Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സഞ്ജു സാംസണ്‍ മൂന്നാം നമ്പറില്‍, ക്യാപ്റ്റനായി സൂര്യകുമാര്‍ യാദവ്; 150ന് മുകളില്‍ സ്ട്രെെക്ക് റേറ്റുള്ള ഇന്ത്യൻ താരങ്ങളുടെ ബെസ്റ്റ് ടി20 ഇലവനിതാ

സഞ്ജു സാംസണ്‍ മൂന്നാം നമ്പറില്‍, ക്യാപ്റ്റനായി സൂര്യകുമാര്‍ യാദവ്; 150ന് മുകളില്‍ സ്ട്രെെക്ക് റേറ്റുള്ള ഇന്ത്യൻ താരങ്ങളുടെ ബെസ്റ്റ് ടി20 ഇലവനിതാ

Samayam Malayalam 1 month ago

ഇന്ത്യൻ ക്രിക്കറ്റ് ടീം എക്കാലത്തും താരസമ്പന്നമാണ്. പ്രധാനമായും ടി20 ഫോർമാറ്റില്‍ അതി ശക്തമായ താരനിര ഇന്ത്യക്കൊപ്പമുണ്ട്.

ഒരേ സമയം രണ്ടോ മൂന്നോ ടീമിനെ ഇറക്കാൻ ഇന്ത്യക്ക് സാധിക്കും. എന്നാല്‍ ഇന്ത്യൻ താരങ്ങളില്‍ പലരുടേയും ബാറ്റിങ് സ്ട്രെെക്ക് റേറ്റ് നോക്കുമ്പോള്‍ 150ല്‍ താഴെയാണ് എന്ന് കാണാനാവും. ഇന്ത്യയുടെ നിലവിലെ താരങ്ങളില്‍ 150ന് മുകളില്‍ സ്ട്രെെക്ക് റേറ്റുള്ള ബാറ്റ്സ്മാൻമാരെ മാത്രം പരിഗണിച്ചുള്ള ടി20 ഇലവൻ പരിശോധിച്ചാല്‍ ആരൊക്കെ അതില്‍ ഉള്‍പ്പെടുമെന്ന് നോക്കാം.

അഭിഷേക് ശർമയും വെെഭവ് സൂര്യവംശിയുമാണ് ഓപ്പണർമാർ. രണ്ട് പേരും തകർപ്പൻ പ്രകടനം ടി20 ഫോർമാറ്റില്‍ നടത്തുന്നവരാണ്. ആദ്യ പന്ത് മുതല്‍ ആക്രമിക്കാൻ ഇവർക്ക് കഴിവുണ്ട്. ഇന്ത്യക്കായി 56 ടി20 കളിച്ച അഭിഷേക് ശർമയുടെ സ്ട്രെെക്ക് റേറ്റ് 187.25 ആണ്. രണ്ട് സെഞ്ചുറിയും 11 അർധ സെഞ്ചുറികളും അഭിഷേകിന്റെ പേരിലുണ്ട്.

വെെഭവ് സൂര്യവംശി വളർന്ന് വരുന്ന ഇന്ത്യൻ താരമാണ്. ഇന്ത്യക്കായി ആറ് ടി20 കളിച്ച വെെഭവിന്റെ സ്ട്രെെക്ക് റേറ്റ് 189ന് മുകളിലാണ്. ഇന്ത്യക്കായി രണ്ട് അർധ സെഞ്ചുറികള്‍ നേടിയ വെെഭവില്‍ വലിയ പ്രതീക്ഷയാണ് ഇന്ത്യൻ ടീം മാനേജ്മെന്റിനുള്ളത്.

മൂന്നാം നമ്പറില്‍ സഞ്ജു സാംസണാണ് അവസരം. മലയാളി ക്രിക്കറ്റ് താരമായ സഞ്ജു സാംസണ്‍ ഇന്ത്യയുടെ ലോകകപ്പ് ഹീറോയാണ്. 66 ടി20 കളിച്ച സഞ്ജുവിന്റെ ബാറ്റിങ് ശരാശരി 156ന് മുകളിലാണ്. ഇന്ത്യക്കായി മൂന്ന് സെഞ്ചുറിയും ആറ് അർധ സെഞ്ചുറിയും സഞ്ജു നേടിയിട്ടുണ്ട്.

നാലാം നമ്പറില്‍ സൂര്യകുമാർ യാദവിനാണ് അവസരം. ഇന്ത്യയുടെ മുൻ നായകനായ സൂര്യകുമാർ യാദവ് ഇപ്പോള്‍ ഇന്ത്യൻ ടീമിന് പുറത്താണെങ്കിലും തിരിച്ചുവരാൻ തയ്യാറെടുക്കുകയാണ്. 113 ടി20 കളിച്ച സൂര്യകുമാറിന്റെ സ്ട്രെെക്ക് റേറ്റ് 162ന് മുകളിലാണ്. നാല് സെഞ്ചുറിയും 25 അർധ സെഞ്ചുറികളും സൂര്യകുമാറിന്റെ പേരിലുണ്ട്. ഈ ടീമിന്റെ ക്യാപ്റ്റനും സൂര്യകുമാറാണ്.

അഞ്ചാം നമ്പറില്‍ റിങ്കു സിങ്ങിനാണ് അവസരം. 48 ടി20കള്‍ ഇന്ത്യക്കായി കളിച്ച റിങ്കുവിന് 156ന് മുകളിലാണ് സ്ട്രെെക്ക് റേറ്റുള്ളത്. ഫിനിഷർ റോളില്‍ മികവ് കാട്ടുന്ന റിങ്കു മൂന്ന് അർധ സെഞ്ചുറികള്‍ നേടിയിട്ടുണ്ട്. ആറാം നമ്പറില്‍ ശിവം ദുബെക്കാണ് അവസരം. 73 ടി20യില്‍ നിന്ന് 152ന് മുകളിലാണ് ദുബെയുടെ ശരാശരി. ആറ് അർധ സെഞ്ചുറികള്‍ ദുബെ സ്വന്തമാക്കിയിട്ടുണ്ട്.

സഞ്ജു സാംസണിഷ്ടം കപ്പയും മീനും, പക്ഷെ ഈ ക്രിക്കറ്റ് താരങ്ങള്‍ക്കിഷ്ടം ഓണ സദ്യ; കോഹ്ലി മുതല്‍ ധോണിവരെ പറഞ്ഞത് ഇങ്ങനെ

ഏഴാം നമ്പറില്‍ നിതീഷ് കുമാർ റെഡ്ഡിക്കാണ് അവസരം. ഇന്ത്യയുടെ മീഡിയം പേസ് ഓള്‍റൗണ്ടറായ നിതീഷ് കുമാർ റെഡ്ഡി നാല് മത്സരങ്ങള്‍ മാത്രമാണ് ഇന്ത്യക്കായി കളിച്ചത്. 180 സ്ട്രെെക്ക് റേറ്റാണ് ദുബെക്കുള്ളത്. എട്ടാം നമ്പറില്‍ സ്പിൻ ഓള്‍റൗണ്ടറായി അക്ഷർ പട്ടേലിനെ പരിഗണിക്കാം. അക്ഷർ പട്ടേല്‍ നിലവിലെ ഏറ്റവും മികച്ച സ്പിൻ ഓള്‍റൗണ്ടർമാരിലൊരാളാണെന്ന് പറയാം.

ഒമ്പതാം നമ്പറില്‍ സ്പെഷ്യലിസ്റ്റ് സ്പിന്നറായി വരുണ്‍ ചക്രവർത്തിയെ പരിഗണിക്കാം. 10ാം നമ്പറില്‍ ജസ്പ്രീത് ബുംറക്കാണ് അവസരം. നിലവിലെ ഇന്ത്യയുടെ ഏറ്റവും മികച്ച പേസറാണ് ബുംറ. 11ാമനായി അർഷ്ദീപ് സിങ്ങിനാണ് അവസരം. ഇടം കെെയൻ പേസർക്കും ടി20യില്‍ മികച്ച റെക്കോഡ് അവകാശപ്പെടാൻ സാധിക്കും.

150 പ്ലസ് സ്ട്രെെക്ക് റേറ്റുള്ളവരുടെ ഇന്ത്യൻ ടി20 ഇലവൻ: അഭിഷേക് ശർമ, വെെഭവ് സൂര്യവംശി, സഞ്ജു സാംസണ്‍, സൂര്യകുമാർ യാദവ്, റിങ്കു സിങ്, ശിവം ദുബെ, നിതീഷ്കുമാർ റെഡ്ഡി, അക്ഷർ പട്ടേല്‍, വരുണ്‍ ചക്രവർത്തി, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ്

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Samayam Malayalam