തിരുവനന്തപുരം: വികസിത് ഭാരത് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 59 പോലീസ് സ്റ്റേഷനുകള്‍ ദത്തെടുത്ത് ഉന്നത ഉദ്യോഗസ്ഥർ.
പോലീസ് സേനയുടെ പ്രവർത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്റ്റേഷനുകള്‍ ദത്തെടുത്തത്. പത്ത് വർഷത്തിലധികം സർവീസുള്ള, ജില്ലാ പോലീസ് മേധാവിയായോ അതിന് മുകളിലുള്ള റാങ്കിലോ പ്രവർത്തിക്കുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരാണ് ഓരോ പോലീസ് സ്റ്റേഷനുകള്‍ വീതം ദത്തെടുത്തത്.
പ്രധാനമന്ത്രിയുടെ വികസിത് ഭാരത് - 2047 ൻ്റെ ഭാഗമായി മാതൃകാ പോലീസ് സ്റ്റേഷനുകള്‍ വാർത്തെടുക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി. സംസ്ഥാന പോലീസ് മേധാവി റവഡ ചന്ദ്രശേഖർ പുറപ്പെടുവിച്ച ഉത്തരവ് അനുസരിച്ചാണ് ദത്തെടുക്കല്‍. ക്രമസമാധാന ചുമതലയുള്ള എഡിജിപി പി വിജയനാണ് 'മൈ പൊലീസ് സ്റ്റേഷൻ പ്രോജക്‌ട്' എന്ന പദ്ധതിയുടെ സംസ്ഥാനതല നോഡല്‍ ഓഫീസർ.
പദ്ധതി പ്രകാരം ഡിജിപി യോഗേഷ് ഗുപ്ത ഐപിഎസ് തിരുവനന്തപുരം സിറ്റിയിലെ തമ്പാനൂർ പോലീസ് സ്റ്റേഷനും മനോജ് എബ്രഹാം ഐപിഎസ് വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനും ദത്തെടുത്തു. ഡിജിപി എസ് സുരേഷ് കിളിമാനൂർ പോലീസ് സ്റ്റേഷനും ഡിജിപി എസ് ശ്രീജിത്ത് തുമ്പ പോലീസ് സ്റ്റേഷനും ദത്തെടുത്തിട്ടുണ്ട്.
എഡിജിപിമാരായ എംആർ അജിത് കുമാർ വർക്കല പോലീസ് സ്റ്റേഷനും വിജയ് എസ് സാഖറെ കളമശേരി പോലീസ് സ്റ്റേഷനും ബല്‍റാം കുമാർ ഉപാധ്യായ കഴക്കൂട്ടം പോലീസ് സ്റ്റേഷനും ജി ലക്ഷ്മണ്‍ കരമന പോലീസ് സ്റ്റേഷനും പി വിജയൻ പേരൂർക്കട പോലീസ് സ്റ്റേഷനും ദത്തെടുത്തു. എഡിജിപി അശോക് യാദവ് പയ്യന്നൂർ പോലീസ് സ്റ്റേഷൻ, എഡിജിപി ദിനേന്ദ്ര കശ്യപ് വളപട്ടണം പോലീസ് സ്റ്റേഷൻ, എഡിജിപി തുമ്മല വിക്രം മംഗലാപുരം പോലീസ് സ്റ്റേഷൻ, എഡിജിപി എച്ച് വെങ്കിടേഷ് മ്യൂസിയം പോലീസ് സ്റ്റേഷൻ, എഡിജിപി ഗോപേഷ് അഗർവാള്‍ കുന്നംകുളം പോലീസ് സ്റ്റേഷൻ, എഡിജിപി തരുണ്‍ കുമാർ ഫറോക്ക് പോലീസ് സ്റ്റേഷൻ, എഡിജിപി സന്തോഷ് വർമ്മ കുണ്ടറ പോലീസ് സ്റ്റേഷൻനും ദത്തെടുത്തു.
ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥരായജി സ്പർജൻ കുമാർ മണ്ണന്തല പോലീസ് സ്റ്റേഷൻ. ഹർഷിത അട്ടല്ലൂരി മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷൻ, നാഗരാജു ചകിലം ശ്രീകാര്യം പോലീസ് സ്റ്റേഷൻ, സിദ്ധാർത്ഥ് ശഷ്നി തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷൻ, അനൂപ് കുരുവിള ജോണ്‍ പുനലൂർ പോലീസ് സ്റ്റേഷൻ, പി പ്രകാശ് ആറ്റിങ്ങല്‍ പോലീസ് സ്റ്റേഷൻ, കെ സേതുരാമൻ ടൗണ്‍ വെസ്റ്റ് പോലീസ് സ്റ്റേഷൻ, നീരജ് കുമാർ ഗുപ്ത താമരശ്ശേരി പോലീസ് സ്റ്റേഷൻ, എ അക്ബർ കടവന്ത്ര പോലീസ് സ്റ്റേഷൻ, കോരി സഞ്ജയ് കുമാർ ഗുരുദിൻ കേളകം പോലീസ് സ്റ്റേഷൻ, കാളിരാജ് മഹേഷ് കുമാർ ഫോർട്ട് കൊച്ചി പോലീസ് സ്റ്റേഷൻ, ദേബേഷ് കുമാർ ബെഹ്‌റ കണ്ണപുരം പോലീസ് സ്റ്റേഷൻ, ഉമ ബെഹ്‌റ മട്ടന്നൂർ പോലീസ് സ്റ്റേഷൻ എന്നിങ്ങനെയാണ് ദത്തെടുത്ത സ്റ്റേഷനുകള്‍.
ദത്തെടുത്ത സ്റ്റേഷനുകളിലെ പുരോഗതി ഉദ്യോഗസ്ഥർ കൃത്യമായ ഇടവേളകളില്‍ അവലോകനം ചെയ്യണമെന്ന് നിർദേശമുണ്ട്. പദ്ധതിയുടെ പുരോഗതി വിലയിരുത്തി ആവശ്യപ്പെടുന്ന സമയത്ത് കൃത്യമായ പുരോഗതി റിപ്പോർട്ടുകള്‍ സമർപ്പിക്കണമെന്നും പോലീസ് മേധാവിയുടെ ഉത്തരവിലുണ്ട്

