Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
രഹസ്യങ്ങള്‍ സൂക്ഷിക്കാന്‍ ഇത്രയും കഴിവുള്ള ആളായിരുന്നോ അനുമോള്‍? പിറന്നാളിന് ഭുവനേഷ് നല്‍കിയ സര്‍പ്രൈസ് ഇപ്പോള്‍ പുറത്തുവിടുന്നു

രഹസ്യങ്ങള്‍ സൂക്ഷിക്കാന്‍ ഇത്രയും കഴിവുള്ള ആളായിരുന്നോ അനുമോള്‍? പിറന്നാളിന് ഭുവനേഷ് നല്‍കിയ സര്‍പ്രൈസ് ഇപ്പോള്‍ പുറത്തുവിടുന്നു

പ്രില്‍ 24 ന് ആയിരുന്നു അനുമോളുടെ ജന്മദിനം. അന്ന് പിറന്നാള്‍ ആഘോഷിച്ച ചിത്രങ്ങളും വീഡിയോകളും എല്ലാം അനുമോള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു.

ജീവിതത്തില്‍ ഏറ്റവും വലിയ സര്‍പ്രൈസ് എന്ന് പറഞ്ഞാണ് ആ ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നത്. എന്നാല്‍ അന്നൊന്നും വിവാഹം കഴിക്കാന്‍ പോകുന്നതിന്റെ ഒരു സൂചന പോലും അനുമോള്‍ നല്‍കിയിരുന്നില്ല. വാസ്തവത്തില്‍ അനുമോള്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത ആ സര്‍പ്രൈഡ് ബര്‍ത്ത് ഡേ പാര്‍ട്ടി നല്‍കിയത് ഭാവി വരന്‍ ഭുവനേഷ് ആയിരുന്നു.

അനുമോളുടെയും ഭുവനേഷിന്റെയും പ്രണയ വിവാഹമാണോ അറേഞ്ച്ഡ് ആണോ എന്ന് ഇതുവരെ ഇരുവരും വ്യക്തമാക്കിയിട്ടില്ല. പക്ഷേ, ബിഗ് ബോസിന് മുന്‍പേയുള്ള ബന്ധമാണ് എന്ന് വീഡിയോയില്‍ പറഞ്ഞിട്ടുള്ള ചില കാര്യങ്ങളിലൂടെ വ്യക്തമാണ്. 2026 മാര്‍ച്ച്‌ മാസത്തിലാണ് ഔദ്യോഗികമായ പെണ്ണു കാണല്‍ ചടങ്ങും വിവാഹം ഉറപ്പിക്കലും നടന്നത്. അന്ന് ഭുവനേഷിന്റെ വീട്ടില്‍ നിന്ന് വേണ്ടപ്പെട്ടവരൊക്കെ വന്ന്, അനുവിന്റെ വീട്ടില്‍ വച്ചായിരുന്നു ചടങ്ങ്. അതും അതീവ രഹസ്യമായിരുന്നു.

പിന്നീട് ഏപ്രിലില്‍ നടന്ന ഈ സര്‍പ്രൈസ് ബര്‍ത്ത് ഡേ പാര്‍ട്ടി ഉള്‍പ്പടെ, അനുമോള്‍ക്കൊപ്പം എപ്പോഴും ഭുവനേഷ് ഉണ്ടായിരുന്നു. ഉദ്ഘാടനത്തിനൊക്കെ പോകുമ്പോള്‍ അനുമോളോടൊപ്പം താനും ഉണ്ടായിരുന്നു എന്നും, കാറിന്റെ പിന്‍ സീറ്റില്‍ ഇരിക്കുകയായിരുന്നു എന്നും ഭുവനേഷ് തന്നെ പറഞ്ഞിട്ടുണ്ട്. പക്ഷേ കാറില്‍ നിന്ന് ഇറങ്ങുന്നത് മുതല്‍ കയറുന്നതു വരെ അനുമോളുടെ എല്ലാ വീഡിയോകളും ഒപ്പിയെടുക്കുന്ന, കല്യാണം എപ്പോഴാണ് എന്ന് കാണുമ്പോഴെല്ലാം ചോദിക്കുന്ന പാപ്പരാസികള്‍ ആരും ഭുവനേഷിനെ കാണുകയോ തിരിച്ചറിയുകയോ ചെയ്തില്ല.


കല്യാണത്തിന്റെ ഒരാഴ്ച മുന്‍പാണ് അനുമോള്‍ വിവാഹിതയാവുന്നു എന്ന ഗോസിപ്പുകള്‍ വന്നു തുടങ്ങിയത്. അപ്പോഴും ഡേറ്റോ മറ്റ് കാര്യങ്ങളോ വ്യക്തമായിരുന്നില്ല. കല്യാണത്തിന്റെ തലേ ദിവസം ചെറിയൊരു സൂചന അനുമോള്‍ തന്നെ നല്‍കി. വിവാഹ ദിവസമാണ് ആ സര്‍പ്രൈസ് അനുമോള്‍ പൊട്ടിച്ചത്, അപ്പോഴും ഭുവനേഷിനെ കുറിച്ചുള്ള യാതൊരു വിവരങ്ങളും പുറത്തുവിട്ടിരുന്നില്ല. ഇപ്പോഴും ഭുവനേഷിന്റെ ജോലി എന്താണ് എന്ന് കൃത്യമായി അനുമോള്‍ പറഞ്ഞിട്ടില്ല, എന്തായാലും സോഷ്യല്‍ മീഡിയയിലൂടെ അറിഞ്ഞതൊന്നുമല്ല, മുംബൈ ബേസ്ഡ് കമ്പനിയിലാണ്, വര്‍ക്ക് ഫ്രം ഹോം ആണ് എന്ന് മാത്രം പറഞ്ഞിട്ടുണ്ട്. രഹസ്യങ്ങള്‍ ഇത്രയധികം രഹസ്യമായി വയ്ക്കാന്‍ കഴിയുന്ന ആള്‍ അനുവിനെ പോലെ മറ്റാരുമില്ല എന്ന് ആരാധകര്‍ പറയുന്നു

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Samayam Malayalam