Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഓണത്തിന് മലയാളി കുടിച്ചത് 771.29 കോടി രൂപയുടെ മദ്യം; ഉത്രാടത്തിന് മാത്രം 126.31 കോടി

ഓണത്തിന് മലയാളി കുടിച്ചത് 771.29 കോടി രൂപയുടെ മദ്യം; ഉത്രാടത്തിന് മാത്രം 126.31 കോടി

Samayam Malayalam 2 weeks ago

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കാല മദ്യവില്‍പനയില്‍ വൻ വർധനവ്. ഉത്രാടം വരെയുള്ള എട്ട് ദിവസത്തിനിടെ 771.29 കോടി രൂപയുടെ മദ്യമാണ് ബെവ്കോയും കണ്‍സ്യൂമർഫെഡും വഴി വിറ്റഴിച്ചത്.

കഴിഞ്ഞവർഷത്തെ അപേക്ഷിച്ച്‌ കൂടുതലാണിത്. അതേസമയം ഉത്രാടദിനത്തിലെ മദ്യവില്‍പനയില്‍ കുറവ് രേഖപ്പെടുത്തി.

ഈ വർഷം എട്ട് ദിവസത്തിനിടെ 771.29 കോടി രൂപയുടെ മദ്യ വില്‍പനയാണ് നടന്നത്. എന്നാല്‍ കഴിഞ്ഞ വർഷം ഇതേ എട്ട് ദിവസങ്ങളില്‍ 694.96 കോടി രൂപയുടെ മദ്യവില്‍പനമാത്രമായിരുന്നു ഉണ്ടായിരുന്നത്. 76.33 കോടി രൂപയുടെ അധിക മദ്യ വില്പനയാണ് ഈ വര്‍ഷം രേഖപ്പെടുത്തിയത്.

ഉത്രാട ദിനത്തില്‍ ബിവറേജസ് കോര്‍പ്പറേഷനുകള്‍ വഴിയുള്ള മദ്യ വില്പന കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവായിരുന്നു. ഉത്രാട ദിനം വിറ്റഴിച്ചത് 126.31 കോടിയുടെ മദ്യമാണ്. മുന്‍ വര്‍ഷം 137.64 കോടി രൂപയുടെ മദ്യമാണ് വിറ്റുപോയത്. കണ്‍സ്യൂമർഫെഡിൻ്റെ ഉടമസ്ഥതയിലുള്ള ഔട്ട്ലെറ്റുകള്‍ വഴി മാത്രം ഉത്രാടത്തിന് 20 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. കണ്‍സ്യൂമര്‍ഫെഡിൻ്റെ 49 മദ്യവില്‍പനശാലകളിലൂടെ വിറ്റഴിച്ച മദ്യത്തിൻ്റെ വരുമാന കണക്കാണിത്.

ഓണം സീസണിലെ ആദ്യ മൂന്ന് ദിവസങ്ങളില്‍ മാത്രം 279.12 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷത്തേക്കാള്‍ 28.16 കോടി രൂപയുടെ അധിക വില്‍പനയാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ ഓണക്കാലത്ത് ആദ്യ മൂന്ന് ദിവസത്തെ മദ്യവില്‍പന 250.96 കോടി രൂപയായിരുന്നു. കണ്‍സ്യൂമര്‍ഫെഡിൻ്റെ 49 മദ്യവില്‍പനശാലകളിലൂടെ വിറ്റഴിച്ച മദ്യത്തിൻ്റെ വരുമാന കണക്കാണിത്.

എന്നാല്‍ ഏത് ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതല്‍ മദ്യം വിറ്റഴിച്ചതെന്ന വിവരം സംസ്ഥാന സർക്കാർ പുറത്തുവിട്ടിട്ടില്ല. കൂടുതല്‍ വില്‍പനയുള്ളസ്ഥലം പരസ്യമാക്കുന്ന രീതിയോട് യോജിപ്പില്ലെന്ന് എക്സൈസ് മന്ത്രി എം ലിജു നേരത്തെ പറഞ്ഞിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Samayam Malayalam