Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
Sanju Samson: സഞ്ജു സാംസണ്‍ സൂപ്പര്‍ ബാറ്റ്സ്മാൻ, പക്ഷെ ഈ മൂന്ന് ബൗളര്‍മാരോട് വിറക്കും; കൂടുതല്‍ തവണ പുറത്താക്കിയവരെ അറിയാം

Sanju Samson: സഞ്ജു സാംസണ്‍ സൂപ്പര്‍ ബാറ്റ്സ്മാൻ, പക്ഷെ ഈ മൂന്ന് ബൗളര്‍മാരോട് വിറക്കും; കൂടുതല്‍ തവണ പുറത്താക്കിയവരെ അറിയാം

ന്ത്യൻ ക്രിക്കറ്റ് ടീമിലെ സൂപ്പർ താരങ്ങളിലൊരാളാണ് മലയാളിയായ സഞ്ജു സാംസണ്‍. ടി20 ഫോർമാറ്റില്‍ ഇന്ത്യക്കായി തകർത്തടിക്കുന്ന സഞ്ജു സാംസണ്‍ 2026ലെ ടി20 ലോകകപ്പില്‍ മൂന്ന് തുടർ ഫിഫ്റ്റികളോടെ ഇന്ത്യയുടെ രക്ഷകനായി മാറി.

മറ്റൊരു മലയാളി താരത്തിനും നേടാൻ സാധിക്കാത്ത അതുല്യ നേട്ടങ്ങള്‍ ഇതിനോടകം സ്വന്തം കരിയറിനൊപ്പം ചേർക്കാൻ സഞ്ജു സാംസണ് സാധിച്ചിട്ടുണ്ട്.

സഞ്ജു ഫോമിലേക്കെത്തിയാല്‍ അനായാസമായി റണ്‍സുയർത്താൻ അദ്ദേഹത്തിന് സാധിക്കും. ഇത്തരത്തില്‍ ഒട്ടുമിക്ക പ്രധാന ബൗളർമാരും സഞ്ജുവിന്റെ ബാറ്റിങ് ചൂടറിഞ്ഞിട്ടുണ്ടെന്ന് പറയാം. ഐപിഎല്ലിലൂടെ പ്രധാന ബൗളർമാരെയെല്ലാം സഞ്ജു തല്ലിപ്പറത്തിയിട്ടുണ്ട്. എന്നാല്‍ ചില ബൗളർമാരോട് സഞ്ജു നന്നായി പ്രയാസപ്പെട്ടിട്ടുണ്ടെന്ന് കണക്കുകള്‍ നോക്കുമ്പോള്‍ കാണാൻ സാധിക്കും. ഇത്തരത്തില്‍ സഞ്ജു സാംസണെ കൂടുതല്‍ തവണ പുറത്താക്കിയ മൂന്ന് ബൗളർമാർ ആരൊക്കെയാണെന്ന് നോക്കാം.

പൊതുവേ സ്പിന്നർമാർക്കെതിരേ മികച്ച കണക്കുകള്‍ അവകാശപ്പെടാൻ സാധിക്കുന്ന ബാറ്റ്സ്മാനാണ് സഞ്ജു സാംസണ്‍. എന്നാല്‍ സഞ്ജുവിനെ കൂടുതല്‍ പ്രയാസപ്പെടുത്തിയത് സ്പിന്നർമാരാണെന്ന് കാണാനാവും. ഇതില്‍ ശ്രീലങ്കയുടെ വനിന്ദു ഹസരങ്കയാണ് സഞ്ജുവിനെ കൂടുതല്‍ തവണ പുറത്താക്കിയ ബൗളർ. ആറ് തവണയാണ് ഹസരങ്കയോട് സഞ്ജു കീഴടങ്ങിയത്.

തുടർച്ചയായി ഹസരങ്കയോട് നാണംകെട്ട സഞ്ജു ഒരു മത്സരത്തില്‍ ചെറിയൊരു തിരിച്ചടി കൊടുത്തെങ്കിലും ഹസരങ്കയുടെ മികവിന് മുന്നില്‍ കൂടുതല്‍ തവണയും കീഴടങ്ങേണ്ടി വന്നു. ഇപ്പോഴും സഞ്ജു സാംസണെ പ്രയാസപ്പെടുത്തുന്ന പ്രധാന ബൗളറാണ് ഹസരങ്ക. നന്നായി ഗൂഗ്ലിയും ക്യാരം ബോളും ദൂസ് രയുമെല്ലാം എറിയാൻ ഹസരങ്കക്ക് കഴിവുണ്ടെന്നതാണ് എടുത്തു പറയേണ്ടത്.

രണ്ടാമത്തെ ബൗളർ യുസ് വേന്ദ്ര ചഹാലാണ്. ഇന്ത്യൻ സ്പിന്നറായ ചഹാല്‍ സഞ്ജുവിന്റെ അടുത്ത സുഹൃത്താണ്. രാജസ്ഥാൻ റോയല്‍സില്‍ സഞ്ജുവിന്റെ ക്യാപ്റ്റൻസിക്ക് കീഴില്‍ കളിച്ചിട്ടുള്ള താരമാണ് ചഹാല്‍. എന്നാല്‍ ആർസിബിക്കും ഇപ്പോള്‍ പഞ്ചാബ് കിങ്സിനുമായി സഞ്ജുവിന്റെ എതിരായി കളിക്കുന്ന ചഹാല്‍ അഞ്ച് തവണ സഞ്ജുവിനെ പുറത്താക്കിയിട്ടുണ്ട്.

62 പന്തില്‍ 71 റണ്‍സാണ് ചഹാലിനെതിരേ സഞ്ജു നേടിയത്. 14.2 ശരാശരിയിലും 114.5 സ്ട്രെെക്ക് റേറ്റുമാണ് ചഹാലിനെതിരേ സഞ്ജുവിനുള്ളത്. ചഹാലിന്റെ പന്തുകളുടെ ലെെനും ലെങ്തും മനസിലാക്കാൻ പലപ്പോഴും സഞ്ജു പ്രയാസപ്പെടാറുണ്ട്. ഇനിയും ഇരുവരും തമ്മില്‍ ഐപിഎല്ലില്‍ നേർക്കുനേർ‌ എത്തുമ്പോള്‍ ഈ കണക്കുകളില്‍ വീണ്ടും ആധിപത്യം തുടരാൻ ചഹാലിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

Sanju Samson: സഞ്ജു സാംസണ്‍ ടി20 ലോകകപ്പ് നേടി, പക്ഷെ ഈ മോഹങ്ങള്‍ ഇപ്പോഴും ബാക്കി; കാണാൻ കാത്തിരുന്ന് ആരാധകരും, എന്തൊക്കെയെന്ന് അറിയാം

സീനിയർ പേസർ ഭുവനേശ്വർ കുമാറാണ് മറ്റൊരാള്‍. ഐപിഎല്ലില്‍ നാല് തവണയാണ് ഭുവനേശ്വർ കുമാർ സഞ്ജു സാംസണെ പുറത്താക്കിയത്. സഞ്ജുവിന് ഭുവനേശ്വറിന്റെ സ്വിങ് ബൗളിങ്ങിനെ നേരിടുക വളരെ പ്രയാസമാണ്. നിലവില്‍ ഭുവനേശ്വർ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ ഭാഗമാണ്. സഞ്ജു ഇപ്പോള്‍ സിഎസ്കെയിലുമാണുള്ളത്.

ന്യൂസീലൻഡ് പേസർ ട്രന്റ് ബോള്‍ട്ടിനോടും സഞ്ജു പ്രയാസപ്പെട്ടിട്ടുണ്ട്. എന്നാല്‍ ലസിത് മലിംഗയെ അടക്കം തല്ലിപ്പറത്തി കെെയടി നേടാനും സഞ്ജുവിന് സാധിച്ചിട്ടുണ്ടെന്നത് എടുത്തു പറയേണ്ടതാണ്. ഇപ്പോള്‍ ബാറ്റ്സ്മാനെന്ന നിലയില്‍ സഞ്ജു വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്. ടി20 ലോകകപ്പിലടക്കം ഇന്ത്യയുടെ ഹീറോയായി സഞ്ജു സാംസണ്‍ മാറിയെന്നതാണ് ശ്രദ്ധേയമായ കാര്യം.

ഇപ്പോള്‍ വിശ്രമത്തിലുള്ള സഞ്ജു സാംസണ്‍ ഏഷ്യൻ ഗെയിംസിലൂടെ ശക്തമായ തിരിച്ചുവരവാണ് ലക്ഷ്യമിടുന്നത്. അടുത്ത സീസണില്‍ സിഎസ്കെയുടെ നായകസ്ഥാനത്തേക്കും സഞ്ജു എത്താൻ സാധ്യതകളേറെയാണ്. നിലവിലെ സഞ്ജു സാംസണ്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് കളിക്കുന്ന പക്വതയുള്ള താരമാണ്. തുടർന്നും ഇതേ മികവ് തുടരാൻ സഞ്ജുവിന് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Samayam Malayalam