ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മുൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനാണ് ദിനേഷ് കാർത്തിക്. എംഎസ് ധോണിക്ക് കീഴില്‍ അന്താരാഷ്ട്ര കരിയർ ഒതുക്കപ്പെട്ട കാർത്തിക് നിലവില്‍ ഐപിഎല്ലില്‍ പരിശീലക റോളില്‍ കസറുന്നുണ്ട്.
ബാറ്റുകൊണ്ട് നിരവധി മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള ദിനേഷ് കാർത്തിക് ഇപ്പോഴിതാ നിലവിലെ മികച്ച അഞ്ച് ഓള്‍ഫോർമാറ്റ് ബാറ്റ്സ്മാൻമാരെ തിരഞ്ഞെടുത്തിരിക്കുകയാണ്.
സീനിയർ താരങ്ങളായ രോഹിത് ശർമയേയും വിരാട് കോഹ്ലിയേയും പരിഗണിക്കാതെ നിലവിലെ ഓള്‍ ഫോർമാറ്റ് താരങ്ങളെ മാത്രം പരിഗണിച്ചാണ് കാർത്തിക് ഇത്തരമൊരു ടോപ് ഫെെവിനെ തിരഞ്ഞെടുത്തത്. ആരൊക്കെയാണ് അതില്‍ ഉള്‍പ്പെടുന്നതെന്ന് പരിശോധിക്കാം. ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് ടീം നായകനായ ശുഭ്മാൻ ഗില്ലിനെയാണ് ദിനേഷ് കാർത്തിക് ആദ്യം പരിഗണിച്ചത്.
മൂന്ന് ഫോർമാറ്റിലും മികവ് കാട്ടാൻ ഗില്ലിന് സാധിക്കുന്നുണ്ട്. ഇന്ത്യയുടെ ടി20 ടീമിന് പുറത്താണെങ്കിലും ഏകദിന, ടെസ്റ്റ് ടീമിനൊപ്പം മികവ് കാട്ടാൻ ഗില്ലിന് സാധിക്കുന്നുണ്ട്. ഐപിഎല്ലില്‍ ഗുജറാത്ത് ടെെറ്റൻസിന്റെ നായകനായ ഗില്ലിന് ഐപിഎല്ലില്‍ മികച്ച റെക്കോഡുണ്ട്. മൂന്ന് ഫോർമാറ്റിലും മികവുള്ള നിലവിലെ താരങ്ങളിലൊരാളാണ് ശുഭ്മാൻ ഗില്ലെന്ന് നിസംശയം പറയാം.
രണ്ടാമതായി ട്രാവിസ് ഹെഡിനെയാണ് കാർത്തിക് തിരഞ്ഞെടുത്തത്. ഹെഡ് മൂന്ന് ഫോർമാറ്റിലും ഒരുപോലെ മികവ് കാട്ടുന്ന താരമാണ്. ടി20 ഫോർമാറ്റിലെ നിലവിലെ ഏറ്റവും അപകടകാരിയായ ബാറ്റ്സ്മാനാണ് ഹെഡ് എന്ന് പറയാം. തല്ലിത്തകർത്ത് കളിക്കുന്ന ഹെഡിന് ഏകദിനത്തിലും ടെസ്റ്റിലും മികച്ച റെക്കോഡുണ്ട്. 32കാരനായ ഹെഡ് ടെസ്റ്റിന് 43.08 ശരാശരിയും ഏകദിനത്തില്‍ 43.57 ശരാശരിയുമുണ്ട്.
ഐപിഎല്ലില്‍ സണ്‍റെെസേഴ്സ് ഹെെദരാബാദിനൊപ്പം ഗംഭീര ഫോമില്‍ കളിക്കുന്ന ഹെഡ് നിലവിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനാണെന്ന് പറയാം. മൂന്നാമതായി ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്കിനാണ് അവസരം. ഐപിഎല്ലില്‍ അത്ര സജീവമല്ലെങ്കിലും ഇംഗ്ലണ്ടിനായി മൂന്ന് ഫോർമാറ്റിലും ഒരുപോലെ മികവ് കാട്ടാൻ ഹാരി ബ്രൂക്കിന് സാധിക്കുന്നുണ്ട്.
ടെസ്റ്റ് ഫോർമാറ്റില്‍ 53.63 ശരാശരിയുള്ള ബ്രൂക്കിന് ഏകദിനത്തില്‍ 37.43 ശരാശരിയും ടി20യില്‍ 34.04 ശരാശരിയുമാണുള്ളത്. ഉയർന്ന സ്ട്രെെക്ക് റേറ്റില്‍ കളിക്കാൻ കഴിവുള്ള താരമാണ് ഹാരി ബ്രൂക്ക് എന്നതാണ് എടുത്തു പറയേണ്ട കാര്യം. അടുത്ത സൂപ്പർ ഹീറോകളിലൊരാള്‍ ഹാരി ബ്രൂക്കായിരിക്കുമെന്നുറപ്പാണ്.
Sanju Samson: സഞ്ജുവിനെ ടി20 ലോകകപ്പില്‍ പുറത്തിരുത്തി, ഏറ്റവും പ്രയാസപ്പെടുത്തിയ തീരുമാനം; അന്ന് സംഭവിച്ചത് വെളിപ്പെടുത്തി സൂര്യകുമാർ
ഇന്ത്യയുടെ ഇടം കെെയൻ പേസർമാരിലൊരാളായ യശ്വസി ജയ്സ്വാളിനേയും ടോപ് ഫെെവില്‍ ദിനേഷ് കാർത്തിക് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ ടി20 ടീമില്‍ യശ്വസി ജയ്സ്വാള്‍ സജീവമല്ല. എന്നാല്‍ ടെസ്റ്റിലും ഏകദിനത്തിലും മികച്ച റെക്കോഡ് ജയ്സ്വാളിന് അവകാശപ്പെടാൻ സാധിക്കും. ഉയർന്ന സ്ട്രെെക്ക് റേറ്റില്‍ കളിക്കുന്ന ജയ്സ്വാളിന് ഐപിഎല്ലിലും മികച്ച റെക്കോഡാണുള്ളത്.
അഞ്ചാം നമ്പറില്‍ ന്യൂസീലൻഡിന്റെ രചിൻ രവീന്ദ്രക്കാണ് കാർത്തിക് ഇടം നല്‍കിയത്. ബാറ്റുകൊണ്ട് മാത്രമല്ല പന്തുകൊണ്ടും മികവ് കാട്ടാൻ രചിന് കഴിവുണ്ട്. മൂന്ന് ഫോർമാറ്റിലും ക്ലാസിക് ശെെലിയില്‍ മികവ് കാട്ടുന്നവനാണ് രചിൻ രവീന്ദ്ര. ഐപിഎല്ലിലടക്കം കളിച്ച് ഇതിനോടകം കെെയടി നേടിയെടുക്കാൻ രചിന് സാധിച്ചിട്ടുണ്ട്. കോഹ്ലിയും ജോ റൂട്ടും കെയ്ൻ വില്യംസണും സ്റ്റീവ് സ്മിത്തുമെല്ലാം പതിയെ കളമൊഴിയുമ്പോള്‍ ആ സ്ഥാനത്തേക്ക് ആരൊക്കെയാവും ഇനി എത്തുകയെന്നത് കാത്തിരുന്ന് കണ്ടറിയാം.

