Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പത്തനംതിട്ടയില്‍ 236.0 MM അതിതീവ്ര മഴ; കേരളത്തിലെ മാപിനികളില്‍ രേഖപ്പെടുത്തിയ മഴ അളവുകള്‍ ഇങ്ങനെ

പത്തനംതിട്ടയില്‍ 236.0 MM അതിതീവ്ര മഴ; കേരളത്തിലെ മാപിനികളില്‍ രേഖപ്പെടുത്തിയ മഴ അളവുകള്‍ ഇങ്ങനെ

കൊച്ചി: സംസ്ഥാനത്ത് പല മേഖലകളിലും മേഘസ്ഫോടനം സംശയിക്കാവുന്ന തരത്തിലുള്ള മഴപ്പെയ്ത്താണ് ഉണ്ടായിരിക്കുന്നത്.

കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിവിധ സ്റ്റേഷനുകളില്‍ സ്ഥാപിച്ച മഴമാപിനികളില്‍ പലതിലും ഉയർന്ന അളവാണ് കാണിക്കുന്നത്. പത്തനംതിട്ടയിലെ ളാഹയിലാണ് ഏറ്റവും ഉയർന്ന മഴ രേഖപ്പെടുത്തിയത്. 236.0 മില്ലി മീറ്ററാണ് ഇവിടെ രേഖപ്പെടുത്തിയ മഴ. രണ്ടാം സ്ഥാനം പത്തനംതിട്ടയിലെ തന്നെ വെണ്‍കുറിഞ്ഞിക്കാണ്. ഇവിടെ 198.5 മഴ പെയ്തു. 182.5 മില്ലിമീറ്റർ മഴ പെയ്ത റാന്നി ചേത്തക്കല്‍ ആണ് മൂന്നാമത് നില്‍ക്കുന്നത്.

എറണാകുളം നേര്യമംഗലത്ത് 171.5 മില്ലിമീറ്റര്‍ മഴയാണ് പെയ്തിരിക്കുന്നത്. തിരുവനന്തപുരം പാലോട് 148.5 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. കാലാവസ്ഥാ വകുപ്പിന്റെ കണക്കേ പ്രകാരം 24 മണിക്കൂറിനുള്ളില്‍ 204.4 എംഎം-ല്‍ കൂടുതല്‍ മഴ പെയ്താല്‍ അതിനെ അതിതീവ്ര മഴ ആയാണ് കണക്കാക്കുക.

മഴ അളവുകള്‍


  • ളാഹ (പത്തനംതിട്ട) 236.0 മില്ലി മീറ്റർ
  • വെണ്‍കുറിഞ്ഞി (പത്തനംതിട്ട) - 198.5 മില്ലി മീറ്റർ
  • റാന്നി ചേത്തക്കല്‍ (പത്തനംതിട്ട) - 182.5 മില്ലി മീറ്റർ
  • നേര്യമംഗലം (എറണാകുളം) - 171.5 മില്ലി മീറ്റർ
  • കെ.വി.കെ പത്തനംതിട്ട തടിയൂർ (പത്തനംതിട്ട) - 156.5 മില്ലി മീറ്റർ
  • പാലോട് (തിരുവനന്തപുരം) - 148.5 മില്ലി മീറ്റർ
  • പുനലൂർ (കൊല്ലം) - 119.0 മില്ലി മീറ്റർ
  • കുന്നന്താനം (പത്തനംതിട്ട) - 118.5 മില്ലി മീറ്റർ
  • കൂത്താട്ടുകുളം (എറണാകുളം) - 114.0 മില്ലി മീറ്റർ
  • ആർ.എ.ആർ.എസ് കുമരകം (കോട്ടയം) - 103.5 മില്ലി മീറ്റർ
  • തൈക്കാട്ടുശ്ശേരി (ആലപ്പുഴ) - 97.0 മില്ലി മീറ്റർ
  • അയ്യൻകുന്ന് (കണ്ണൂർ) - 95.0 മില്ലി മീറ്റർ
  • പത്തനംതിട്ട (എ.ഡബ്ല്യു.എസ്) (പത്തനംതിട്ട) - 93.5 മില്ലി മീറ്റർ
  • പുനലൂർ (മാനുവല്‍) - 92.0 മില്ലി മീറ്റർ
  • തട്ടത്തുമല (തിരുവനന്തപുരം) - 92.0 മില്ലി മീറ്റർ
  • ചെമ്പേരി (കണ്ണൂർ) - 88.0 മില്ലി മീറ്റർ
  • ആർ.എ.ആർ.എസ് വെള്ളായണി (തിരുവനന്തപുരം) - 80.5 മില്ലി മീറ്റർ
  • ചൂണ്ടി (എറണാകുളം) - 80.0 മില്ലി മീറ്റർ
  • വടവാതൂർ (കോട്ടയം) - 77.5 മില്ലി മീറ്റർ
  • തിരുവനന്തപുരം (മാനുവല്‍) - 77.0 മില്ലി മീറ്റർ
  • എയർപോർട്ട്, ചാക്ക (തിരുവനന്തപുരം) - 76.0 മില്ലി മീറ്റർ
  • തിരുവനന്തപുരം (എ.ഡബ്ല്യു.എസ്) (തിരുവനന്തപുരം) - 76.0 മില്ലി മീറ്റർ
  • പോത്തുണ്ടി ഡാം (പാലക്കാട്) - 75.0 മില്ലി മീറ്റർ
  • മട്ടാഞ്ചേരി (എറണാകുളം) - 74.5 മില്ലി മീറ്റർ
  • പാമ്പാടുംപാറ (ഇടുക്കി) - 72.0 മില്ലി മീറ്റർ
  • പനാത്തൂർ (കാസർഗോഡ്) - 71.5 മില്ലി മീറ്റർ
  • മിനിക്കോയ് (മാനുവല്‍) - 71.0 മില്ലി മീറ്റർ
  • തെന്മള (കൊല്ലം) - 69.0 മില്ലി മീറ്റർ
  • ഒറ്റപ്പാലം (പാലക്കാട്) - 66.0 മില്ലി മീറ്റർ
  • കുന്നമംഗലം (കോഴിക്കോട്) - 65.5 മില്ലി മീറ്റർ
  • പള്ളുരുത്തി (എറണാകുളം) - 63.0 മില്ലി മീറ്റർ
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Samayam Malayalam