Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
Sanju Samson: സഞ്ജു സാംസണുള്ളപ്പോള്‍ കൊച്ചി കിടിലൻ, ഇത്തവണ ഒമ്പതില്‍ ആറിലും തോറ്റു; കെസിഎല്ലിലെ നിലവിലെ ചാമ്പ്യന്മാര്‍ക്ക് പിഴച്ചതെവിടെ

Sanju Samson: സഞ്ജു സാംസണുള്ളപ്പോള്‍ കൊച്ചി കിടിലൻ, ഇത്തവണ ഒമ്പതില്‍ ആറിലും തോറ്റു; കെസിഎല്ലിലെ നിലവിലെ ചാമ്പ്യന്മാര്‍ക്ക് പിഴച്ചതെവിടെ

കേരള സൂപ്പർ ലീഗിന്റെ (കെസിഎല്‍) 2026 സീസണ്‍ സെമിയിലേക്ക് കടക്കാൻ പോവുകയാണ്. സെപ്തംബർ നാലിനാണ് സെമി ഫെെനല്‍ മത്സരങ്ങള്‍ നടക്കുന്നത്.

തൃശൂർ ടെെറ്റൻസും ആലപ്പി റിപ്പിള്‍സും സെമി ഉറപ്പിച്ചപ്പോള്‍ ഇനിയുള്ള രണ്ട് പേർ ആരൊക്കെയാണെന്നതാണ് കണ്ടറിയേണ്ടത്. ട്രിവാൻഡ്രം റോയല്‍സും കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസുമാണ് നിലവില്‍ മൂന്നും നാലും സ്ഥാനത്തുള്ളത്.

ഇത്തവണ വലിയ പ്രതീക്ഷകളോടെ എത്തിയവരാണ് നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടെെഗേഴ്സ്. സഞ്ജു സാംസണിന്റെ ചേട്ടൻ സാലി സാംസണ്‍ നയിക്കുന്ന കൊച്ചി ടീം ഇത്തവണയും കിരീടം നിലനിർത്തുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ സെമി പോലും കാണാനാവാതെ ഇത്തവണ അവസാന സ്ഥാനത്താണ് കൊച്ചി ബ്ലൂ ടെെഗേഴ്സുള്ളത്. 9 മത്സരത്തില്‍ നിന്ന് മൂന്ന് ജയം മാത്രമാണ് കൊച്ചിക്ക് നേടാനായത്.

ആറ് മത്സരത്തിലും സാലി സാംസണും സംഘവും പരാജയപ്പെട്ടു. കപ്പ് നിലനിർത്താൻ വന്നിട്ട് അവസാന സ്ഥാനക്കാരായി മടങ്ങാനാണ് സാലി സാംസണിന്റേയും സംഘത്തിന്റേയും വിധി. സഞ്ജു സാംസണിന്റെ അഭാവമാണ് കൊച്ചി ടീമില്‍ നിറഞ്ഞ് നില്‍ക്കുന്നതെന്ന് പറയാം. അവസാന സീസണില്‍ കൊച്ചി 10 മത്സരത്തില്‍ നിന്ന് എട്ട് ജയവും രണ്ട് തോല്‍വിയുമോടെയാണ് കൊച്ചി കപ്പടിച്ചത്.

ഇതിന് പിന്നില്‍ സഞ്ജു സാംസണിന്റെ മികവായിരുന്നുവെന്ന് പറയാം. 368 റണ്‍സാണ് അഞ്ച് ഇന്നിങ്സില്‍ ബാറ്റ് ചെയ്ത് സഞ്ജു നേടിയെടുത്തത്. 12 ഇന്നിങ്സില്‍ നിന്ന് 414 റണ്‍സെടുത്ത വിനൂപ് മനോഹരനായിരുന്നു കൊച്ചിയുടെ ടോപ് സ്കോറർ. 10 ഇന്നിങ്സില്‍ നിന്ന് 479 റണ്‍സോടെ അദാനി ട്രിവാൻഡ്രം റോയല്‍സിന്റെ കൃഷ്ണ പ്രസാദാണ് തലപ്പത്ത് എത്തിയത്. അന്ന് സഞ്ജു നടത്തിയ തകർപ്പൻ പ്രകടനം കൊച്ചിയെ കിരീടത്തിലേക്കെത്തിക്കുന്നതില്‍ നിർണ്ണായകമാണ്.

എന്നാല്‍ ഇത്തവണ അത്തരമൊരു താരത്തിന്റെ അഭാവം കൊച്ചി ടീമിനെ കാര്യമായി ബാധിച്ചുവെന്ന് നിസംശയം പറയാം. ഇത്തവണത്തെ റണ്‍വേട്ടക്കാരിലെ ആദ്യത്തെ 10ല്‍ പോലും ഒരു കൊച്ചി താരം പോലുമില്ല. കിടിലൻ താരനിരയുണ്ടായിരുന്നെങ്കിലും അതിനൊത്ത പ്രകടനം നടത്താൻ ടീമിന് സാധിക്കാതെ പോയി. ബൗളിങ് നിരയില്‍ അനുഭവസമ്പന്നരായ ബേസില്‍ തമ്പിയും കെ എം ആസിഫും ഉണ്ട്. രണ്ട് പേരും ഐപിഎല്ലിലടക്കം കളിച്ചവരാണ്.

സാലി സാംസണും മികച്ച ഓള്‍റൗണ്ടറാണ്. എന്നാല്‍ ഇവർക്കൊന്നും ഇത്തവണ നിലവാരം കാട്ടാൻ സാധിക്കാതെ പോയി. കൊച്ചി ബ്ലൂ ടെെഗേഴ്സിന്റെ സഹ ഉടമയായി യൂനിവേഴ്സല്‍ ബോസ് ക്രിസ് ഗെയ്ല്‍ എത്തിയത് ടീമിന് വലിയ ആത്മവിശ്വാസവും പ്രതീക്ഷയും നല്‍കിയ കാര്യമാണ്. എന്നാല്‍ ഇതിനൊത്ത നിലവാരം കാട്ടാൻ കൊച്ചിക്ക് സാധിക്കാതെ പോയി.

IND vs AFG T20: സഞ്ജു സാംസണ്‍-വെെഭവ് ഓപ്പണിങ്, അഭിഷേകിന് വിശ്രമം, ആറാമനായി നിതീഷ്; അഫ്ഗാൻ ടി20യില്‍ ഇന്ത്യയുടെ ബെസ്റ്റ് ഇലവനിതാ

ഇത്തവണ കൊച്ചിക്ക് കപ്പ് കെെവിട്ടത് നിരാശയുണ്ടാക്കുന്ന കാര്യമാണ്. എന്നാല്‍ ഇതിലും നിരാശ കൊച്ചിക്ക് നിലവാരം കാട്ടാൻ സാധിക്കാതെ പോയി എന്നതാണ്. എന്തായാലും ഇത്രയും കിടിലൻ താരനിരയോടെ ഇറങ്ങിയിട്ടും കൊച്ചിക്ക് ഒന്നും ചെയ്യാൻ സാധിക്കാത്ത നിരയായി പുറത്തുപോകേണ്ടി വരുമ്പോള്‍ തീർച്ചയായും സഞ്ജു സാംസണിന്റെ അഭാവം ചർച്ചയായി മാറുമെന്നുറപ്പ്.

അടുത്ത സീസണില്‍ വീണ്ടും കൊച്ചിക്കായി സഞ്ജു കളിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ഇത്തവണ ടൂർണമെന്റിലെ ഐക്കണ്‍ താരമാണ് സഞ്ജു. അന്താരാഷ്ട്ര ക്രിക്കറ്റിലെ തിരിക്കുകളെത്തുടർന്നാണ് സഞ്ജു സാംസണ്‍ ഇത്തവണ കേരള ക്രിക്കറ്റില്‍ നിന്ന് പിന്മാറിയത്. ഇപ്പോള്‍ അഫ്ഗാൻ ടി20ക്കും ഏഷ്യൻ ഗെയിംസിനുമായുള്ള തയ്യാറെടുപ്പിലാണ് സഞ്ജു സാംസണ്‍. ഇതില്‍ മികച്ച പ്രകടനം നടത്തി കെെയടി നേടാൻ സഞ്ജുവിന് സാധിക്കുമെന്ന് തന്നെ കരുതാം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Samayam Malayalam