ദുബായ്: ബലി പെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി നടന്ന യുഎഇ ലോട്ടറിയുടെ നറുക്കെടുപ്പിലൂടെ ഭാഗ്യശാലി 30 മില്യണ്‍ ദിർഹത്തിന്റെ വമ്പൻ ജാക്ക്‌പോട്ട് സമ്മാനം സ്വന്തമാക്കി.
ഏകദേശം 68 കോടിയിലധികം ഇന്ത്യൻ രൂപയാണ് സമ്മാനമായി ലഭിച്ചത്. ഇതോടെ ഒരൊറ്റ രാത്രികൊണ്ട് ടിക്കറ്റ് ഉടമ കോടീശ്വരനായി മാറി.
ഷാർജയില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം മെയ് 27 ബുധനാഴ്ച രാത്രി 9.30 നാണ് നറുക്കെടുപ്പ് നടന്നത്. 260527 എന്ന നമ്പറിലുള്ള നറുക്കെടുപ്പില്‍ പ്രധാന ലക്കി നമ്പറായി വന്നത് 8 ആണ്. ഈ എട്ടിനൊപ്പം ടിക്കറ്റിലെ മറ്റ് ആറ് പ്രധാന നമ്പറുകളായ 4, 9, 18, 20, 22, 24 എന്നിവയും കൃത്യമായി വന്ന ടിക്കറ്റിനാണ് 30 മില്യണ്‍ ദിർഹത്തിന്റെ ഭാഗ്യം ലഭിച്ചിരിക്കുന്നത്.
യുഎഇ ലോട്ടറി ഔദ്യോഗികമായി പ്രസിദ്ധീകരിച്ച ഫലങ്ങള്‍ അനുസരിച്ചാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടിട്ടുള്ളത്. ഈ ജാക്ക്പോട്ട് സമ്മാനത്തിന് പുറമെ നിരവധി ആളുകള്‍ക്ക് മറ്റ് സമ്മാനങ്ങളും കരസ്ഥമാക്കി എന്നാല്‍ രണ്ടാം സമ്മാനമായ 5 മില്യണ്‍ ദിർഹത്തിന്റെ നറുക്കെടുപ്പില്‍ ആരും
വിജയികളായില്ല.
അതേസമയം നാലാം സമ്മാന വിഭാഗത്തില്‍ നിരവധി ആളുകള്‍ വിജയികളായി. 53 പേരാണ് ഈ വിഭാഗത്തില്‍ മാത്രം വിജയികളായത്. കൂടാതെ മുഴുവൻ വിജയികള്‍ക്കും 1,000 ദിർഹം വീതം സമ്മാനമായി ലഭിച്ചു. കൂടാതെ പെരുന്നാള്‍ കാലത്ത് പ്രവാസികള്‍ക്ക് ലഭിച്ച വലിയൊരു ആശ്വാസ സമ്മാനമാണിത്.
അഞ്ചാം വിഭാഗത്തിലും നിരവധി ആളുകള്‍ വിജയികളായി. 4,485 പേർക്കാണ് 100 ദിർഹം വീതം സമ്മാനങ്ങള്‍ ലഭിച്ചത്. വലിയൊരു തുകയല്ലെങ്കിലും പെരുന്നാള്‍ നാളില്‍ ടിക്കറ്റ് എടുത്ത തുകയെങ്കിലും തിരികെ കിട്ടിയ സന്തോഷത്തിലാണ് ഈ നാലായിരത്തിലധികം വരുന്ന പ്രവാസികള്‍ ഉള്‍പ്പെടെയുള്ള ആളുകള്‍.
ഇതിന് പുറമെ മൂന്ന് ലക്കി ചാൻസ് ഐഡികള്‍ക്ക് 50,000 ദിർഹം വീതം ലഭിച്ചിട്ടുണ്ട്. CI5957759, DN9074079, DC7968428 എന്നിവയായിരുന്നു ആ ഭാഗ്യമേറിയ മൂന്ന് ഐഡികള്‍. ബുധനാഴ്ച രാത്രിയിലെ ഈ നറുക്കെടുപ്പില്‍ എല്ലാ കാറ്റഗറിയിലുമായി ആകെ 4,542 വിജയികളെയാണ് യുഎഇ ലോട്ടറി ഔദ്യോഗികമായി നറുക്കെടുത്തതെന്നും അറിയിച്ചു.
യുഎഇ ലോട്ടറിയുടെ ലക്കി ഡേ നറുക്കെടുപ്പുകള്‍ ആഴ്ചയില്‍ രണ്ടുതവണയാണ് നടത്താറുള്ളത്. ഇത്തവണത്തെ 30 മില്യണ്‍ ദിർഹത്തിന്റെ ഒന്നാം സമ്മാനം അടിച്ച വ്യക്തി ആരാണെന്ന് വ്യക്തമായിട്ടില്ല. വരും ദിവസങ്ങളില്‍ ലോട്ടറി അധികൃതർ വിജയിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

