Dailyhunt
പാണ്ടി നൈറ്റ് എന്ന് പറഞ്ഞപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല; ഹല്‍ദിക്ക് പകരം പുതിയ ആഘോഷത്തോടെ ഗംഗയുടെ പ്രിവെഡ്ഡിങ്

പാണ്ടി നൈറ്റ് എന്ന് പറഞ്ഞപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല; ഹല്‍ദിക്ക് പകരം പുതിയ ആഘോഷത്തോടെ ഗംഗയുടെ പ്രിവെഡ്ഡിങ്

ഗ്ലാമി ഗംഗയുടെ വിവാഹത്തിനായി കാത്തിരിക്കുകയാമ് ആരാധകര്‍. അപ്പുവുമായുള്ള കല്യാണം ഉറപ്പിച്ചതുമുതല്‍ എല്ലാ വിശേഷങ്ങളും ഗംഗ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുന്നുണ്ട്.

കല്യാണ നിശ്ചയവും, കല്യാണം വിളിയും സാരിയും താലിയും വാങ്ങാന്‍ പോയതും അങ്ങനെ ഓരോന്നും. അവസാനം കാത്തിരുന്ന ആ ദിവസം എത്തി!

ഗ്ലാമി ഗംഗയുടെയും വിഷ്ണുവിന്റെയും വിവാഹാഘോഷം ആരംഭിച്ചു. തീര്‍ത്തും വ്യത്യസ്തമായ ആഘോഷങ്ങളോടെയാണ് പ്രി-വെഡ്ഡിങ് ഫങ്ഷന്‍ ആരംഭിച്ചത്. വൈബ് എന്ന് പറഞ്ഞാല്‍ വേറെ ലെവല്‍ ഒരു വൈബായിരുന്നു അത്, വീഡിയോ കാണുന്നവരും ആ വൈബിനൊപ്പം കൈയ്യടിച്ച്‌ പോകുന്ന വിധമാണ് ആഘോഷങ്ങള്‍ നടന്നതും, അത് വീഡിയോ ആക്കി എഡിറ്റ് ചെയ്തിരിയ്ക്കുന്നതും.

അവര്‍ ആദ്യമായി കൈ പിടിച്ചത് എന്റെ മുന്നില്‍ വച്ചാണ്; നയനുമായി പ്രണയത്തിലാണെന്ന് വിക്കി പറഞ്ഞപ്പോള്‍ ദേഷ്യം വന്നു എന്ന് ബാലാജി

ഹല്‍ദി ആഘോഷത്തിന് പകരം പാണ്ടി നൈറ്റ് എന്ന പേരിലാണ് പ്രി വെഡ്ഡിങ് നടന്നത്. ഗംഗയും അപ്പുവും അടക്കം ചടങ്ങിന് എത്തിയവരും പക്ക തമിഴ് സ്റ്റൈലില്‍ ആയിരുന്നു. മുല്ലപ്പൂവും കനകാംബരവും ചൂടി. പ്രത്യേകിച്ച്‌ ചടങ്ങുകളൊന്നും ഇല്ല, എല്ലാവരും ഒത്തു കൂടുന്നു കുറേ ഗെയിമുകളും, കളിയും ചിരിയും തമാശകളും നിറഞ്ഞ ആഘോഷം. പാട്ടും ഡാന്‍സുമൊക്കെയാവുമ്പോള്‍ കളറാവുന്നു.

കാര്‍ത്തിക് സൂര്യ, ശരണ്യ തുടങ്ങിയവരൊക്കെ വൈബിനൊപ്പം നിന്നപ്പോള്‍ പരിപാടിയുടെ കളറ് കൂടി. പാണ്ടി നൈറ്റ് എന്ന് പറഞ്ഞപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല എന്നാണ് കാര്‍ത്തിക് സൂര്യയുടെ അഭിപ്രായം. കേരളത്തില്‍ ആദ്യമായാണ് ഇങ്ങനെ ഒരു പാര്‍ട്ടി കാണുന്നത്, ഇനിയിത് ട്രെന്റാവും എന്നാണ് കമന്റില്‍ പലരുടെയും അഭിപ്രായം. കുടുംബവും കൂട്ടുകാരും ചേര്‍ന്നൊരു അടിപൊളി നൈറ്റ്, അതിനൊരു തമിഴ് ടച്ചും നല്‍കിയിരിക്കുന്നു.

ഡ്രൈവറെ കൊലപ്പെടുത്തി, കഷ്ണങ്ങളാക്കിയ നടി, ഇന്റസ്ട്രിയേ നിലച്ചു പോയ വാര്‍ത്ത; ആ ദുരന്ത അനുഭവത്തെ കുറിച്ച്‌ അംബിക


പ്രി വെഡ്ഡിങ് ഫങ്ഷന്‍ തന്നെ ഇത്രയും ആഘോഷമാക്കിയാല്‍, കല്യാണം ഏത് വിധത്തില്‍ ആയിരിക്കും എന്നാണ് ഫോളോവേഴ്‌സിന്റെ ചോദ്യം. വളരെ ലളിതമായിരിക്കും എന്നാണ് നേരത്തെ ഗ്ലാമി ഗംഗ പറഞ്ഞിട്ടുള്ളത്. പക്ഷേ സന്തോഷത്തിനും ആഘോഷത്തിനും യാതൊരു കുറവും ഉണ്ടാവില്ല.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Samayam Malayalam