്ങള്‍ ജനങ്ങളോടൊപ്പമാണ്, ജനങ്ങള്‍ ഞങ്ങളോടൊപ്പമാണ്; വികസനത്തിന് ഇടവേള ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ഞങ്ങള്‍ ജനങ്ങളോടൊപ്പമാണ്, ജനങ്ങള്‍ ഞങ്ങളോടൊപ്പമാണ്; വികസനത്തിന് ഇടവേള ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ണ്ണൂർ: കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാന തെരഞ്ഞെടുപ്പാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

വികസനത്തിന് ഇടവേള ഉണ്ടാകരുതെന്നും വികസന തുടർച്ചയ്ക്ക് എല്‍ഡിഎഫ് വരണമെന്നും ആർസി അമല സ്കൂളില്‍ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ഒരുപാട് നേട്ടങ്ങള്‍ എല്ലാ മേഖലയിലും കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. അത് തുടരണം, ആ പുരോഗതിക്ക്, വികസനത്തിന് ഇടവേള ഉണ്ടാകരുത് എന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ ജനങ്ങളാകെ എല്‍ഡിഎഫിനൊപ്പം തന്നെ. നാടിന് വികസനം വേണം, നാടിന് പുരോഗതി വേണം എന്ന് ചിന്തിക്കുന്നവരാണ് ജനങ്ങള്‍.

ആ ജനത്തിന് കൃത്യമായ അനുഭവമണ്ട്. ആ അനുഭവം അവരെ ബോധ്യപ്പെടുത്തിയിട്ടുള്ളത് എല്‍ഡിഎഫിന് മാത്രമേ പ്രതിബദ്ധതയോടെ ഈ നാടിൻ്റെ പുരോഗതിയും മുന്നോട്ട് കൊണ്ടുപോകാൻ കഴിയൂ എന്നുള്ളതാണ്. ഒരു അപഖ്യാതിയും കേരളത്തെ കേള്‍പ്പിക്കില്ലെന്ന് ഉറപ്പുണ്ട്. അതുകൊണ്ടാണ് കേരളത്തില്‍ നമ്മുടെ രാജ്യത്ത് തന്നെ ഏറ്റവും കുറഞ്ഞ അഴിമതി നിലനില്‍ക്കുന്ന സംസ്ഥാനമെന്ന പദവി ലഭിച്ചിട്ടുള്ളത്. ഒരു സംശയവുമില്ലാതെ ജനങ്ങള്‍ കാണുന്നു, എല്‍ഡിഎഫിൻ്റെ സംസ്കാരം കൊണ്ടാണ് അത് എന്ന്. ഇത് മറ്റേതെങ്കിലും കൂട്ടർക്ക് കഴിയില്ലെന്നും അവർ കാണുന്നു.

അതോടൊപ്പം ഒരുപാട് പ്രതിസന്ധികള്‍ നമ്മുടെ നാടിൻ്റെ പുരോഗതിക്ക് തടസ്സമായി വരുന്ന രീതിയില്‍ ഉയർന്നുവന്നിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനമായി ജനങ്ങള്‍ കാണുന്നത്. ഭരണത്തിന് നേതൃത്വം കൊടുക്കുന്ന കൂട്ടർ തന്നെ പദ്ധതികള്‍ നടപ്പാക്കാൻ തയ്യാറാകാതിരുന്ന കാലമാണ്. ആ കാലം 10 വർഷം മുൻപ് അവരുടെയെല്ലാം ഓർമയിലുള്ളത്. എന്നാല്‍ എത്രമാത്രം പ്രതിബദ്ധതയോടെ അത്തരം പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകാൻ എല്‍ഡിഎഫ് സർക്കാർ തയ്യാറായി എന്നത് അവരുടെ അനുഭവത്തിലുള്ളതാണ്.

ഇത് താരതമ്യപ്പെടുത്തുമ്പോള്‍ ഈ കാലം, ഈ 10 വർഷം നാടിൻ്റെവിവിധ മേഖലകളിലുണ്ടായ പുരോഗതിക്ക് അടിസ്ഥാനം എല്‍ഡിഎഫ് സർക്കാർ രൂപീകൃതമായതാണ് എന്നും അവർ കാണുന്നു. രാഷ്ട്രീയമായ അഭിപ്രായവ്യത്യാസം ള്ളവരടക്കം, സംസ്ഥാന ഭരണത്തിന് നേതൃത്വം കൊടുക്കുന്നത് എല്‍ഡിഎഫ് ആകണമെന്ന് ഉറച്ച്‌ വിശ്വസിക്കുകയാണ്.

അതോടൊപ്പം മറ്റൊരുപാട് പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. നമ്മള്‍ ആകെ തകർന്നുപോകുമെന്ന ഘട്ടം വന്നിട്ടുണ്ട്. നമ്മളെ മുന്നോട്ട് നയിക്കാൻ തടസ്സമുണ്ടാക്കുന്നവിധത്തിലുള്ള വിവിധ ഇടപെടലുകളുണ്ടായിട്ടുണ്ട്. എന്നാല്‍ ആ ഘട്ടങ്ങളിലെല്ലാം വളരെ കൃത്യതയോടെ നാടിനെ മുന്നോട്ട് നയിക്കാൻ എല്‍ഡിഎഫിന് കഴിഞ്ഞൂവെന്നും അതെല്ലാം അതിജീവിച്ചുകൊണ്ട് എല്ലാവർക്കും മാതൃകയാക്കാവുന്ന ഒരു സംസ്ഥാനമാക്കി കേരളത്തെ മാറ്റിയെന്നും ജനങ്ങള്‍ കാണുന്നുണ്ട്.


ഇതാണ് എല്‍ഡിഎഫിൻ്റെ കരുത്ത്, ഈ കരുത്തിനെ പൊളിക്കുന്നതിനുവേണ്ടി ഏതെങ്കിലും തരത്തിലുള്ള വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചതുകൊണ്ട് ഫലം കിട്ടില്ല. ഇതെല്ലാം ജനങ്ങളുടെ അനുഭവത്തിലൂടെ ഉണ്ടാകുന്ന കാര്യമാണ്. ഞങ്ങള്‍ എപ്പോഴും ജനങ്ങളെയാണ് വിശ്വസിക്കുന്നത്. ജനങ്ങള്‍ ഞങ്ങളെയും വിശ്വസിച്ചിട്ടുണ്ട്.

കഴിഞ്ഞ 10 വർഷം എടുത്താല്‍ 2016ല്‍ ജനങ്ങള്‍ നല്‍കിയതിനേക്കാള്‍ സീറ്റാണ് 2021ല്‍ എല്‍ഡിഎഫിന് നല്‍കിയത്. അത് ഞങ്ങളുടെ പ്രവർത്തനത്തിനുള്ള അഗീകാരം തന്നെയാണ്. ഒരു സംശയവുമില്ല 2021ല്‍ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റാണ് ജനങ്ങള്‍ ഇത്തവണ എല്‍ഡിഎഫിന് നല്‍കാൻ പോകുന്നത്. ഞങ്ങള്‍ ജനങ്ങളോടൊപ്പമാണ്, ജനങ്ങള്‍ ഞങ്ങളോടൊപ്പമാണ് നമുക്ക് ഒരു വികസിത കേരളം, എല്‍ഡിഎഫ് പറഞ്ഞ നവകേരളം അത് സ്വപ്നമല്ല, സാധ്യമാക്കാവുന്ന പദ്ധതിയാണ്, അതിലേക്ക് നീങ്ങാം. 2031ലേക്കുള്ള കേരളം എങ്ങനെയാണെന്ന് വ്യക്തമാക്കി കഴിഞ്ഞതുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Samayam Malayalam